പ്രധാനതലക്കെട്ടുകൾ
Dr Reddy’s Laboratories: യുഎസ് വിപണിയിൽ ജനറിക് ആൽബെൻഡാസോൾ ടാബ്ലെറ്റുകൾ അവതരിപ്പിച്ചതായി ഫാർമ കമ്പനി വ്യക്തമാക്കി.
Escorts: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കമ്പനിയുടെ തിരഞ്ഞെടുത്ത നിർമാണ പ്രവർത്തനങ്ങൾ മെയ് 1 മുതൽ 3 വരെ താത്ക്കാലികമായി നിർത്തിവയ്ക്കുമെന്ന് എസ്കോർട്ട്സ് അറിയിച്ചു.
Manappuram Finance: ഡെറ്റ് സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് ധനസമാഹരണത്തിന് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.
Titan: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 65.6 ശതമാനം വർദ്ധിച്ച് 568 കോടി രൂപയായി. പോയവവർഷം ഇതേകാലയളവിൽ കമ്പനി 343 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.
Ambuja Cements: മാർച്ചിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 65 ശതമാനം വർദ്ധിച്ച് 1228.24 കോടി രൂപയായി.
AU Small Finance Bank (SFB): മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 168.98 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 122.32 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
Equitas Small Finance Bank: മാർച്ചിലെ നാലാം പാദത്തിൽ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 162 ശതമാനം വർദ്ധിച്ച് 113 കോടി രൂപയായി.
Exide Industries: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 320.17 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Reliance Industries
- IndusInd Bank
- YES Bank
- Trent
- Indian Hotels
- Can Fin Homes
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നിർണായക നിലയായ 15000 മറികടന്ന് 15050 വരെയെത്തിയെങ്കിലും പിന്നീട് 14820 ലേക്ക് കൂപ്പുകുത്തി. തുടർന്ന് അസ്ഥിരമായ വിപണി 14900ന് സമീപമായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 34000 മറികടന്നെങ്കിലും ഇത് നിലനിർത്താനായില്ല. 33300 ലേക്ക് തിരികെ കൂപ്പുകുത്തിയ സൂചിക പിന്നീട് 33714 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
JSWSTEEL 10 ശതമാനം നേട്ടം കെെവരിച്ചതിന് ഒപ്പം നിഫ്റ്റി മെറ്റൽ സൂചിക ഇന്നലെ 4.53 ശതമാനം ഉയർന്നു. മെറ്റൽ ഓഹരികൾ എല്ലാ തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുകയും പിന്നീട് താഴേക്ക് വീഴുകയും ശേഷം തിരികെ മുകളിലേക്ക് കയറി എക്കലത്തേയും ഉയർന്ന നിലയിൽ ലാഭത്തിൽ അടയ്ക്കുകയും ചെയ്തു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും നഷ്ടത്തിലാണുള്ളത്. SGX NIFTY 14,777 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15000ന് സമീപമായി വിൽപ്പന സമ്മർദ്ദം ഉള്ളതായി കാണാം. അതിനാൽ തന്നെ ഇന്നത്തെ ഗ്യാപ്പ് ഡൗണിനുള്ള കാരണം മനസിലാക്കാവുന്നതാണ്. വിപണിയിൽ ഉണ്ടായ റാലി ശക്തമാണെങ്കിൽ സൂചിക അധികം താഴേക്ക് വീഴില്ല. അസ്ഥിരമായി നൽക്കുകയോ മുന്നേറ്റം തുടരുകയോ ചെയ്തേക്കാം.
15000ൽ നിഫ്റ്റിക്ക് ശക്തമായ പ്രതിരോധമുള്ളതായി കാണാം.
34,000, 34,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു.
14,700 -14,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണപ്പെടുന്നു. അതിന് താഴെയായി 14,600, 14,500 എന്നീ സപ്പോർട്ടുകളുണ്ട്.
33,200, 32,900 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 809 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 942 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ അത് വിൽക്കാൻ ആരംഭിച്ചു.
Reliance, IndusInd Bank എന്നീ കമ്പനികളുടെ നാലാം പാദ ഫലം ഇന്ന് പുറത്തുവരും. ഈ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

