കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 2 ഫലം, അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 2032 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഏകീകൃത അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 2032 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ ബാങ്കിന്റെ മൊത്ത പലിശ വരുമാനം 3 ശതമാനം വർദ്ധിച്ച് 4021 കോടി രൂപയായി. അതേസമയം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 3.56 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 3.19 ശതമാനം ആയി.
നവി മുംബൈയിൽ ആദ്യത്തെ മൊബിലിറ്റി സ്റ്റേഷൻ ആരംഭിച്ച് റിലയൻസ് ബിപി മൊബിലിറ്റി
തങ്ങളുടെ ആദ്യത്തെ ജിയോ-ബിപി ബ്രാൻഡഡ് മൊബിലിറ്റി സ്റ്റേഷൻ നവി മുംബൈയിലെ നവദേയിൽ ആരംഭിച്ച് റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് (ആർബിഎംഎൽ). യുകെ ആസ്ഥാനമായുള്ള എനർജി കമ്പനിയായ ബിപിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ചേർന്നുള്ള ഫ്യൂവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമാണ് ആർബിഎംഎൽ. ഇത് ഫ്യുവൽ റീട്ടെയിൽ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനോടൊപ്പം ഏകദേശം 1,400 പമ്പുകൾ റീബ്രാൻഡ് ചെയ്യാനുള്ള പരിശ്രമത്തിലാണ്. എഞ്ചിനുകൾ വൃത്തിയായി സൂക്ഷിക്കാൻ എഞ്ചിൻ ഭാഗങ്ങളിൽ സംരക്ഷണ പാളി തീർക്കുന്ന അഡിറ്റൈസ്ഡ് ഇന്ധനമായിരിക്കും ഇത് നൽകുക.
ബജാജ് ഫിനാൻസ് ക്യു 2 ഫലം, അറ്റാദായം 53 ശതമാനം വർദ്ധിച്ച് 1481 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബജാജ് ഫിനാൻസിന്റെ ഏകീകൃത അറ്റാദായം 53 ശതമാനം വർദ്ധിച്ച് 1481 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 48 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ മൊത്ത പലിശ വരുമാനം 28 ശതമാനം വർദ്ധിച്ച് 5335 കോടി രൂപയായി. അതേസമയം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 2.96 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 2.45 ശതമാനം ആയി. ബജാജ് ഫിനാൻസിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) രണ്ടാം പാദത്തിൽ 22% വർദ്ധിച്ച് 1,66,937 കോടി രൂപയായി.
എൻഎച്ച്എഐ യുടെ 2,297 കോടി രൂപയുടെ ഓർഡർ എച്ച്ജി ഇൻഫ്രയ്ക്ക്
എച്ച്ജി ഇൻഫ്രാ എഞ്ചിനീയറിങ്ങിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻഎച്ച്എഐ) നിന്നും 2,297 കോടി രൂപയുടെ പദ്ധതികൾക്കായുള്ള കത്ത് ലഭിച്ചു. റായ്പൂർ-വിശാഖപട്ടണം ഇക്കണോമിക്സ് ഇടനാഴിക്ക് കീഴിൽ എൻഎച്ച്-130-സിഡി റോഡിലെ കലിയഗുര-ബൗൺസാഗ്വാർ സെക്ഷനിലെ ആറുവരിപ്പാതയുടെ വികസനമാണ് ആദ്യ പദ്ധതി. എൻഎച്ച്-130-സിഡി റോഡിലെ ബൗൺസാഗ്വാർ-ബരാജ സെക്ഷനിലെ ആറുവരിപ്പാതയുടെ വികസനമാണ് രണ്ടാമത്തെ പദ്ധതി.
ആക്സിസ് ബാങ്ക് ക്യു 2 ഫലം, അറ്റാദായം 86 ശതമാനം വർദ്ധിച്ച് 3133 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 86 ശതമാനം വർദ്ധിച്ച് 3133 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 45 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ ബാങ്കിന്റെ മൊത്ത പലിശ വരുമാനം 8 ശതമാനം വർദ്ധിച്ച് 7901 കോടി രൂപയായി. അതേസമയം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 3.85 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 3.53 ശതമാനം ആയി. പ്രൊവിഷനുകൾ പ്രതിവർഷം 60 ശതമാനം (47.5% QoQ) കുത്തനെ ഇടിഞ്ഞ് വർഷം 1,735.09 കോടി രൂപയായി.
അംബുജ സിമന്റ്സ് ക്യു 2 ഫലം, അറ്റാദായം 441 കോടി രൂപയായി തുടരുന്നു
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ അംബുജ സിമന്റ്സിന്റെ ഏകീകൃത അറ്റാദായം മാറ്റമില്ലാതെ 441 കോടി രൂപയായി തുടരുന്നു. ജനുവരി-ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14 ശതമാനം വർദ്ധിച്ച് 3,193 കോടി രൂപയായി. അതേസമയം EBITDA 3.2 ശതമാനം വർധിച്ച് 703 കോടി രൂപയായി. മൊത്തം പ്രവർത്തനച്ചെലവ് രണ്ടാം പാദത്തിൽ 16.7 ശതമാനം വർദ്ധിച്ച് 2,534 കോടി രൂപയാകുകയും ചെയ്തു.
ഇന്ത്യയിലെ സഹകരണം വിപുലീകരിച്ച് മദർസൺ സുമിയും മാരേലിയും
ഇന്ത്യയിൽ പുതിയ ടൂൾ റൂമിനായി ജർമ്മനി ആസ്ഥാനമായുള്ള മറെല്ലി ഓട്ടോമോട്ടീവ് ലൈറ്റിംഗുമായുള്ള സഹകരണം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡ് (എംഎസ്എസ്എൽ). പ്രത്യേക ലൈറ്റിംഗ് ആപ്ലിക്കേഷനുകൾക്കായുള്ള ഇത്തരത്തിലുള്ള ആദ്യത്തെ ടൂൾ റൂമായിരിക്കും ഇത്. നിലവിലെ സംയുക്ത സംരംഭമായ (ജെവി) മാരേലി മദർസൺ ഓട്ടോമോട്ടീവ് ലൈറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിപുലീകരണമായിരിക്കും ഈ ടൂൾറൂം.
ഇജിഎം വിളിക്കുന്നതിൽ നിന്നും ഇൻവെസ്‌കോയെ വിലക്കി ബോംബെ ഹൈക്കോടതി
സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ (സീൽ) ഏറ്റവും വലിയ ഓഹരി ഉടമയായ ഇൻവെസ്‌കോയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. സീൽ എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയെ നീക്കം ചെയ്യാൻ അസാധാരണ പൊതുയോഗം (ഇജിഎം) വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്നതിൽ നിന്നാണ് ഇൻവെസ്‌കോയെ കോടതി വിലക്കിയത്. ഇൻവെസ്‌കോ ആവശ്യപ്പെട്ടതനുസരിച്ച് ഷെയർഹോൾഡർമാരുടെ ഇജിഎം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സീൽ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു.
സിപ്ല ക്യു 2 ഫലം, അറ്റാദായം 8 ശതമാനം വർദ്ധിച്ച് 712 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സിപ്ല ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.58 ശതമാനം വർദ്ധിച്ച് 712 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10.3 ശതമാനം വർദ്ധിച്ച് 5,485.84 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം വർദ്ധിച്ച് 1226 കോടി രൂപയായി. അതേസമയം രണ്ടാം പാദത്തിൽ കമ്പനിയുടെ വടക്കേ അമേരിക്കയിലെ വരുമാനം 2 ശതമാനം വർദ്ധിച്ച് 142 മില്യൺ ഡോളറായി (1,065 കോടി രൂപ).
ഐആർബി ഇൻഫ്ര ക്യു 2 ഫലം, അറ്റാദായം 42 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സിന്റെ ഏകീകൃത അറ്റാദായം 42.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ (Q2 FY21) 19.6 കോടി രൂപയുടെ അറ്റ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. അതേസമയം മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 41 ശതമാനം കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 28.7 ശതമാനം ഉയർന്ന് 1,504.44 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം (QoQ 3%) വർദ്ധിച്ച് 718 കോടി രൂപയായി.
സ്പെയിൻ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പായ ഫെറോവിയൽ എസ്എയ്ക്കും സിംഗപ്പൂർ സ്റ്റേറ്റ് നിക്ഷേപകരായ ജിഐസിക്കും ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ വിഹിതം വഴി 5,347 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

