സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡിനായി ജെവി രൂപീകരിക്കാൻ ജിയോ
സാറ്റലൈറ്റ് അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കായി ഒരു സംയുക്ത സംരംഭം (ജെവി) രൂപീകരിച്ച് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡും (ജെപിഎൽ) ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസും. ജിയോ സ്പെയ്സ് ടെക്ക്നോളജി ലിമിറ്റഡിൽ ജെപിഎല്ലിന് 51% ഓഹരികളും എസ്ഇഎസിന് 49% ഓഹരികളും ഉണ്ടാകും. ജിയോസ്റ്റേഷണറി (ജിയോ), മീഡിയം എർത്ത് ഓർബിറ്റ് (എംഇഒ) സാറ്റ്‌ലൈറ്റുകളുടെ സംയോജനമായ മൾട്ടി-ഓർബിറ്റ് ബഹിരാകാശ ശൃംഖലകൾ ജെവി ഉപയോഗിക്കും. ഇത് എന്റർപ്രൈസുകൾക്ക് മൾട്ടി-ഗിഗാബിറ്റ് ലിങ്കുകൾ വാഗ്ദനം ചെയ്യുന്നു.
കോൾ ഇന്ത്യ ക്യു 3 ഫലങ്ങൾ: അറ്റാദായം 92% വർധിച്ച് 902 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 91.7% വർധിച്ച് 902.24 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 49% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.5 ശതമാനം ഉയർന്ന് 2,493.24 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 59 ശതമാനം വർധിച്ച് 1,097 കോടി രൂപയായി.
തേജസ് വിമാനങ്ങൾക്ക് കോംപാക്റ്റ് ഹീറ്റ് എക്സ്ചേഞ്ചർ സെറ്റുകൾ നൽകാനുള്ള ഓർഡർ ബിഎച്ച്ഇഎല്ലിന്
തേജസ് വിമാനങ്ങൾക്കായി കോംപാക്റ്റ് ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ വിതരണം ചെയ്യുന്നതിനായിയുള്ള ഓർഡർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്നും ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്. യുദ്ധവിമാനത്തിൽ ഘടിപ്പിക്കാനുള്ള സിഎച്ച്ഇകളുടെ നിർമ്മാണം, അസംബ്ലി, ടെസ്റ്റിംഗ്, വിതരണം എന്നിവ ഓർഡറിൽ ഉൾപ്പെടുന്നു.
ഐഷർ മോട്ടോഴ്‌സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 14% ഇടിഞ്ഞ് 456 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 14.35 ശതമാനം ഇടിഞ്ഞ് 456.13 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 22% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.85% വർധിച്ച് 2,880.65 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 13.4% കുറഞ്ഞ് 582 കോടി രൂപയായി. റോയൽ എൻഫീൽഡിന്റെ മൊത്തം വിൽപ്പന 15.6 ശതമാനം ഇടിഞ്ഞ് 1,98,557 യൂണിറ്റിലെത്തി.
ഇന്ത്യയിൽ സെമി കണ്ടക്ടറുകൾ നിർമ്മിക്കുന്നതിനായി വേദാന്തയും ഫോക്‌സ്‌കോണും ജെവി രൂപീകരിക്കുന്നു
ഇന്ത്യയിൽ സെമി കണ്ടക്ടറുകൾ നിർമ്മിക്കുന്നതിനായി ഒരു സംയുക്ത സംരംഭം (ജെവി) രൂപീകരിക്കുന്നതിന് വേദാന്ത ലിമിറ്റഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ഫോക്സ്കോണുമായി സഹകരിക്കുന്നു. ഇരു കമ്പനികളും ധാരണാപത്രം (എംഒയു) ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം വേദാന്തയ്ക്ക് ഈ ജെവിയിൽ ഭൂരിഭാഗം ഓഹരിയും ഫോക്‌സ്‌കോണിന് ന്യൂനപക്ഷ ഓഹരിയുമാണുള്ളത്. ഇന്ത്യയിൽ ഇലക്‌ട്രോണിക് ചിപ്പും ഡിസ്‌പ്ലേ ഇക്കോസിസ്റ്റവും വർദ്ധിപ്പിക്കുന്നതിനായി സർക്കാർ 76,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിലെ ആദ്യത്തെ സംയുക്ത സംരംഭമാണിത്.
അദാനി എന്റർപ്രൈസസ് ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 12 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 11.63 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 296.81 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2222 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 61 ശതമാനം ഉയർന്ന് 18,757.87 കോടി രൂപയായി. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനും കാറ്റാടിയന്ത്രങ്ങൾ, ബാറ്ററികൾ തുടങ്ങിയവയുടെ നിർമ്മാണത്തിനുമായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഗ്രൂപ്പ് ക്യൂ 3 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്
സിറ്റി ഗ്രൂപ്പിന്റെ 2.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ റീട്ടെയിൽ യൂണിറ്റ് വാങ്ങാൻ ആക്‌സിസ് ബാങ്ക്
സിറ്റിഗ്രൂപ്പ് ഇങ്കിന്റെ ഇന്ത്യ റീട്ടെയിൽ ബാങ്കിംഗ് ബിസിനസ്സ് ഏകദേശം 2.5 ബില്യൺ ഡോളറിന് (18.9 ലക്ഷം കോടി രൂപ) വാങ്ങാൻ ഒരുങ്ങി ആക്സിസ് ബാങ്ക് ലിമിറ്റഡ്. എക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഉപഭോക്തൃ യൂണിറ്റിനായുള്ള ഒരു കരാർ അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ പ്രഖ്യാപിച്ചേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് വിധേയമാണിത്.
നാറ്റ്‌കോ ഫാർമ ക്യു 3 ഫലങ്ങൾ: അറ്റാദായം 28% വർധിച്ച് 80 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ നാറ്റ്‌കോ ഫാർമ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 28 ശതമാനം വർധിച്ച് 80.4 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 58% വർധിച്ച് 560.5 കോടി രൂപയായി. ഇബിഐടിഡിഎ 23% വർധിച്ച് 101.8 കോടി രൂപയായി. അതേസമയം നാറ്റ്‌കോ ഫാർമയുടെ ബോർഡ് ഓഹരി ഒന്നിന് 2 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
സൈഡസ് ഫാർമയുടെ റോഫ്ലൂമിലാസ്റ്റ് ടാബ്ലറ്റുകൾ വിപണനം ചെയ്യാൻ യുഎസ്എഫ്ഡിഎ അംഗീകാരം
കാഡില ഹെൽത്ത് കെയർ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സൈഡസ് ഫാർമസ്യൂട്ടിക്കൽസ് (യുഎസ്എ) ഇൻകിന് റോഫ്ലൂമിലാസ്റ്റ് ടാബ്‌ലെറ്റുകൾ വിപണനം ചെയ്യുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അനുമതി ലഭിച്ചു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് മരുന്ന് ഉപയോഗിക്കുന്നത്. അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ പ്ലാന്റിലായിരിക്കും ഇത് നിർമ്മിക്കുക.
ഗ്രാസിം ക്യു 3 ഫലങ്ങൾ: അറ്റാദായം 45% വർധിച്ച് 522 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 45.% വർധിച്ച് 522 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 56 ശതമാനം ഉയർന്ന് 5,784.74 കോടി രൂപയായി. കമ്പനിയുടെ ഇബിഐടിഡിഎ 43 ശതമാനം ഉയർന്ന് 922 കോടി രൂപയായി. 2022 ജനുവരി 1-ന് വളം വിറ്റഴിക്കൽ പൂർത്തീകരിക്കുന്നതോടെ അതിന്റെ അറ്റ കടം പൂജ്യത്തിലാണെന്ന് ഗ്രാസിം പ്രസ്താവിച്ചു.

