ഐ.ഇ.എക്സിൽ നിന്നും  ഐജിഎക്സ് ഓഹരികൾ വാങ്ങാൻ എൻ.എസ്.ഇ

ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ നിന്നും ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിലെ 26 ശതമാനം ഓഹരികൾ  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഏറ്റെടുക്കും. ഐ.ഇ.എക്സിൽ നിന്നും  ഐജിഎക്സിന്റെ 1.92 കോടി ഓഹരികളാണ് 19.20 കോടി രൂപയ്ക്ക് എൻ.എസി.ഇ വാങ്ങുക. അതേസമയം ഐ‌.ജി‌.എക്‌സിന്റെ ഇക്വിറ്റി ഹോൾഡിംഗിന്റെ 5 ശതമാനം  3.69 കോടി രൂപയ്ക്ക് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് വിറ്റു.

Easy Trip Planners IPO, അവസാന ദിനം, 159 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Easy Trip Planners  ഐ‌.പി‌.ഒ അവസാന ദിനം 159  തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 1.5 കോടി  ഷെയറുകൾക്ക് വേണ്ടി  240.27 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 70.40 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിൽപ്പന 18 ശതമാനം ഉയർന്നു

ഫെബ്രുവരിയിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്ത വിതരണത്തിൽ    17.92 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രതിവർഷ വിൽപ്പന 2.81 ലക്ഷം യൂണിറ്റായി മാറി. ഇരുചക്ര വാഹനങ്ങളുടെ പ്രതിവർഷ വിൽപ്പന 10.20 ശതമാനം ഉയർന്ന് 14.26  ലക്ഷം യൂണിറ്റായി.

ഹോട്ട്സ്റ്റാർ, ഡിസ്നി എന്നിവയുമായി  കെെകോർത്ത് വോഡഫോൺ ഐഡിയ

തത്സമയ സ്പോർട്സ് വാഗ്ദാനം ചെയ്യുന്നതിനായി ഡിസ്നി, ഹോട്ട്സ്റ്റാർ എന്നിവയുമായി കരാറിൽ ഏർപ്പെട്ട്  വോഡഫോൺ ഐഡിയ. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വി.ഐ.പി സബ്സ്ക്രിപ്ഷനോടുകൂടിയ ഡാറ്റ പ്ലാൻ ഉൾപ്പെടെ മൂന്ന് പുതിയ പരിധിയില്ലാത്ത റീചാർജ് പ്ലാനുകൾ ഇതിലൂടെ ലഭിക്കും. ഐ.പി.എൽ സീസൺ അടുത്തതോടെയാണ് കമ്പനിയുടെ നിർണായക നീക്കം. 

യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും ഫോം 483 ലഭിച്ചതായി  ഡോ റെഡ്ഡി


യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ന്യൂയോർക്കിലെ മിഡിൽ‌ബർഗിലെ ഫാർമസ്യൂട്ടിക്കൽ നിർമാണ പ്ലാന്റ് പരിശോധിച്ചതിന് ശേഷം മൂന്ന് നിർദേശങ്ങളോടെ  ഫോം 483 നൽകിയതായി ഡോ റെഡ്ഡി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം  ചട്ടങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് നൽകുന്നതാണ്  ഫോം 483.

റൈസിംഗ് സൺ ഹോൾഡിംഗസിന് ഓഹരികൾ നൽകി കൊണ്ട് 3,456 കോടി രൂപ സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി
മാഗ്മ ഫിൻ‌കോർപ്പ്

റൈസിംഗ് സൺ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് മുൻ‌ഗണനാ ഓഹരികൾ നൽകി 3,456 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി മാഗ്മ ഫിൻ‌കോർപ്പ് ലിമിറ്റഡ് അറിയിച്ചു. ഏകദേശം 49.37 കോടി മുൻഗണന ഓഹരികൾ  ഓഹരി ഒന്നിന്   70 രൂപയ്ക്ക് നൽകും.

സൺ ഫാർമയുടെ അനുബന്ധ സ്ഥാപനം  ഓസ്‌ട്രേലിയൻ കമ്പനിയുടെ 12 ശതമാനം ഓഹരി ഏറ്റെടുത്തു

സൺ ഫാർമയുടെ ഓസ്‌ട്രേലിയൻ അനുബന്ധ സ്ഥാപനം  ഡബ്ല്യുആർ‌എസ് ബയോപ്രോഡക്റ്റ്സ് ലിമിറ്റഡിന്റെ 4.28 ലക്ഷം ഓഹരികൾ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ ആകെ മൂല്യം 11.24 കോടി രൂപയാണ്. 

മാൻ ഇൻഫ്രായുടെ അനുബന്ധ സ്ഥാപനത്തിന് 84 കോടി രൂപയുടെ ഓർഡർ ലഭിച്ചു

മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള മാൻ വാസ്തുക്കോണിന്  മീര ഷൈൻഡർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന്  84.32 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.

155 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ ക്വിക്ക് ഹീൽ ടെക്നോളജീസിന്റെ  ഡയറക്ടർ ബോർഡ്  അംഗീകാരം നൽകി

63.26 ലക്ഷം ഇക്വിറ്റി ഓഹരികൾ  തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് ക്വിക്ക് ഹീൽ ടെക്നോളജീസിന്റെ  ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.  ഓഹരി ഒന്നിന്  245 രൂപ വീതം 155 കോടി രൂപയുടെ ഓഹരികളാണ് കമ്പനി തിരികെ വാങ്ങുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement