അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മുന്ദ്ര സോളാർ എനർജി ലിമിറ്റഡിന്റെ 74 ശതമാനം ഓഹരി പങ്കാളിത്തം കെെമാറ്റം ചെയ്ത് അദാനി എനർജി
മുന്ദ്ര സോളാർ എനർജി ലിമിറ്റഡിന്റെ 74 ശതമാനം ഓഹരി പങ്കാളിത്തം അദാനി ട്രേഡ്കോം എൽഎൽപിയിലേക്ക് മാറ്റി അദാനി റിന്യൂവബിൾ എനർജി ലിമിറ്റഡ്. അദാനി എനർജിയുടെ അനുബന്ധ സ്ഥാപനമാണ് അദാനി റിന്യൂവബിൾ എനർജി ലിമിറ്റഡ്. ഓഹരി ഒന്നിന് 10 രൂപ മുഖവിലയ്ക്ക് 7400 ഇക്യൂറ്റി ഓഹരികളാണ് കെെമാറ്റം ചെയ്തത്.
അക്സോനോബൽ ക്യു 4 ഫലം, അറ്റാദായം 37 ശതമാനം വർദ്ധിച്ച് 74 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അക്സോനോബൽ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 37 ശതമാനം വർദ്ധിച്ച് 74 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9 ശതമാനം ഇടിഞ്ഞ് 2421.3 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 30 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മെയ് 24 മുതൽ എല്ലാ നിർമാണ പ്ലാന്റുകളും തുറന്ന് പ്രവർത്തിപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്പ്
രാജ്യത്തെ നിർമാണ പ്ലാന്റുകൾ മെയ് 24 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നതായി ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 22 മുതലാണ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം താത്ക്കാലികമായി നിർത്തിവച്ചത്.
നാറ്റ്കോ ഫാർമയുടെ ജനറിക് ലെനാലിഡോമിഡ് മരുന്നിന് യു.എസ്.എഫ്.ഡി.എ അനുമതി നൽകി
നാറ്റ്കോ ഫാർമ ലിമിറ്റഡിന്റെ ജനറിക് ലെനാലിഡോമിഡ് കാപ്സ്യൂളുകൾക്ക് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കാൻസറിന് എതിരായ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്.
പഞ്ചാബ് & സിന്ധ് ബാങ്ക് ക്യു 4 ഫലം, അറ്റാദായം 161 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ പഞ്ചാബ് & സിന്ധ് ബാങ്കിന്റെ അറ്റാദായം 161 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 236 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ആദായം 15.24 ശതമാനം ഇടിഞ്ഞ് 1940.62 കോടി രൂപയായി.
ടിവിഎസ് ഇലക്ട്രോണിക്സ് ക്യു 4 ഫലം, അറ്റാദായം 5.85 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടിവിഎസ് ഇലക്ട്രോണിക്സിന്റെ അറ്റാദായം 5.85 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 5.85 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35.79 ശതമാനം വർദ്ധിച്ച് 72.31 കോടി രൂപയായി.
ആംസ്റ്റർഡാമിൽ കോ-ഇന്നൊവേഷൻ, അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ആരംഭിച്ച് ടിസിഎസ്
ആംസ്റ്റർഡാമിൽ കോ-ഇന്നൊവേഷൻ, അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ആരംഭിച്ച് ടിസിഎസ്. അക്കാദമി, സർക്കാർ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ ഒരു ആവാസവ്യവസ്ഥയിൽ ഒരുമിച്ച് കൊണ്ടുവരികയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതേസമയം ഇന്ത്യയിലുടനീളം നൂറിലധികം കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയും ടിസിഎസ് പ്രഖ്യാപിച്ചു.
മംഗളം സിമൻറ് ക്യു 4 ഫലം, അറ്റാദായം 134 ശതമാനം വർദ്ധിച്ച് 36 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ മംഗളം സിമന്റിന്റെ അറ്റാദായം 134 ശതമാനം വർദ്ധിച്ച് 36 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38.42 ശതമാനം വർദ്ധിച്ച് 410.82 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.50 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

