ലോകത്തിലെ ഏറ്റവും വലിയ ഹരിത സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ ജെഎസ്പിഎൽ
ഒഡീഷയിലെ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ ഹരിത സ്റ്റീൽ പ്ലാന്റായി വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) തങ്ങളുടെ. ഗ്രീൻ സ്റ്റീൽ നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൽക്കരിയുടെ കരുതൽ ശേഖരം കമ്പനിയ്ക്കുണ്ട്. ഒഡീഷയിലെ അംഗുൽ-താൽച്ചർ ബെൽറ്റിലെ ഉത്കൽ ബി1, ബി2 കൽക്കരി ബ്ലോക്കാണ് ജെഎസ്പിഎൽ സ്വന്തമാക്കിയിരിക്കുന്നത്.
2022 മാർച്ച്, വാഹന വിൽപ്പന ഡാറ്റ: ഹൈലൈറ്റുകൾ
2022 മാർച്ചിൽ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വിൽപ്പന 2% വർധിച്ച് 1,70,395 യൂണിറ്റായി. അതേസമയം കോംപാക്റ്റ് വാഹന വിഭാഗത്തിന്റെ വിൽപ്പന 8.46% ഇടിഞ്ഞ് 97,805 യൂണിറ്റിലെത്തി. കയറ്റുമതി ഇരട്ടിയിലധികം വർധിച്ച് 26,496 യൂണിറ്റിലെത്തിയിരിക്കുകയാണ്.
ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മാർച്ചിലെ മൊത്തം ആഭ്യന്തര വിൽപ്പന 30 ശതമാനം വർധിച്ച് 86,718 യൂണിറ്റായി. കമ്പനിയുടെ വാണിജ്യ വാഹന വിൽപ്പന 16 ശതമാനം ഉയർന്ന് 47,050 യൂണിറ്റിലെത്തിട്ടുണ്ട്. മൊത്തത്തിലുള്ള പാസഞ്ചർ വാഹന മൊത്ത വിൽപ്പന 43 ശതമാനം ഉയർന്ന് 42,293 യൂണിറ്റായി. അതിന്റെ വാർഷിക ഇലക്ട്രിക് വാഹന (ഇവി) വിൽപ്പന 2222 സാമ്പത്തിക വർഷത്തിൽ 353% വളർച്ചയോടെ 19,106 യൂണിറ്റായിരുന്നു.
മാർച്ചിൽ 54,643 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോ സെഗ്‌മെന്റ്. വർഷം തോറും 35% വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്. എംആൻഡ്എമ്മിന്റെ കാർഷിക ഉപകരണത്തിന്റെ വിൽപന 4% ഇടിഞ്ഞ് 29,763 യൂണിറ്റായിട്ടുണ്ട്.
അതേസമയം ടിവിഎസ് മോട്ടോർ കമ്പനി മാർച്ചിൽ മൊത്തം വിൽപ്പനയിൽ 4.55% ഇടിവീണ് രേഖപ്പെടുത്തിയത്. വിൽപന 3,07,954 യൂണിറ്റായി.
സിനിലൈൻ ഇന്ത്യയുമായുള്ള പാട്ടക്കാലാവധി അവസാനിച്ചതോടെ 23 സ്‌ക്രീനുകളുടെ പ്രവർത്തനം പിവിആർ നിർത്തുന്നു
സിനിലൈൻ ഇന്ത്യയുമായുള്ള പാട്ടക്കാലാവധി അവസാനിച്ചതിന് ശേഷം ഒമ്പത് പ്രോപ്പർട്ടികളിലായുള്ള 23 സ്‌ക്രീനുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് പിവിആർ ലിമിറ്റഡ്. 73 നഗരങ്ങളിലായുള്ള 172 പ്രോപ്പർട്ടികളിലെ കമ്പനിയുടെ സ്‌ക്രീനുകളുടെ എണ്ണം 848 ആയി കുറഞ്ഞിട്ടുണ്ട്. 2012 ൽ സിനിലൈൻ അതിന്റെ മൾട്ടിപ്ലക്‌സ് ബിസിനസ്സിനൊപ്പം സിനിമാക്സ് ബ്രാൻഡും പിവിആറിന് വിറ്റിരുന്നു.
കേരളത്തിൽ 22 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ കപ്പാസിറ്റിയുടെ വാണിജ്യ പ്രവർത്തനം ആരംഭിച്ച് എൻടിപിസി
കായംകുളത്ത് 22 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ കപ്പാസിറ്റിയുടെ വാണിജ്യ പ്രവർത്തനം പ്രഖ്യാപിച്ച് എൻടിപിസി ലിമിറ്റഡ്. 92 മെഗാവാട്ട് ശേഷിയുള്ള കായംകുളം ഫ്ളോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ ഭാഗമാണിത്. എൻടിപിസിയുടെ സ്റ്റാൻഡ്-എലോൺ സ്ഥാപിത വാണിജ്യ ശേഷി ഇതോടെ 54,516.68 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്.
റെയ്മണ്ട് അപ്പാരൽ ബിസിനസ്സ് മാതൃ സ്ഥാപനത്തിന് കൈമാറുന്നതിനായി എൻസിഎൽടി അംഗീകാരം
റെയ്മണ്ട് അപ്പാരൽ ലിമിറ്റഡിന്റെ (ആർഎഎൽ) ബിസിനസ്സ് റെയ്മണ്ട് ലിമിറ്റഡിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി). 2021 സെപ്തംബറിൽ ആർഎഎൽന്റെ ബിടുസി ബിസിനസ്സ് (വസ്ത്രങ്ങൾ ഉൾപ്പെടെ) ഡീമറിങ് ചെയ്യാൻ റെയ്മണ്ട് ബോർഡ് അനുമതി നൽകിയിരുന്നു. കമ്പനിയുമായി തന്നെ ലയിപ്പിക്കാനാണ് നീക്കം. ഈ നീക്കം പാർക്ക് അവന്യൂ, കളർപ്ലസ്, പാർക്‌സ് എന്നിവയുൾപ്പെടെയുശ്ശ എല്ലാ പ്രമുഖ വസ്ത്ര ബ്രാൻഡുകളെയും റെയ്മണ്ട് ലിമിറ്റഡിന്റെ കീഴിലാക്കും.
2022 സാമ്പത്തിക വർഷത്തിൽ 24,000 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി എച്ച്എഎൽ
2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ തങ്ങളുടെ എക്കാലത്തെയും ഉയർന്ന വരുമാനമായ 24,000 കോടി രൂപ (താൽക്കാലികവും ഓഡിറ്റ് ചെയ്യാത്തതും) രേഖപ്പെടുത്തി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). മുൻ സാമ്പത്തിക വർഷത്തേക്കാൾ 6% വളർച്ചയാണ് പ്രകടമാക്കുന്നത്. അതേസമയം ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 15 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) നിർമ്മിക്കുന്നതിന് 3,887 കോടി രൂപയുടെ കരാർ എച്ച്എഎൽ ഉറപ്പിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സി പ്ലാന്റിനായി ലുപിന് യുഎസ്എഫ്ഡിഎയിൽ നിന്ന് 13 നിരീക്ഷണങ്ങൾ
ന്യൂജേഴ്‌സിയിലെ ലുപിൻ ലിമിറ്റഡിന്റെ പ്ലാന്റിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) 13 നിരീക്ഷണങ്ങൾ ലഭിച്ചു. ലുപിനിന്റെ ആഗോള വിറ്റുവരവിന്റെ 5% ൽ താഴെ മാത്രമാണ് ഈ സൗകര്യം സംഭാവന ചെയ്യുന്നത്. എന്നിരുന്നാലും നിരീക്ഷണങ്ങൾ വിതരണത്തിൽ ഒരു നിയന്ത്രണവും ഉണ്ടാക്കില്ല. റെഗുലേറ്ററുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടെന്നാണ് കമ്പനി പറയുന്നത്.
ടാറ്റ പവറിൽ സിജിപിഎൽ ലയിപ്പിക്കുന്നതിന് എൻസിഎൽടി അംഗീകാരം
കോസ്റ്റൽ ഗുജറാത്ത് പവർ ലിമിറ്റഡും (സിജിപിഎൽ) ടിപിസിഎല്ലും അതത് ഓഹരി ഉടമകളും തമ്മിലുള്ള സംയോജിത പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) നിന്ന് ടാറ്റ പവർ കമ്പനി ലിമിറ്റഡിന് (ടിപിസിഎൽ) അനുമതി ലഭിച്ചു. ടിസിപിഎല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് സിജിപിഎൽ. ഗുജറാത്തിലെ മുന്ദ്രയിൽ 4,000 MW അൾട്രാ മെഗാ പവർ പ്രോജക്റ്റ് ഇത് പ്രവർത്തിപ്പിക്കുന്നു.
ഭാരത് നെറ്റിന് കീഴിൽ ജാർഖണ്ഡിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒഎഫ്സി വിന്യസിച്ച് എച്ച്എഫ്സിഎൽ
ഗവൺമെന്റിന്റെ ഭാരത് നെറ്റ് പ്രോജക്ടിന് കീഴിൽ ജാർഖണ്ഡിലെ 1,789-ഗ്രാമ പഞ്ചായത്തുകളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) വിന്യസിച്ച് എച്ച്എഫ്സിഎൽ ലിമിറ്റഡ്. പഞ്ചാബിലെ 3,209 ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 7,869 കിലോമീറ്റർ ഒഎഫ്‌സി നെറ്റ്‌വർക്ക് വിന്യസിച്ചുകൊണ്ട് കമ്പനി ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയും പൂർത്തിയാക്കിയിട്ടുണ്ട്. ഭാരത് നെറ്റ് പദ്ധതിക്ക് കീഴിൽ മഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഒഎഫ്സി നെറ്റ്‌വർക്കുകൾ എച്ച്എഫ്സിഎൽ വിതരണം ചെയ്യുന്നു.
വെതർസീൽ ഫെനസ്ട്രേഷൻ, വൈറ്റ് തേക്ക് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ ഏഷ്യൻ പെയിന്റ്‌സ്
വെതർസീൽ ഫെനെസ്‌ട്രേഷൻ, ഒബ്‌ജെനിക്‌സ് സോഫ്‌റ്റ്‌വെയർ (“വൈറ്റ് ടീക്ക്” ബ്രാൻഡ്) എന്നിവയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡ്. കമ്പനി വെതർസീലിൽ 19 കോടി രൂപ നിക്ഷേപിക്കും വൈറ്റ് ടീക്കിന്റെ 49% ഓഹരി പ്രമോട്ടർമാരിൽ നിന്ന് 180 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്യും. അതോടൊപ്പം 114 കോടി രൂപയുടെ വരുമാനവും ഒരു വർഷത്തിനുശേഷം നൽകും.

