ന്യൂസ് ഷോട്ടുകൾ

വിപ്രോ അതിന്റെ ക്യു 2 ഫലങ്ങൾ പ്രഖ്യാപിക്കാനും ഓഹരി തിരിച്ചുവാങ്ങൽ (Share Buyback) പദ്ധതികൾ പങ്കിടാനും പോകുന്നതിനാൽ എല്ലാവരും ശ്രദ്ധിക്കേണ്ടത് ഉണ്ട്.

സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ഡി-ലിസ്റ്റ് ചെയ്യാൻ ആവശ്യമായ ഓഹരികൾ നേടുന്നതിൽ വേദാന്ത റിസോഴ്സസ് പരാജയപ്പെട്ടു.

വിജയകരമായ IPO കഴിഞ്ഞ മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സും യുടിഐ എഎംസിയും ഇന്ന് എക്‌സ്‌ചേഞ്ചുകളിൽ അരങ്ങേറ്റം കുറിക്കുന്നു.

എതിരാളികളായ മൊബൈൽ സേവന ദാതാക്കളിൽ നിന്ന് അവരുടെ നെറ്റ്വർക്കിലേക്ക് മാറുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഫീസ് റിലയൻസ് ജിയോ ഒഴിവാക്കി.

അർബുദം സൃഷ്ടിച്ചേക്കാവുന്ന നൈട്രൊസോഡിമെത്തിലാമൈൻ (എൻ‌ഡി‌എം‌എ) എന്ന കെമിക്കൽ സ്വീകാര്യമായ ഉപഭോഗ പരിധിയെക്കാൾ കൂടുതൽ ഉള്ളതായി കണ്ടെത്തിയെതിനാൽ 747 കുപ്പി ജനറിക് ഡയബറ്റിസ് മരുന്ന് സൺ ഫാർമ USഇൽ നിന്ന് തിരിച്ചുവിളിക്കുന്നു.

സിനിമാശാലകളും തിയേറ്ററുകളും വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതിനകം തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം പുനരാരംഭിക്കാൻ മൾട്ടിപ്ലക്‌സ് ഓപ്പറേറ്റർമാർ ഇപ്പോഴും പല സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

നാച്ചുറൽ ഗ്യാസ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില നിശ്ചയിക്കുന്ന ഫോർമുല മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഒഎൻ‌ജി‌സി ചെയർമാൻ ശശിശങ്കർ പറഞ്ഞു.

ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസ് ഓക്ക്നോർത്ത് ഹോൾഡിംഗിലെ ബാക്കി ഓഹരിയും വിറ്റു. ക്യുഐപി, ഓഹരി വിൽപ്പന എന്നിവയിലൂടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കമ്പനി 2,273 കോടി രൂപ പുതിയ ഇക്വിറ്റിയായി സ്വരൂപിച്ചു.

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

കഴിഞ്ഞയാഴ്ച നിഫ്റ്റി ഒരു സമ്പൂർണ്ണ ബുൾ റൺ-ഇൽ ആയിരുന്നു. പ്രധാന പ്രതിരോധങ്ങളെ മറികടന്ന് 11,900 ന് മുകളിൽ ആണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്കുകൾ, ഫാർമ എന്നിവ കാരണം ഈ ആഴ്ചയും ബുൾ റൺ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വെള്ളിയാഴ്ചത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

ബാങ്ക് നിഫ്റ്റി അടച്ചത് 24,000ന്റെ തൊട്ടു താഴെയാണ്. ഇത് ഒരു നല്ല പ്രതിരോധമായി പ്രവർത്തിക്കും. 24,000 ഇന്ന് തകർക്കുമോ എന്ന് നോക്കാം.

ആഗോളവും പ്രാദേശികവുമായ വാർത്തകളും സൂചനകളും മികച്ചതായി കാണപ്പെടുന്നു. എല്ലായിടത്തും പോസിറ്റീവിറ്റി ഉണ്ട്, പ്രധാനമായും നൽകുന്നത് യുഎസിൽ പ്രതീക്ഷിക്കുന്ന വലിയ സാമ്പത്തിക ഉത്തേജനമാണ്.

കഴിഞ്ഞ 2 ആഴ്ചയായി നിഫ്ടിയിൽ തുടർച്ചയായ വർദ്ധനവ് ഉള്ളതിനാൽ, ഏറ്റവും വലിയ ആശങ്ക, പ്രോഫിറ്റ് ബുക്കിംഗ് ഏത് സമയത്തും സംഭവിച്ചേക്കാം. അതിനാൽ ട്രേഡേഴ്സ് ജാഗ്രത പാലിക്കേണ്ടതുണ്ട്.

11,800 മുന്നിലേക്ക് ഒരു സപ്പോർട്ട് ആയി പ്രവർത്തിക്കും. അതിനാൽ, വിപണി താഴേക്ക് നീങ്ങുകയും 11,800 തകർക്കപ്പെടുകയും ചെയ്താൽ, നിഫ്റ്റിയിൽ ഒരു തിരുത്തൽ നമ്മൾ കണ്ടേക്കാം. ഇന്ന് നിഫ്റ്റി 12,000 മറികടന്ന് അതിനു മുകളിൽ നിൽക്കുകയാണെങ്കിൽ, നമുക്ക് കൂടുതൽ ഉയരങ്ങൾ കാണാൻ കഴിയും.

യുഎസ് മാർക്കറ്റുകൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളും കൂടുതലും ഉയർന്ന് തന്നെ ആണ് ഉള്ളത്. എസ്‌ജി‌എക്സ് നിഫ്റ്റി 11,995 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് 34 പോയിൻറ് കൂടുതലാണ്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ ഗ്യാപ് അപ്പ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

നിഫ്റ്റി ഇന്ന് 11,900 നും 12,100 നും ഇടയിൽ വ്യാപാരം നടത്തും. 11,920, 11,900 എന്നിടത്ത് സപ്പോർട്ട് ഉണ്ട്. 11,950, 12,000 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.

ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ്’ 12,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ്’ 11,000ലും, തുടർന്ന് 11,500ലും.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) നെറ്റ് 39.39 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 126.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഐടി, ഫാർമ, ബാങ്ക് ഓഹരികളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക.

നിഫ്റ്റി തീർച്ചയായും വളരെ നിർണായക സ്ഥാനത്താണ്. ഇന്ന് 12,000 കടക്കുമോ എന്ന് നോക്കാം. എല്ലാ ആശംസകളും! ആഴ്ചയ്ക്ക് ഒരു ലാഭകരമായ തുടക്കം ആകട്ടെ!

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement