പ്രധാനതലക്കെട്ടുകൾ

Vedanta: കാപ്ടീവ് പവർ പ്രോജക്ടുകൾ വഴി ഹിന്ദുസ്ഥാൻ സിങ്ക്, ഭാരത് അലുമിനിയം കമ്പനി, വേദാന്ത എന്നിവയ്ക്കായി ഗ്രീൻ, റിന്യൂവബിൾ എനർജി വൈദ്യുതിക്കായി ചില ദീർഘകാല പവർ സുരക്ഷാ കരാറുകളിൽ ഏർപ്പെട്ട് കമ്പനി.

Nuvoco Vistas Corporation: 400 കോടി രൂപയുടെ കടപ്പത്രങ്ങളുടെ റിഡംഷൻ തുകയും പലിശയും സമയബന്ധിതമായി കമ്പനി അടച്ച് തീർത്തു.

Sterlite Technologies: മഹാരാഷ്ട്ര ട്രാൻസ്മിഷൻ കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിലെ 64.98 ശതമാനം ഓഹരികൾ വിൽക്കാനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു.

Ruchi Soya Industries: ഫോളോ-ഓൺ പബ്ലിക് ഓഫറിനായി  ഇക്വിറ്റി ഷെയറിന് 650 രൂപ എന്ന നിരക്കിൽ കമ്പനി ബോർഡ് ഇഷ്യൂ വില അംഗീകരിച്ചു.

H G Infra Engineering: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഗുഡ്ഗാവ് സോഹ്ന ഹൈവേ പ്രൈവറ്റ് ലിമിറ്റഡിന് ഹരിയാനയിലെ പ്രോവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം നേരിയ ഗ്യാപ്പ് അപ്പിൽ 17522 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും പൊതുവെ അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 34 പോയിന്റുകൾ/0.19 ശതമാനം താഴെയായി മുകളിലായി 17465 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36464 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. ശേഷം മുകളിലേക്ക് കയറിയ സൂചിക ദിവസത്തെ വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. തുടർന്ന് 39 പോയിന്റുകൾ/0.11 ശതമാനം മുകളിലായി 36374 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എഫ്.എം.സി.ജി മുകളിലേക്ക് കയറിയപ്പോൾ, ഫാർമ താഴേക്ക് വീണു.

യൂഎസ് വിപണികൾ  നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. നിക്കി ഫ്ലാറ്റായി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഉയർന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 17463,-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,440, 17,390, 17,350, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,620, 17,700, 17,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,250, 36,000, 35,900, 35,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,500, 36,600, 36,900, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ്  20.5 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,100 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ചൈനയിൽ നിന്നുള്ള പിഎംഐ കണക്കുകൾ മോശമായതിനെ തുടർന്ന് ഏഷ്യൻ വിപണികൾ നഷ്ടത്തിൽ നിന്നപ്പോൾ യുഎസ് യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലായിരുന്നു. കരുതൽ ഇന്ധനം യുഎസ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ധന വില ഇടിഞ്ഞു. ഇത് ഗ്യാപ്പ് അപ്പിന് സഹായിച്ചു.

ക്രൂഡ് ഓയിൽ വില ഇടിയുകയും ജിയോക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തിന് പിന്നാലെ കുത്തനെ താഴേക്ക് വീണ റിലയൻസ് വിപണിയെ താഴേക്ക് വലിച്ചു.

റൂബിളിൽ ഇടപാട് നടത്തിയില്ലെങ്കിൽ ഗ്യാസ് വിതരണം നിർത്തിവയ്ക്കുമെന്ന് പുടിൻ പറഞ്ഞു. ഫോറെക്സ് ട്രാൻസ്ഫർ ചെയ്യുന്നതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ബാങ്ക് പിന്നീട് റൂബിൾസ് വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചത് ശുഭസൂചന നൽകുന്നു. ഇന്ന് ജിഎസ്ടി, ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവരും. യൂറോപ്യൻ യൂണിയന്റെ സിപിഐ പണപ്പെരുപ്പ കണക്കുകളും ശ്രദ്ധിക്കാവുന്നതാണ്.

മുകളിലേക്ക് 17550, താഴേക്ക് 17350 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം 19 ശതമാനത്തിന്റെ നേട്ടമാണ് നിഫ്റ്റി കാഴ്ചവച്ചത്. നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിച്ചിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement