മോറട്ടോറിയം കാലാവധി നീട്ടാനാകില്ല, അന്തിമ തീരുമാനം സർക്കാരിന് വിട്ട്  സുപ്രീംകോടതി

മോറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന്  സുപ്രീംകോടതി. മോറട്ടോറിയം കാലത്തെ പലിശ പൂർണമായും എഴുതിതള്ളാനാകില്ലെന്ന്  പറഞ്ഞ കോടതി ഇത് ബാങ്കുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും  ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നും  കോടതി പറഞ്ഞു. അതേസമയം മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും  കോടതി കൂട്ടിച്ചേർത്തു.

ഗംഗാവരം പോർട്ടിന്റെ 58.1 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി പോർട്ട്സ്

ഗംഗാവരം പോർട്ടിന്റെ 58.1 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാൻ കാരർ ഒപ്പുവച്ച് അദാനി പോർട്ട്സ്. 3604 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നതെന്നും എക്സേഞ്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സേനയ്ക്ക് അത്യാധുനിക ലൈറ്റ് സ്‌പെഷ്യല്‍ വെഹിക്കിളുകള്‍ നിർമിച്ചു നൽകാൻ കരാർ ഒപ്പുവച്ച് മഹീന്ദ്ര ഡിഫെന്‍സ്

അത്യാധുനിക ലൈറ്റ് സ്‌പെഷ്യല്‍ വെഹിക്കിളുകള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു  നല്‍കാൻ ഒരുങ്ങി  മഹീന്ദ്ര ഡിഫെന്‍സ് സിസ്റ്റം ലിമിറ്റഡ്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി 1,056 കോടി രൂപയുടെ കരാറിൽ കമ്പനി ഒപ്പുവച്ചു.

എൽടി ഫുഡ്സിന്റെ ഒരു ശതമാനം ഓഹരി ഏറ്റെടുത്ത് അലാന ഗ്രൂപ്പ് 

എൽടി ഫുഡ് ലിമിറ്റഡിന്റെ  ഒരു ശതമാനം ഓഹരി ഏറ്റെടുത്തതായി അലാന ഗ്രൂപ്പ്  അറിയിച്ചു. 20 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. 65 രാജ്യങ്ങളിലായി ശൃംഖലയുള്ള പ്രമുഖ അരി വ്യാപാര കമ്പനിയാണ് എൽടി ഫുഡ്സ്.

നോവൽ ആന്റിബയോട്ടിക്ക്സ് വിപുലീകരിക്കുന്നതിനായി സിഗാ ടെക്നോളജീസുമായി കെെകോർത്ത് സിപ്ല

സിപ്ലയുടെ അനുബന്ധ സ്ഥാപനമായ സിപ്ല തെറാപ്പിറ്റിക്സ്  നോവൽ ആന്റിബയോട്ടിക്ക്സ് വിപുലീകരിക്കുന്നതിനായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  സിഗാ ടെക്നോളജീസുമായി  പങ്കാളിത്തതിൽ ഏർപ്പെട്ടു.

ആർ.വി.എൻ.എൽ ഓഹരി വിറ്റ് കൊണ്ട് 755 കോടി രൂപ സമാഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ 

റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ 15 % ഓഹരി വിറ്റുകൊണ്ട് 755 കോടി രൂപ സമാഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിലിലൂടെ ഓഹരി ഒന്നിന് 27.50  രൂപ വീതമാണ് വിൽക്കുക.
നോൺ റീട്ടെയിൽ നിക്ഷേപകർക്കായി ബുധനാഴ്ചയും റീട്ടെയിൽ
നിക്ഷേപകർക്കായി വ്യാഴാഴ്ചയും ഓഹരി ഇഷ്യൂ ചെയ്യും.

എച്ച്ജി ഇൻഫ്ര എഞ്ചിനീയറിംഗിന് ഹെെവേ അതോറിറ്റിയിൽ നിന്നും  പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു

മഹാരാഷ്ട്രയിലെ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട്  എച്ച്ജി  ഇൻഫ്ര എഞ്ചിനീയറിംഗിന്  ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന്  താത്ക്കാലിക പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു.

1421 ടവറുകൾ ഹെലിയോസിന് വിറ്റ്  എയർടെൽ ആഫ്രിക്ക

ഭാരതി എയർടെല്ലിന്റെ അഫ്രിക്കൻ യൂണിറ്റ് ഹെലിയോസിന്  1421 ടവറുകൾ  വിറ്റഴിച്ചു. 108 ഡോളറിനാണ് (ഏകദേശം 782 കോടി രൂപ) മഡഗാസ്കർ, മലാവയി എന്നിവിടങ്ങളിലുള്ള ടവറുകൾ വിറ്റഴിച്ചത്. 

രക്തസമ്മർദ്ദത്തിനുള്ള പുതിയ ക്യാപ്സൂളിന് യുഎസ്എഫ്ഡിഎയുടെ അംഗീകാരം ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമ

ഡിലിറ്റെെസം  ഹൈഡ്രോക്ലോറൈഡ്  എക്സ്റ്റെൻഡഡ് – റിലീസ് കാപ്സ്യൂളുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.
രക്തസമ്മർദ്ദത്തിന്റെ ചികിത്സയ്ക്കുള്ളതാണ് ഈ മരുന്നത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement