എസ്.ബി.ഐ ക്യു 4 ഫലം, അറ്റാദായം 80 ശതമാനം വർദ്ധിച്ച് 6451 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എസ്.ബി.ഐയുടെ പ്രതിവർഷ അറ്റാദായം 80.14 ശതമാനം വർദ്ധിച്ച് 6451 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 19 ശതമാനം വർദ്ധിച്ച് 27067 കോടി രൂപയായി. നാലാം പാദത്തിൽ ബാങ്കിന്റെ എൻ.പി.എ നിരക്ക് 4.98 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 4.77 ശതമാനമായിരുന്നു. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പ്രകൃതിവാതക ഉത്പാദനം ഏപ്രിലിൽ 22.7 ശതമാനം ഉയർന്നു
ഇന്ത്യയുടെ പ്രകൃതിവാതക ഉത്പാദനം ഏപ്രിലിൽ 22.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും യുകെ ആസ്ഥാനമായുള്ള ബിപി പിഎൽസിയും തങ്ങളുടെ കിഴക്കൻ ഓഫ്‌ഷോർ കെജി-ഡി 6 ബ്ലോക്കിൽ ഉത്പാദനം വർദ്ധിപ്പിച്ചതിന് പിന്നാലെയാണിത്. ഏപ്രിലിൽ ഇന്ത്യ 2.65 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതിവാതകം ഉത്പാദിപ്പിച്ചു. പോയവർഷം ഇത് 2.16 ബില്യൺ ക്യുബിക് മീറ്ററായിരുന്നു.
ജെ.എസ്.ഡബ്ല്യു സ്റ്റീൽ ക്യു 4 ഫലം, അറ്റാദായം 56.5 ശതമാനം വർദ്ധിച്ച് 4198 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 56.5 ശതമാനം വർദ്ധിച്ച് 4198 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 51 ശതമാനം വർദ്ധിച്ച് 26,934 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിലെ 75 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്വന്തമാക്കി എസ്‌ജെവിഎൻ ലിമിറ്റഡ്
ഉത്തർപ്രദേശിലെ ജലൗണിൽ 75 മെഗാവാട്ട് ഗ്രിഡ് സൗരോർജ്ജ പദ്ധതി ലേലത്തിൽ സ്വന്തമാക്കി എസ്‌ജെവിഎൻ ലിമിറ്റഡ്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉത്തർപ്രദേശ് ന്യൂ ആൻറ് റിന്യൂവബിൾ ഡവലപ്മെന്റ് ഏജൻസി 25 വർഷത്തേക്ക് ഒരു കിലോവാട്ട് മണിക്കൂറിന് 2.68 രൂപയ്ക്ക് വാങ്ങും.
ഹിൻഡാൽകോ ക്യു 4 ഫലം, അറ്റാദായം 189 ശതമാനം വർദ്ധിച്ച് 1928 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹിൻഡാൽകോയുടെ പ്രതിവർഷ അറ്റാദായം 89 ശതമാനം വർദ്ധിച്ച് 1928 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.7 ശതമാനം ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38 ശതമാനം വർദ്ധിച്ച് 40507 കോടി രൂപയായി. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് 72 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ശ്രീ സിമൻറ് ക്യു 4 ഫലം, അറ്റാദായം 49 ശതമാനം വർദ്ധിച്ച് 798 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ശ്രീ സിമന്റിന്റെ പ്രതിവർഷ അറ്റാദായം 48.98 ശതമാനം വർദ്ധിച്ച് 798.43 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23.12 ശതമാനം വർദ്ധിച്ച് 4204.88 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 60 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
സുരേലൈൻ സിസ്റ്റംസിലെ ആസ്തികൾ ഏറ്റെടുത്ത് പെർസിസ്റ്റന്റ് സിസ്റ്റംസ്
സുരേലൈൻ സിസ്റ്റംസിലെ ജീവനക്കാർ ഉൾപ്പെടെയുള്ള ആസ്തികൾ
2.5 മില്യൺ ഡോളറിന് ഏറ്റെടുത്ത് പെർസിസ്റ്റന്റ് സിസ്റ്റംസ്. ക്ലൗഡ് മൈഗ്രേഷൻ ചെലവ് കുറച്ചുകൊണ്ട് പെർസിസ്റ്റന്റ് സിസ്റ്റങ്ങളുടെ ക്ലൗഡ് ട്രാൻസ്ഫോർമേഷൻ ഓഫറിംഗും പരിഹാരങ്ങളും ഇതിലൂടെ ശക്തിപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
യുണൈറ്റഡ് സ്പിരിറ്റ്സ് ക്യു 4 ഫലം, അറ്റാദായം 257 ശതമാനം വർദ്ധിച്ച് 208.7 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ പ്രതിവർഷ അറ്റാദായം 257.36 ശതമാനം വർദ്ധിച്ച് 208.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12.05 ശതമാനം വർദ്ധിച്ച് 2230.4 കോടി രൂപയായി.
സൗത്ത് ഇന്ത്യൻ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 6.79 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 6.79 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 143.69 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാലാം പാദത്തിൽ ബാങ്കിന്റെ എൻ.പി.എ നിരക്ക് 6.97 ശതമാനമായി ഉയർന്നു. പോയ സാമ്പത്തിക വർഷം ഇത് 4.98 ശതമാനമായിരുന്നു.

