വോഡഫോൺ ഐഡിയ ക്യു 1 ഫലം, അറ്റനഷ്ടം 7319 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ വോഡഫോൺ ഐഡിയയുടെ അറ്റനഷ്ടം 7313 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തിൽ കമ്പനി 7022.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14 ശതമാനം ഇടിഞ്ഞ് 9152.3 കോടി രൂപയായി. കമ്പനിയുടെ നിലവിലുള്ള മൊത്തം കടമെന്നത് 191590.8 കോടി രൂപയാണ്.

ശോഭ ക്യു 1 ഫലം, അറ്റാദായം 73 ശതമാനം വർദ്ധിച്ച് 11 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ശോഭയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 73 ശതമാനം വർദ്ധിച്ച് 11 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 46.1 ശതമാനം വർദ്ധിച്ച് 525 കോടി രൂപയായി. ഒന്നാം പാദത്തിൽ  കമ്പനിയുടെ പണമൊഴുക്ക് മികച്ച രീതിയിൽ തുടർന്നു. 

അമര രാജ ബാറ്ററീസ് ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 167 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 98.8 ശതമാനം വർദ്ധിച്ച് 167 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 63.85 ശതമാനം വർദ്ധിച്ച് 1886 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി വർദ്ധിച്ചതോടെ ഓട്ടോമോട്ടീവ് സെഗ്മെന്റിൽ നിന്നുള്ള വരുമാനം വർദ്ധിച്ചതായും കമ്പനി വ്യക്തമാക്കി. 

എസ്.ജെ.വി.എൻ ക്യു 1 ഫലം, അറ്റാദായം 13 ശതമാനം വർദ്ധിച്ച് 342 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എസ്.ജെ.വി.എനിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 342 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 1.3 ശതമാനം ഇടിഞ്ഞ് 704 കോടി രൂപയായി. 9,000 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള കമ്പനി രാജ്യത്ത് ജല, താപ, സൗരോർജ്ജ, കാറ്റ് മേഖലകളിലായി 27 പദ്ധതികൾ നടപ്പിലാക്കി വരുന്നു.

ഒൻജിസി ക്യു 1 ഫലം, അറ്റാദായം 800 ശതമാനം വർദ്ധിച്ച് 4335 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഒൻജിസിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 800 ശതമാനം വർദ്ധിച്ച് 4335 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 35.6 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 77 ശതമാനം വർദ്ധിച്ച് 23021 കോടി രൂപയായി. 

ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ നൽകി വിഎൽസിസി ഹെൽത്ത് കെയർ

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി വിഎൽസിസി ഹെൽത്ത് കെയർ ലിമിറ്റഡ്. ഇതിനായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു. 300 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ 89.2 ലക്ഷം ഓഹരികളുമാണ് വിതരണം ചെയ്യുക.

മിൻഡ ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 15.4 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ മിൻഡ ഇൻഡസ്ട്രീസിന്റെ അറ്റാദായം 15.4 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 134.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 242 ശതമാനം വർദ്ധിച്ച് 1602.55 കോടി രൂപയായി. 

ജൂലെെയിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 49.85 ശതമാനം വർദ്ധിച്ച് 35.43 ബില്യൺ ഡോളറായി

ജൂലെെയിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 49.85 ശതമാനം വർദ്ധിച്ച് 35.43 ബില്യൺ ഡോളറായി. ആഗോള വിപണികളിലെ വീണ്ടെടുപ്പും ഉയർന്ന ആവശ്യകതയും ഇതിന് കാരണമായേക്കാം. ജൂലൈയിൽ പെട്രോളിയം, എഞ്ചിനീയറിംഗ്,  ജ്വല്ലറി വിഭാഗങ്ങളിൽ ആരോഗ്യകരമായ വളർച്ചയുണ്ടായി. അതേസമയം ഈ മാസത്തെ ഇറക്കുമതി 63 ശതമാനം വർദ്ധിച്ച് 46.4 ബില്യൺ ഡോളറായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement