ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു
ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിന്റേയും വില ഉയർന്നതാണ് പണപ്പെരുപ്പ നിരക്കിനേ സ്വാധീനിക്കുന്നത്.
അതസമയം വ്യവസായ ഉത്പാദന സൂചിക (ഐഐപി) ജനുവരിയിൽ 1.6 ശതമാനമായി കുറഞ്ഞു. 2020 ജനുവരിയിൽ ഇത് 2.2 ശതമാനം വളർച്ച കെെവരിച്ചിരുന്നു.
പി.എൽ.ഐ പദ്ധതിക്ക് കീഴിലുള്ള 33 അപേക്ഷകൾക്ക് സർക്കാർ അംഗീകാരം
ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസിനായുള്ള പിഎൽഐ പദ്ധതിയുടെ ഭാഗമായി 5,082.65 കോടി രൂപയുടെ നിക്ഷേപത്തിനായുള്ള 33 അപേക്ഷകൾക്ക് സർക്കാർ അംഗീകാരം നൽകി. ആറ് വർഷത്തിനുള്ളിൽ 5440 കോടി രൂപയാകും പി.എൽ.ഐ വിതരണത്തിലൂടെ സർക്കാർ നൽകുക.
Anupam Rasayan IPO, ആദ്യ ദിനം, 1.29 തവണ സബ്സ്ക്രൈബു ചെയ്യപെട്ടു
Anupam Rasayan ഐ.പി.ഒ ആദ്യ ദിനം 1.29 തവണ സബ്സ്ക്രൈബു ചെയ്യപെട്ടു. വിതരണത്തിനായി നൽകിയ 97.01 ലക്ഷം ഷെയറുകൾക്ക് വേണ്ടി 1.25 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.58 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
കടപത്രവിതരണത്തിലൂടെ 2000 കോടി സമാഹരിക്കാനൊരുങ്ങി എസ്.ബി.ഐ കാർഡ്സ്
കടപത്രവിതരണത്തിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി എസ്.ബി.ഐ കാർഡ് വ്യക്തമാക്കി.
പ്രതിവർഷം 5.9% എന്ന കൂപ്പൺ റേറ്റിൽ ഇത് ലഭിക്കും.
ആന്ധ്രാ പ്രദേശിൽ ഡയറി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി അഗ്രോ പ്രൊഡക്ട്സ്
ആന്ധ്രാ പ്രദേശിൽ ഡയറി പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് ഹട്സൺ അഗ്രോ പ്രൊഡക്ട് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഒഡീഷയിൽ ഡയറി പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
ജിൻഡാൽ സ്റ്റീലിന്റെ ഉത്പാദനം ഫെബ്രുവരിയിൽ 18 ശതമാനം ഉയർന്നു
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് 2021 ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉത്പാദനത്തിൽ 18 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇതോടെ ഉത്പാദനം 6.53 ലക്ഷം ടണ്ണായി ഉയർന്നു. പോയ വർഷം ഇതേകാലയളവിൽ കമ്പനി 5.54 ലക്ഷം ടൺ സ്റ്റീലാണ് ഉത്പാദിപ്പിച്ചിരുന്നത്.
റാംകോ സിമൻറ്സ്, ഭാരത് ഡൈനാമിക്സ്, പിഎഫ്സി എന്നീ കമ്പനികൾ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
2020-21 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി റാംകോ സിമന്റ് അറിയിച്ചു. ഓഹരി ഒന്നിന് 3 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 23ന് ഇത് നൽകും.
2020-21 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതായി ഭാരത് ഡൈനാമിക്സ് ബോർഡ് അറിയിച്ചു. ഓഹരി ഒന്നിന് 6.7 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 20ന് ഇത് നൽകും.
പവർ ഫിനാൻസ് കോർപ്പറേഷൻ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഓഹരി ഒന്നിന് 8 രൂപ വീതമാണ് കമ്പനി അനുവദിച്ചത്. മാർച്ച് 22ന് ഇത് നൽകും.
ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും 1412 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി പിഎൻസി ഇൻഫ്രാടെക്
പിഎൻസി ഇൻഫ്രാടെക്കിന്റെ അനുബന്ധ സ്ഥാപനമായ പിഎൻസി മീററ്റ് ഹരിദ്വാർ ഹൈവേസിന് ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും 1412 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി കമ്പനി പറഞ്ഞു.

