ക്യു 2 ൽ പൂർണ്ണമായ സാമ്പത്തിക വീണ്ടെടുക്കൽ നടത്തി ഇന്ത്യ
2022 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി പ്രതിവർഷം 8.4 ശതമാനം വർധിച്ചു. ഇതുവഴി മഹാമാരിക്ക് മുൻപുള്ള നിലയിലേക്ക് ജിഡിപി തിരിച്ചെത്തി. 2020 സാമ്പത്തിക വർഷത്തിന്റെ ഇതേ പാദത്തിലെ ഉൽപാദനത്തിന്റെ 100 ശതമാനം വീണ്ടെടുക്കലാണ് ഉണ്ടായതെന്ന് നവംബറിലെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. കോവിഡ് പകർച്ചവ്യാധിക്കിടയിൽ തുടർച്ചയായ നാല് പാദങ്ങളിൽ വളർച്ച രേഖപ്പെടുത്തിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയാണ് പ്രതിഫലിപ്പിക്കുന്നത്.
നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഓർഡർ ആന്റണി വേസ്റ്റിന്റെ അനുബന്ധ സ്ഥാപനത്തിന്
നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എൻഡിഎംസി) സദർ പഹാർഗഞ്ച് സോണിലെ വീടുകളിൽ നിന്നും ഖരമാലിന്യം ശേഖരിക്കുന്നതിനും സംസ്കരണത്തിന് കൊണ്ടുപോകുന്നതിനുമുള്ള ഓർഡർ ആന്റണി വേസ്റ്റ് ഹാൻഡ്ലിംഗ് സെല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള എജി എൻവിറോ ഇൻഫ്രാ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. പത്ത് വർഷത്തേക്കാണ് കരാർ. പ്രതിദിനം 1,000 ടൺ മുനിസിപ്പൽ മാലിന്യങ്ങൾ കമ്പനി കൈകാര്യം ചെയ്യും.
വാലൂജിലെ പുതിയ പ്ലാന്റിൽ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് എൻഡുറൻസ് ടെക്
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള വലൂജിലെ എംഐഡി സി ഇൻഡസ്ട്രിയൽ ഏരിയയിലെ ഇ 71 ലെ പുതിയ പ്ലാന്റിൽ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് എൻഡുറൻസ് ടെക്നോളജീസ് ലിമിറ്റഡ്. കമ്പനിയുടെ യഥാർത്ഥ ഉപകരണ നിർമ്മാതാക്കളായ (ഒഇഎം) ഉപഭോക്താക്കൾക്കായി പ്ലാന്റ് ബ്രേക്കിംഗ് സംവിധാനങ്ങൾ നിർമ്മിക്കും. ഡിസ്‌ക് ബ്രേക്ക് അസംബ്ലിയുടെയും റോട്ടറി ഡിസ്‌കുകളുടെയും അളവ് കമ്പനി ക്രമേണ പ്രതിവർഷം 36 ലക്ഷം യൂണിറ്റായി ഉയർത്തും.
ഓഹരി ഒന്നിന് 13.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്ത
കഴിഞ്ഞ വർഷം ബാക്ക്-ടു-ബാക്ക് ബമ്പർ ലാഭം റിപ്പോർട്ട് ചെയ്തതിന് ശേഷം ഈ വർഷം രണ്ടാം തവണയും ഓഹരി ഉടമകൾക്ക് ഡിവിഡന്റ് പേഔട്ട് നൽകാൻ വേദാന്ത ലിമിറ്റഡ്. കമ്പനി ഓഹരി ഒന്നിന് 13.50 രൂപ വീതം മൊത്തം 5,019 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം അനുവദിച്ചിട്ടുണ്ട്. അതേസമയം ഈ ആഴ്ച ആദ്യം വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് ഓഹരി ഒന്നിന് 18 രൂപ വീതം ഇടക്കാല ലാഭവിഹിതം അനുവദിച്ചിരുന്നു. മൊത്തം 7,605.57 കോടി രൂപയുടേതാണിത്.
ഡോ. റെഡ്ഡീസ് ലാബ്‌സിന്റെ വെറാറിംഗിന് യുഎസ്എഫ്ഡിഎ അംഗീകാരം
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ വെറാറിംഗിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (USFDA) അംഗീകാരം. ഉൽപ്പന്നവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കമ്പനി വിലയിരുത്തുന്നുണ്ട്. ഗർഭാശയത്തിനുള്ളിൽ വയ്ക്കുന്ന ഗർഭനിരോധന ഉപകരണങ്ങളുടെ വിഭാഗമാണ് വെരാറിംഗ്.
അടുത്ത ആഴ്ച വിപണിയിലെത്താൻ നാല് ഐപിഒകൾ
മെഡ് പ്ലസ് ഹെൽത്ത് സർവീസസ്, ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്, എച്ച്പി അഡ്ഹെസീവ്സ്, സുപ്രിയ ലൈഫ് സയൻസ് എന്നിവ ഡിസംബർ 13-നും 16-നും ഇടയിൽ അവരുടെ പ്രാരംഭ പൊതു ഓഫറുകൾ (ഐപിഒ) അവതരിപ്പിക്കും. സ്റ്റോറുകളുടെ എണ്ണത്തിലും വരുമാനത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫാർമസി റീട്ടെയിലറാണ് മെഡ്പ്ലസ് ഹെൽത്ത് സർവീസസ് ലിമിറ്റഡ്. ഓഹരി ഒന്നിന് 780-796 രൂപ നിരക്കിലാണ് 1,398.3 കോടി രൂപയുടെ ഐപിഒ വിപണിയിൽ അവതരിപ്പിക്കുന്നത്.
ഡിസംബർ 14 ന് ഓഹരി ഒന്നിന് 555-585 രൂപ നിരക്കിൽ 588.22 കോടി രൂപയുടെ ഐപിഒ ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ് അവതരിപ്പിക്കും. പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്ട്രോണിക്‌സ് സൊല്യൂഷൻ പ്രൊവൈഡറാണ് ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്.
പശകളുടെയും സീലന്റുകളുടെയും നിർമ്മാതാക്കളായ എച്ച്‌പി അഡ്‌ഷീവ്‌സ് ലിമിറ്റഡ് ഡിസംബർ 15 ന് അതിന്റെ പ്രാരംഭ പൊതു ഓഫറുകൾ അവതരിപ്പിക്കും. 125.96 കോടി രൂപയുടെ ഐപിഒയ്‌ക്ക് ഓഹരി ഒന്നിന് 262-274 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
സുപ്രിയ ലൈഫ് സയൻസസ് ലിമിറ്റഡ് ഡിസംബർ 10 ന് സബ്‌സ്‌ക്രിപ്‌ഷനുള്ള ആദ്യ പൊതു ഓഫർ ആരംഭിക്കും

