ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്യു 2 ഫലം, അറ്റാദായം 50 ശതമാനം വർദ്ധിച്ച് 151 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 49.6 ശതമാനം വർദ്ധിച്ച് 151.7 കോടി രൂപയായി. . ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത പലിശ വരുമാനം 27.4 ശതമാനം വർദ്ധിച്ച് 2,722 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 4.61 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 4.27 ശതമാനം ആയി. അതേസമയം മൊത്തം നിക്ഷേപങ്ങൾ 20.8 ശതമാനം വർദ്ധിച്ച് 83,793 കോടി രൂപയായി.
സെമി കണ്ടക്ടർ ക്ഷാമം നവംബർ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാരുതി സുസുക്കി
സെമി കണ്ടക്ടർ ക്ഷാമം ഹരിയാനയിലെ രണ്ട് പ്ലാന്റുകളിലെയും സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലെയും നവംബർ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ. സെമി കണ്ടക്ടർ ക്ഷാമം മൂലം നിർമ്മാണത്തിനാവശ്യമായ ഘടകങ്ങളുടെ ലഭ്യത കുറവാണ് ഇതിന് കാരണം. നിലവിലെ കണക്കുകൾ പ്രകാരം, ഹരിയാനയിലെ രണ്ട് യൂണിറ്റുകളിലെയും മൊത്തം വാഹന ഉൽപ്പാദനത്തിന്റെ അളവ് അടുത്ത മാസം സാധാരണ റോൾ-ഔട്ടിന്റെ 85% ആയിരിക്കും.
ഐഒസി ക്യു 2 ഫലം, അറ്റാദായം 2 ശതമാനം വർദ്ധിച്ച് 6,360 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കാഡില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഏകീകൃത അറ്റാദായം 2.1 ശതമാനം വർദ്ധിച്ച് 6,360.05 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 7 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 46 ശതമാനം വർദ്ധിച്ച് 1.69 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 17.7 മില്ല്യൺ ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പാദത്തിൽ കമ്പനി 19 ദശലക്ഷം ടൺ ഇന്ധനമാണ് വിറ്റത്. അതേസമയം ഓഹരി ഒന്നിന് കമ്പനി 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒബ്‌റോയ് റിയൽറ്റി ക്യു 2 ഫലം, അറ്റാദായം 94 ശതമാനം വർദ്ധിച്ച് 267 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഒബ്‌റോയ് റിയൽറ്റി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 93.5 ശതമാനം വർദ്ധിച്ച് 266.59 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 95 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 138.64 ശതമാനം വർദ്ധിച്ച് 754.25 കോടി രൂപയായി. അതേസമയം ഡെവലപ്പർ 4.43 ലക്ഷം ചതുരശ്ര അടി സ്ഥലത്തിൻ്റെ ബുക്കിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ അവസാനിച്ച അർദ്ധ വർഷത്തേക്കുള്ള മൊത്തം ബുക്കിംഗുകൾ 5.35 ലക്ഷം ചതുരശ്ര അടിയിലെത്തി.
റോസാരി ബയോടെക് ക്യു 2 ഫലം, അറ്റാദായം 27 ശതമാനം വർദ്ധിച്ച് 26 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കാഡില റോസാരി ബയോടെക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 26.7 ശതമാനം വർദ്ധിച്ച് 26.23 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 124 ശതമാനം വർദ്ധിച്ച് 384.52 കോടി രൂപയായി. അതേസമയം EBITDA 22 ശതമാനം വർദ്ധിച്ച് 44.4 കോടി രൂപയായി.
എൽടി ഫുഡ്‌സ് ക്യു 2 ഫലം, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 80 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എൽടി ഫുഡ്‌സിന്റെ ഏകീകൃത അറ്റാദായം 4.35 ശതമാനം വർദ്ധിച്ച് 80.83 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6.9 ശതമാനം വർദ്ധിച്ച് 1,322.53 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് പ്രതിവർഷം 7.5 ശതമാനം വർദ്ധിച്ച് 1,212 കോടി രൂപയായി.
റോസാരി ബയോടെക് ക്യു 2 ഫലം, അറ്റാദായം 27 ശതമാനം വർദ്ധിച്ച് 26 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കാഡില റോസാരി ബയോടെക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 26.7 ശതമാനം വർദ്ധിച്ച് 26.23 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 124 ശതമാനം വർദ്ധിച്ച് 384.52 കോടി രൂപയായി. അതേസമയം EBITDA 22 ശതമാനം വർദ്ധിച്ച് 44.4 കോടി രൂപയായി.
സിഡിഎസ്എൽ ക്യു 2 ഫലം, അറ്റാദായം 76 ശതമാനം വർദ്ധിച്ച് 85.9 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 76 ശതമാനം വർദ്ധിച്ച് 85.92 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 35 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 145.97 കോടി രൂപയായി. അതേസമയം EBITDA 82 ശതമാനം വർദ്ധിച്ച് 99 കോടി രൂപയായി.
അപ്പോളോ ടയേഴ്‌സ് ക്യു 2 ഫലം, അറ്റാദായം 174 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കാഡില അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 174 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 246 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 5,077 കോടി രൂപയായി.
വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് വേദാന്തയ്ക്ക് സെബിയുടെ മുന്നറിയിപ്പ്
വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ വേദാന്ത ലിമിറ്റഡിനും ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിനും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുന്നറിയിപ്പ്. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നും സെബി അറിയിച്ചു. ഓഡിറ്റ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ അസോസിയേറ്റ് കമ്പനിയായ എച്ച് ഇസെഡ് എൽ മായി 1,407 കോടി രൂപയുടെ പാർട്ടി ഇടപാടുകൾ വേദാന്ത നടത്തിയതായി മാർക്കറ്റ് റെഗുലേറ്റർ ഫ്ലാഗ് ചെയ്തു.

