പ്രധാനതലക്കെട്ടുകൾ
Vedanta: ഓഹരി ഒന്നിന് 13.5 രൂപ വീതം 5019 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം അനുവദിച്ച് കമ്പനി. ഡിസംബർ 18 റെക്കോർഡ് ഡേറ്റായി കമ്പനി പ്രഖ്യാപിച്ചു.
Tega Industries: ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.
PowerGrid Corporation: ഡിസംബർ 15ന് കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കും.
Greenlam Industries: സ്റ്റോക്ക് സ്പ്ലിറ്റിനൊരുങ്ങി കമ്പനി.
Jubilant Industries: എൻസിആറിലെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിലെ സാഹിബാബാദ് പ്ലാന്റിലെ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു കമ്പനി.
Dr Reddy’s Labs: ANDA 207577-ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.
Alembic Pharmaceuticals: റിഗിമ്യൂണിൽ സീഡ് റൗണ്ട് നിക്ഷേപം പ്രഖ്യാപിച്ച് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 17483 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 17400ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ പ്രതിബന്ധം അനുഭവപ്പെട്ട സൂചിക അതേതുടർന്ന് 6 പോയിന്റുകൾക്ക് താഴെയായി 17511 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37128 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റുകൾക്ക് ഉള്ളിൽ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. 36800ൽ നിന്നും തിരികെ കയറിയ സൂചിക 23 പോയിന്റുകൾ/ 0.06 ശതമാനം മുകളിലായി 37105 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
NIFTY MEDIA(+2.5%) വീണ്ടും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
യുഎസ് വിപണികൾ വെള്ളിയാഴ്ച നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണുള്ളത്.
SGX NIFTY 17,664-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,500, 17,450, 17,400, 17,325, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,550, 17,600, 17,690, 17,750, 17,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,000, 36,850, 36,500, 36,350 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,250, 37,500, 37,750, 38,000, 38,100 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000,17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17400, 17200 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
വിക്സ് 16.1 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,092 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 387 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വെള്ളിയാഴ്ച പുറത്തുവന്ന യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ശുഭകരമാണ്. എങ്കിലും യുഎസ് വിപണി ലാഭത്തിൽ അടച്ചില്ല. ബുധനാഴ്ച പ്രഖ്യാപിക്കുന്ന ടാപ്പറിംഗ് സംബന്ധിച്ച ഫെഡറൽ യോഗ തീരുമാനത്തോട് ആഗോള വിപണികൾ പ്രതികരിക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നെങ്കിലും വർഷാവസാനത്തോടെ പ്രവർത്തനം കുറയുന്നത് കാണാം. ഇപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണ ലഭിച്ചാൽ വിപണിക്ക് 17600 എന്ന പ്രതിരോധ നില ശക്തമായി മറികടക്കാൻ സാധിച്ചേക്കും.
വെള്ളിയാഴ്ച പുറത്തുവിട്ട വ്യാവസായിക ഉൽപ്പാദന കണക്കുകൾ ഒക്ടോബറിൽ 3.2 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സിപിഐ പണപ്പെരുപ്പ കണക്കുകൾ വിപണി സമയത്തിന് ശേഷം ഇന്ന് പുറത്തുവരും. എന്നാൽ വിപണിയെ ബാധിച്ചേക്കില്ല.
ആഗോള വിപണികൾ പോസിറ്റീവായി കാണപ്പെടുന്നതിനാലും ഇന്ത്യൻ വിപണി ശക്തമായി നിലനിൽക്കുന്നതിനാലും വരും ദിവസങ്ങളിൽ 17200 ശക്തമായ സപ്പോർട്ട് ആയേക്കാം. 17600ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്നും കരുതാം. ഇത് സംഭവിച്ചാൽ പിന്നീട് 18000 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

