പ്രധാനതലക്കെട്ടുകൾ

Campus Activewear: ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. ഏപ്രിൽ 26 മുതൽ 28 വരെയായിരുന്നു കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയിരുന്നത്. മൊത്തം 51.75 ശതമാനം സബ്സ്ക്രിപ്ഷനാണ് ഐപിഒക്ക് ലഭിച്ചത്.

Reliance Industries:
നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 22.5 ശതമാനം ഉയർന്നു.

HCL Technologies: കമ്പനിയുടെ യുകെ ആസ്ഥാനമായുള്ള സബ്‌സിഡിയറി സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഡിജിറ്റൽ ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് കോൺഫിനാലെ എജിയെ 53 ദശലക്ഷം CHF-ന് ഏറ്റെടുത്തു. ഏറ്റെടുക്കൽ നടപടി 2022 ജൂലൈയോടെ പൂർത്തിയാകും.

Federal Bank: മാർച്ച് പാദത്തിൽ കമ്പനി 540.54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.

Happiest Minds Technologies:
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റവരുമാനം 44.5 ശതമാനം വർദ്ധിച്ച് 52 കോടി രൂപയായി രേഖപ്പെടുത്തി.

ഇന്നത്തെ വിപണി സാധ്യത

വലിയ ഗ്യാപ്പ് ഡൌണിൽ 16440 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16350ൽ ശക്തമായ സപ്പോർട്ട് എടുത്ത് നിലകൊണ്ടു. തുടർന്ന്
271 പോയിന്റുകൾക്ക് താഴെയായി 16411 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34676 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അവശങ്ങളിലേക്ക് വ്യാപാരം നടത്തുന്നതായി കാണപ്പെട്ടു. 34400 സൂചികയ്ക്ക് മികച്ച സപ്പോർട്ട് ആയി കാണപ്പെട്ടു. തുടർന്ന് 1.82 ശതമാനം താഴെയായി 34591 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ
വെള്ളിയാഴ്ച കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,220-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,340, 16,250, 16,000, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,450, 16,660, 16,880, 16,950 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,400, 34,000, 33,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  34,800, 35,000, 35,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17000, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16400 എന്നവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ്  ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

പാശ്ചാത്യ വിപണികൾ വീണ്ടും വീണതായി കാണാം. മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി ശക്തമായ തിരുത്തലിനാണ് വിധേയമായത്. എന്നാൽ ഉയർന്ന നില നോക്കിയാൽ 10 ശതമാനത്തിന്റെ പതനം മാത്രമാണ് ഇന്ത്യൻ വിപണിക്ക് സംഭവിച്ചിട്ടുള്ളത്. എന്നാൽ യുഎസ് വിപണി അതിൽ ഏറെ ഇടിഞ്ഞിട്ടുണ്ട്.

നാസ്ഡാകിന്റെ പതനത്തെ തുടർന്ന് ഐടി ഓഹരികളിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. ഇൻഫോസിസിന് 1530 ശക്തമായ സപ്പോർട്ടാണ്.

പണപ്പെരുപ്പം, പലിശ നിരക്കിലെ വർദ്ധനവ്, നയങ്ങളിലെ മാറ്റങ്ങൾ, ഉക്രൈൻ യുദ്ധം, ക്രൂഡ് ഓയിൽ വില വർദ്ധനവ് എന്നിവയിലേക്ക് വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

റിലയൻസിന്റെ ഫലത്തോടെ വിപണി ആദ്യ പ്രതികരിച്ചേക്കും. പ്രതിവർഷം 22 ശതമാനത്തിന്റെ അറ്റാദായമാണ് കമ്പനി നേടിയത്.
ഓഹരി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.

നിഫ്റ്റിയിൽ താഴേക്ക് 16000 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement