പ്രധാനതലക്കെട്ടുകൾ

RailTel Corporation of India: മധ്യപ്രദേശ് സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നും കമ്പനിക്ക് 97.64 കോടി രൂപയുടെ പുതിയ വർക്ക് ഓർഡർ ലഭിച്ചു.

Voltas: ഷാങ്ഹായ് ഹൈലി  കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹൈലി ഇന്റർനാഷണലുമായി കമ്പനി സംയുക്ത സംരംഭ കരാർ ഒപ്പുവച്ചു.

JSW Energy: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 8 മടങ്ങ് വർദ്ധിച്ച് 864.3 കോടി രൂപയായി.

Adani Wilmar: McCormick Switzerland GMBH-ൽ നിന്ന് കോഹിനൂർ ബ്രാൻഡ് ഏറ്റെടുത്ത് കമ്പനി. ഇതോടെ കോഹിനൂർ റൈസിന് മേൽ കമ്പനിക്ക് കൂടുതൽ അവകാശങ്ങൾ ലഭിക്കും.

Titan Company: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 7.2 ശതമാനം ഇടിഞ്ഞ് 491 കോടി രൂപയായി. വരുമാനം 2 ശതമാനം ഉയർന്ന് 7276 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

തിങ്കളാഴ്ച ഗ്യാപ്പ് ഡൌണിൽ 16949 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പോസിറ്റീവായി അസ്ഥിരമായി നിന്നു. അവസാന നിമിഷം ശക്തമായ മുന്നേറ്റം നടത്തിയ സൂചിക തുടർന്ന്  പോയിന്റുകൾ/0.2 ശതമാനം താഴെയായി 17069 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35683 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. അവസാന നിമിഷത്തെ മുന്നേറ്റത്തിന് ശേഷം ശാന്തമായ സൂചിക തുടർന്ന് 76 പോയിന്റുകൾ/ 0.21 ശതമാനം മുകളിലായി 36164 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണികൾ തിങ്കളാഴ്ച ഫ്ലാറ്റായി അടച്ചു. ഇവ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നഷ്ടത്തിൽ അടച്ചു. അതേസമയം ഇന്നലെ 0.7 ശതമാനം നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  ഏറെയും അവധിയായിരുന്നു. ഹാങ്സെങ് നഷ്ടത്തിൽ അടച്ചു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ
ഫ്ലാറ്റായി.

SGX NIFTY 17070-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,000, 16,950, 16,870 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,080, 17,150, 17,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35750, 35500, 35000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,400, 36,700, 36,850, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500, 17600 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17100 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 20.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

രാണ്ട് ദിവസത്തെ അവധികൾക്ക് ഉള്ളിൽ ആയതിനാൽ തന്നെ വിപണിയിൽ തിങ്കളാഴ്ച അധികം പ്രവർത്തനങ്ങൾ നടന്നതായി തോന്നുന്നില്ല. എങ്കിലും അവസാന നിമിഷം സൂചിക ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി ഐടിയും ബാങ്ക് നിഫ്റ്റിയുടെ തമ്മിൽ ശക്തമായ മത്സരം നടന്നിരുന്നു. പിന്നീട് ഇവ നിഫ്റ്റിക്ക് പിന്തുണ നൽകി. അല്ലായിരുന്നെങ്കിൽ തിങ്കളാഴ്ച വിപണി പൂർണമായും വശങ്ങളിലേക്ക് മാത്രം വ്യാപാരം നടത്തിയേനെ.

ഏപ്രിലിലെ നിർമാണ പിഎംഐ 54.7 ആയി പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര അന്താരാഷ്ട്ര തലത്തിൽ ആവശ്യകത വർദ്ധിച്ചതാകാം ഒരുപക്ഷേ ഇതിന് കാരണം. ജിഎസ്ടി കണക്കുകൾക്ക് ഒപ്പം ഇതും വിപണിക്ക് പിന്തുണ നൽകുന്നു. ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലയായ 1.68 ലക്ഷം കോടി രൂപയായി.

ഇന്ന് ആരംഭിക്കുന്ന എൽഐസി ഐപിഒ മെയ് 9ന് അവസാനിക്കും. വിതരണം 21000 കോടിയായി കുറച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ സെക്കണ്ടറി വിപണിയിലെ ലിക്യുഡിറ്റിയെ ഇത് ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഫെഡ് പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും. 50 ബേസിസ് പോയിന്റ് മാത്രമായി പലിശ നിരക്ക് വർദ്ധിപ്പിക്കാനാകും സാധ്യത. എങ്കിലും വിപണി ഇത് മുൻകൂട്ടി മനസിലാക്കിയതിനാൽ തന്നെ വലിയ ഇടിവിനുള്ള സാധ്യത കാണുന്നില്ല.

മുകളിലേക്ക് കയറാൻ നിഫ്റ്റിക്ക് 17250ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിക്കണം. 16950 തകർത്താൽ വിപണി താത്ക്കാലികമായി ദുർബലമായേക്കും. ബാങ്ക് നിഫ്റ്റിയിൽ 36400 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement