കൽക്കരി പ്രതിസന്ധിമൂലം രാജ്യത്തെ വൈദ്യുതി വിതരണം തടസ്സപെടുന്നു.
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം തടസ്സപെടുന്നു. അയൽ രാജ്യമായ ചൈനയിലും പ്രതിസന്ധി രൂക്ഷമാണ്. ഇതേ തുടർന്ന് ചൈനയിൽ ഫാക്ടറികളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്. രാജ്യത്തെ 70% വൈദ്യുതിയും 135 കൽക്കരി വൈദ്യുത നിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ നിലവിൽ ഇവിടങ്ങളിൽ അടുത്ത മൂന്നു ദിവസത്തേക്കുള്ള വൈദ്യുതി ഉത്പാദിക്കാനുള്ള ഇന്ധനം മാത്രമേയുള്ളൂ.
ലാറ്റിനമേരിക്കൻ കമ്പനിയായ മസീവിനെ 47.5 മില്യൺ ഡോളറിന് സ്വന്തമാക്കി റൂട്ട് മൊബൈൽ
ലാറ്റിനമേരിക്കൻ കമ്പനിയായ മസീവിയൻ എസ് എ എസിനെ 47.5 മില്യൺ ഡോളറിന് (356.8 കോടി രൂപ) സ്വന്തമാക്കി റൂട്ട് മൊബൈൽ ലിമിറ്റഡ്. കൊളംബിയയിലെയും പെറുവിലെയും എന്റർപ്രൈസുകളെ സഹായിക്കുന്ന ക്ലൗഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം സേവനദാതാവാണ് മാസീവ്. എസ്എംഎസ്, ഒടിടി ബിസിനസ് മെസേജിങ്, ഇമെയിൽ, വോയ്സ് എന്നിവയിലൂടെയുള്ള സേവനങ്ങളാണ് മസീവ് നൽകുന്നത്. ഏറ്റെടുക്കൽ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്..
വക്രാംഗീ ക്യു 2 ഫലം, അറ്റാദായം 101 ശതമാനം വർദ്ധിച്ച് 26.7 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ വക്രാംഗീ ലിമറ്റഡിന്റെ ഏകീകൃത അറ്റാദായം 101 ശതമാനം വർദ്ധിച്ച് 26.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 33.6 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 195 ശതമാനം വർദ്ധിച്ച് 207.19 കോടി രൂപയായി.
ഗുവാഹത്തിയിൽ ഫോർ സ്ക്രീൻ മൾട്ടിപ്ലക്സുകൾ തുറന്ന് ഐനോക്സ് ലെഷർ
ഗുവാഹത്തിയിൽ ഫോർ സ്ക്രീൻ മൾട്ടിപ്ലക്സ് ആരംഭിച്ചു മൾട്ടിപ്ലക്സ് ഓപ്പറേറ്ററായ ഐനോക്സ് ലെഷർ ലിമിറ്റഡ്. അൾട്രാ പ്രീമിയം മൾട്ടിപ്ലക്സ് അനുഭവമായിരിക് ഐനോക്സ് ഇൻസൈനിയ നൽകുക. നാല് എക്‌സ്‌ക്ലൂസീവ് ഓഡിറ്റോറിയങ്ങളും 183 റെക്ലിനർ സീറ്റുകളുമുള്ള മൾട്ടിപ്ലക്സാണ് ഇത്. ഇതോടെ ഇന്ത്യയിലുടനീളം 70 നഗരങ്ങളിലായി 156 മൾട്ടിപ്ലക്സുകളും 658 സ്ക്രീനുകളും 1.48 ലക്ഷം സീറ്റിങ് ശേഷിയുമുള്ള മൾട്ടിപ്ലക്സ് ഓപ്പറേറ്ററായി ഐനോക്സ് മാറി.
കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് 1,471 കോടി രൂപയുടെ ഓർഡർ നേടി സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ
കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് 1,471 കോടി രൂപയുടെ ഓർഡർ നേടി സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ. രണ്ട് വർഷത്തേക്ക് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്നതിനാണ് ഓർഡർ. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വ്യാവസായിക സ്ഫോടകവസ്തുക്കളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനമാണ് എസ് ഐ ഐ എൽ. സൈനിക സ്ഫോടകവസ്തുക്കൾ, ബോംബുകൾ, വാർഹെഡുകൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ ഉൽപ്പന്നങ്ങളും കമ്പനി നൽകുന്നു.
വിമാനത്താവളം വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഐആർബി സിന്ധുദുർഗ്
മഹാരാഷ്ട്രയിലെ ചിപ്പിയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് പ്രോജക്റ്റിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഐആർബി സിന്ധുദുർഗ് എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. ഐ ആർ ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ് ഐആർ ബി എസ് എ പി എൽ.
രണ്ടാം പാദത്തിൽ 90% വർധിച്ച് ബന്ധൻ ബാങ്കിന്റെ ശേഖരണ കാര്യക്ഷമത
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ബന്ധൻ ബാങ്കിന്റെ കളക്ഷൻ കാര്യക്ഷമത നിരക്ക് 90% ആയി വർധിച്ചു. ഒന്നാം പാദത്തിൽ ഇത് 80% ആയിരുന്നു.
അതേസമയം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ വായ്പകളും അഡ്വാൻസുകളും 7% വർദ്ധിച്ച് 81,668 കോടി രൂപയായി. ഇതേ കാലയളവിൽ മൊത്തം നിക്ഷേപം 24% വർദ്ധിച്ച് 81,898 കോടി രൂപയായിട്ടുണ്ട്.
സുഗമാഡെക്സ് കുത്തിവയ്പ്പിന് ഗ്ലാൻഡ് ഫാർമയ്ക്ക് താൽക്കാലിക അംഗീകാരം
ജനറിക് സുഗമാഡെക്സ് കുത്തിവയ്പ്പിനായി ഗ്ലാൻഡ് ഫാർമയ്ക്ക് യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ താൽക്കാലിക അംഗീകാരം. ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് നൽകുന്ന മസിൽ റിലാക്സന്റുകളായ റോകുറോണിയം ബ്രോമൈഡിന്റെയും വെകുറോണിയം ബ്രോമൈഡിന്റെയും ഫലങ്ങൾ കുറയ്ക്കാനാണ് മരുന്ന് ഉപയോഗിക്കുന്നത്. ഐ ക്യൂ വി ഐ എ യുടെ ഡാറ്റ അനുസരിച്ച് വരുന്നിന് 2021 ഏപ്രിൽ അവസാനം വരെ 615 മില്യൺ ഡോളറിന്റെ (4 4,620 കോടി രൂപ) വിൽപ്പന ലഭിച്ചിരുന്നു.
ജെഫ് ബെസോസിനൊപ്പം 100 ബില്യൺ ഡോളർ ക്ലബിൽ ചേർന്ന് മുകേഷ് അംബാനി
ജെഫ് ബെസോസിനും എലോൺ മസ്‌ക്കിനുമൊപ്പം 100 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ ക്ലബ്ബിൽ ചേർന്ന് മുകേഷ് അംബാനി. വെള്ളിയാഴ്ച റിലയൻസിന്റെ സ്റ്റോക്ക് റെക്കോർഡ് ഉയരത്തിലെത്തിയതോടെയാണിത്. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് 100.6 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം

