ഇന്നത്തെ വിപണി വിശകലനം
നൂറ് പോയിന്റുകൾക്ക് മുകളിലായി 15205 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഏറെ നേരം ഇത് നിലനിർത്താനായില്ല. ഉച്ചയോടെ പടി പടിയായി താഴേക്ക് വീണ സൂചിക 15100ൽ സപ്പോർട്ട് എടുത്ത ശേഷം മുകളിലേക്ക് തിരികെ കയറി. തുടർന്ന് അസ്ഥിരമായി കാണപ്പെട്ട നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.51% മുകളിലായി 15,174 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
36128 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫറ്റിക്ക് സമാനമായി താഴേക്ക് കൂപ്പുകുത്തി. 420 പോയിന്റുകളുടെ നീക്കമാണ് സൂചിക ഇന്ന് മാത്രം കാഴ്ചവച്ചത്. അസ്ഥിരമായ സൂചിക 36000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 72 പോയിന്റ്/ 0.20 ശതമാനം മുകളിലായി 35,938 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്ന് 1.87 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ഐടി, ഫാർമ എന്നിവ 1.67 ശതമാനവും 1.48 ശതമാനവും നേട്ടം കെെവരിച്ചു. പി.എസ്.യു ബാങ്കുകൾ മാത്രമാണ് ഇന്ന് 0.15 ശതമാനം ഇടിവ് രേഖപ്പെടുത്തി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾക്ക് ഒപ്പം യൂറോപ്യൻ വിപണികളും ഇന്ന് അസ്ഥിരമായാണ് കാണപെട്ടത്.
നിർണായക വാർത്തകൾ
ഫെബ്രുവരിയിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്ത വിതരണത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഓട്ടോ ഓഹരികൾ ഏറെയും ഇന്ന് പോസിറ്റീവായി കാണപ്പെട്ടു.
സൈബർ സുരക്ഷ സ്ഥാപനമായ QuickHeal ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 14 ശതമാനം നേട്ടം കെെവരിച്ചു.
സ്വണവില കുറഞ്ഞത് കമ്പനിയുടെ ഡിമാൻഡ് വീണ്ടെടുക്കാൻ സഹായിച്ചതായി Titan അധികൃതർ പറഞ്ഞതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 1 ശതമാനത്തിലേറെ ഉയർന്നു.
നിഫ്റ്റി ഐടിയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. LTI 5.97 ശതമാനവും CoForge 5.85 ശതമാനവും നേട്ടം കെെവരിച്ചു. ഒരാഴ്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്ന ഐടി ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്.
തത്സമയ സ്പോർട്സ് വാഗ്ദാനം ചെയ്യുന്നതിനായി ഡിസ്നി, ഹോട്ട്സ്റ്റാർ എന്നിവയുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ Vodafone Idea ഓഹരി ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടംകെെവരിച്ചു.
ഉച്ചയ്ക്ക് 2:30യോടെ മെറ്റൽ ഓഹരികൾ കുതിച്ചുയർന്നു. Jindal Steel പ്രെമോട്ടർമാർ പണയം വച്ചിരുന്ന 10 ലക്ഷം ഓഹരികൾ കഴിഞ്ഞ ദിവസം തിരികയെടുത്തിരുന്നു.
ടയറിന്റ് വില ഉയർത്താൻ ആലോചിക്കുന്നതായി Apollo Tyres, JK Tyres എന്നിവർ പറഞ്ഞതിന് പിന്നാലെ ടയർ ഓഹരികൾ മുകളിലേക്ക് കയറി.
ഇൻഫോസിസ് പ്രൊമോട്ടർ ഗ്രൂപ്പ് ഇന്നലെ 7.76 ലക്ഷം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ ഓഹരി വില ഇന്ന് 1.5 ശതമാനം ഉയർന്നു.
മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങളുടെ ഫലം നാളെ പുറത്തുവരുമെന്ന പ്രതീക്ഷയിൽ Dr Reddy ഓഹരികൾ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
IDBI Bank ഓഹരികൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ സർക്കാരും എൽ.ഐ.സിയും പദ്ധതിയിടുന്നതിനെ തുടർന്ന് ഓഹരി ഇന്ന് 5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
ഇലക്ട്രോഡ് വില 15 മുതൽ 20 ശതമാനം വരെ ഉയർന്നതിനെ തുടർന്ന്
ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമ്മാതാക്കളായ HEG,Graphite എന്നിവ 7-8 ശതമാനം നേട്ടം കെെവരിച്ചു.
ദേശീയ ലോജിസ്റ്റിക് പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ Blue Dart, Mahindra Logistics, Aegis Logistics, Snowman Logistics എന്നീ ഓഹരികൾ 3 മുതൽ 5 ശതമാനം വരെ നേട്ടം കെെവരിച്ചു.
ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിലെ 26% ഓഹരികൾ കമ്പനി ഒഎൻജിസി, എൻഎസ്‌ഇ എന്നിവയിലേക്ക് ഓഫ്‌ലോഡ് ചെയ്തതിന് പിന്നാലെ IEX ഓഹരികൾ ഇന്ന് 2 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്
വളരെ ശാന്തമായ ഒരാഴ്ചയിലൂടെയാണ് നിഫ്റ്റി കടന്നു പോയത്. ബാങ്ക് നിഫ്റ്റി അതിലും ശാന്തമായിരുന്നു. India VIX 9 ശതമാനം കുറഞ്ഞ് 20 ആയി. വിപണിയിലെ ചാഞ്ചാട്ടം കുറഞ്ഞുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഐടി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ അവസരം ബുദ്ധപരമായി ഉപയോഗപ്പെടുത്തിയവർക്ക് ഇന്ന് മികച്ച ട്രെയിഡുകൾ എടുക്കാമായിരുന്നു. കഴിഞ്ഞ ആഴ്ച ഞങ്ങൾ ഐടി ഓഹരികളെ പറ്റി സൂചിപ്പിച്ചിരുന്നു. ഇപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു.
എയർടെൽ ഓഹരികൾ ഇന്നലെ 520 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് പോയിരുന്നു. എന്നാൽ ഓഹരി ഇന്ന് തിരികെ കയറി മുന്നിലേക്ക് കുതിച്ചുകയറാനുള്ള സാധ്യത കാഴ്ചവയ്ക്കുന്നു.
മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് ഓഹരികൾ ഇന്ന് നിഫ്റ്റിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.
മഹാശിവരാത്രിയെ തുടർന്ന് വിപണി നാളെ അവധിയായതിനാൽ വെള്ളിയാഴ്ചത്തെ വ്യാപാരത്തിന് മുമ്പായി ഏവർക്കും ഒന്ന് വിശ്രമിക്കാവുന്നതാണ്. ഇന്നത്തെ അസ്ഥിരതയ്ക്ക് ശേഷം വിപണിയിൽ വീണ്ടും വലിയ നീക്കങ്ങൾ കണ്ടേക്കാം, പ്രത്യേകിച്ച് ബാങ്ക് നിഫ്റ്റി 400 പോയിന്റുകളുടെ നീക്കം കാഴ്ചവച്ച സാഹചര്യത്തിൽ.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

