ജെറ്റ് എയർവേസിനായി കൽ‌റോക്ക്-ജലൻ  കൂട്ടായി സമർപ്പിച്ച  പ്രമേയ പദ്ധതിക്ക് അംഗീകാരം നൽകി എൻ‌.സി‌.എൽ‌.ടി

ജെറ്റ് എയർവേസിനായി കൽ‌റോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലനും കൂട്ടായി സമർപ്പിച്ച പ്രമേയ പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ കമ്പനി ലോ ട്രിബ്യൂണൽ. എൻ‌സി‌എൽ‌ടിയുടെ മുംബൈ ബെഞ്ചാണ് അംഗീകാരം നൽകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് സ്ലോട്ടുകൾ അനുവദിക്കുന്നതിനായി 90 ദിവസത്തെ സമയം അനുവദിച്ചു. കൺസോർഷ്യം ധനകാര്യ വായ്പക്കാർക്കും ജീവനക്കാർക്കും എയർലൈനിലെ മറ്റ് സ്റ്റാഫുകൾക്കും അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടവായി 1,183 കോടി രൂപ വാഗ്ദാനം ചെയ്തു.

ശോഭ ക്യു 4 ഫലം, അറ്റാദായം  64 ശതമാനം ഇടിഞ്ഞ് 17.9 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ശോഭയുടെ പ്രതിവർഷ അറ്റാദായം 64 ശതമാനം ഇടിഞ്ഞ് 17.9 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 39.19 ശതമാനം ഇടിഞ്ഞ് 553.40 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇക്കോസാപെന്റ് എഥൈൽ കാപ്സ്യൂളുകൾ അവതരിപ്പിച്ച് ഡോ. റെഡ്ഡി

യുഎസ് വിപണിയിൽ ഇക്കോസാപെന്റ് എഥൈൽ കാപ്സ്യൂളുകൾ അവതരിപ്പിച്ച് ഡോ. റെഡ്ഡി ലബോറട്ടറീസ്. കഠിനമായ ഹൈപ്പർട്രിഗ്ലിസറിഡീമിയ ഉള്ള  രോഗികളിൽ ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനാണ് മരുന്ന്  ഉപയോഗിക്കുക.

അവന്തി ഫീഡ്സ് ക്യു 4 ഫലം, അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 69 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അവന്തി ഫീഡ്സിന്റെ പ്രതിവർഷ അറ്റാദായം 19.88 ശതമാനം ഇടിഞ്ഞ് 69.69 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7.06 ശതമാനമായി ഇടിഞ്ഞു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6.12 ശതമാനം വർദ്ധിച്ച് 1098.11 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

സൈബർ ആക്രമണങ്ങൾ തടയുന്നതിനായി സുബെക്സുമായി കെെകോർത്ത് സ്പൈർ സൊല്യൂഷൻ

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും സൈബർ ആക്രമണങ്ങൾ തടയുന്നതിനായി സുബെക്സ് ലിമിറ്റഡുമായി കെെകോർത്ത് സ്പൈർ സൊല്യൂഷൻ. ഇൻറർനെറ്റ് ഓഫ് തിംഗ്സ്, ഐഒടി-ഒടി, ഇൻഫർമേഷൻ ടെക്, എന്നിവയുടെ സമഗ്രമായ ശേഖരം ഉപയോഗിച്ച് നിർണായക ഇൻഫ്രാസ്ട്രക്ചർ ലെവൽ സുരക്ഷയിൽ ബിസിനസുകൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് കമ്പനികൾ ഉറപ്പുവരുത്തും. 

പാരസെറ്റമോൾ ഓറൽ തിൻ ഫിലിം അവതരിപ്പിച്ച്  ശിൽപ്പ മെഡികെയർ

പാരസെറ്റമോൾ ഓറൽ തിൻ ഫിലിമിന്റെ പീഡിയാട്രിക് ഡോസ് അവതരിപ്പിച്ച ശിൽപ്പ മെഡികെയർ. ‘മോൾഷിൽ’ എന്ന ബ്രാൻഡ് നാമത്തിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്. ഓറഞ്ച് ഫ്ലേവറിൽ 60,120 എന്നീ ഗ്രാമിലാണ് മരുന്ന് അവതരിപ്പിച്ചിട്ടുള്ളത്.

ജൂലെെ മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ

ജൂലെെ 1 മുതൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്പ്. 3000 രൂപ വരെയാണ് വാഹനത്തിന് പുറത്ത് വർദ്ധിപ്പിക്കുക. ചരക്കു വസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്നാണ് കമ്പനിയുടെ പുതിയ നടപടി. 

എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന് നുമലിഗഡ് റിഫൈനറിയിൽ നിന്ന് 111 കോടി രൂപയുടെ ഓർഡർ ലഭിച്ചു

കോക്കർ യൂണിറ്റിന്റെ നവീകരണം നടപ്പാക്കുന്നതിനായി എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്  നുമലിഗഡ് റിഫൈനറിയിൽ നിന്ന് ഓർഡർ ലഭിച്ചു. നിലവിലെ ഡിസിയുവിന്റെ ശേഷി 0.306 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന്  0.560 എംഎംടിപിഎയായി ഉയർത്തുന്നതാണ് പദ്ധതി. 111 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement