ഇൻഡുസ് ടവേഴ്സ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇൻഡുസ് ടവേഴ്സിന്റെ  പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3 ശതമാനം വർദ്ധിച്ച് 6491.80 കോടി രൂപയായി. 

സൗദിയിലെ ഓയിൽ വിതരണ കമ്പനിയിൽ നിന്നും എൽ ആൻഡ് ടിക്ക് പുതിയ ഓർഡർ ലഭിച്ചു  

ദമാമ്മിലെ  കിംഗ് സൽമാൻ എനർജി പാർക്കിൽ എണ്ണ, വാതക വിതരണ കേന്ദ്രം രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമായി കമ്പനിയുടെ നിർമാണ വിഭാഗത്തിന് 1000-2500 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ്  അറിയിച്ചു. പദ്ധതി 30 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി.

പെൻഷൻ ഫണ്ടിൽ നിന്ന് ഒരു ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി വോഡാഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഇന്ത്യയിലെ  ബിസിനസ്സ് തുടരുന്നതിനായി പെൻഷൻ ഫണ്ടുകളിൽ നിന്നായി ഒരു ബില്യൺ ഡോളർ  സമാഹരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

അതേസമയം  ബിസിനസുകൾക്കും  പ്രൊഫഷണലുകൾക്കുമായി പുതിയ പോസ്റ്റ്പെയ്ഡ് പദ്ധതികൾ വി പുറത്തിറക്കി. ഇതിലൂടെ മൊബൈൽ സുരക്ഷ, ലൊക്കേഷൻ ട്രാക്കിംഗ്, ഡാറ്റാ പൂളിംഗ്  തുടങ്ങിയ  ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

വിമാന യാത്രാ സേവനങ്ങൾക്കായി ജസ്റ്റ്ഡയലുമായി കെെകോർത്ത്  ഈസി ട്രിപ്പ് പ്ലാനേഴ്സ്

വിമാന യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പ്രാദേശിക സെർച്ച് എഞ്ചിനായ ജസ്റ്റ്ഡയലുമായി കെെകോർത്ത്  ഈസി ട്രിപ്പ് പ്ലാനേഴ്സ്. ജസ്റ്റ്ഡയലിലൂടെ കമ്പനി തങ്ങളുടെ എയർ ബുക്കിംഗുകൾ നടപ്പാക്കും.

ഫിലാറ്റെക്സ് ഇന്ത്യ ക്യു 4 ഫലം: അറ്റാദായം 5 മടങ്ങ് വർദ്ധിച്ച് 118 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഫിലാറ്റെക്സ് ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം അഞ്ച് മടങ്ങ് വർദ്ധിച്ച് 118.39 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 27.48 ശതമാനം വർദ്ധിച്ച് 858.16 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.40 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

സെമികണ്ടക്ടർ ക്ഷാമം, ജെ.എൽ.ആറിന്റെ യുകെയിലെ പ്ലാന്റ് താത്ക്കാലികമായി അടച്ചു

സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ടാറ്റാ മോട്ടോർസ്  ജെ.എൽ.ആറിന്റെ യുകെയിലെ പ്ലാന്റ് താത്ക്കാലികമായി  അടച്ചു. ഓരാഴ്ചയോളം അടച്ചിടൽ തുടർന്നേക്കാം. പ്ലാന്റ് തുറക്കുന്നതിന് മുമ്പായി ചിപ്പ് ക്ഷാമം പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിശാക ഇൻഡസ്ട്രീസ് ക്യു 4 ഫലം; അറ്റാദായം 350 ശതമാനം വർദ്ധിച്ച് 30.87 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വിശാക ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 350.66 ശതമാനം വർദ്ധിച്ച് 30 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 55.47 ശതമാനം വർദ്ധിച്ച് 356.60 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കാപ്ലിൻ സ്റ്റെറൈൽസിന്റെ നിയോസ്റ്റിഗ്മൈൻ മെത്തിലിൽസൾഫേറ്റ് ഇഞ്ചക്ഷന് അനുമതി ലഭിച്ചു

കാപ്ലിൻ സ്റ്റെറൈൽസിന്റെ  നിയോസ്റ്റിഗ്മൈൻ മെത്തിലിൽസൾഫേറ്റ് ഇഞ്ചക്ഷന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.

അനലിറ്റിക്സ് പ്ലാറ്റ്ഫോമാം  ഹൈപ്പർസെൻസിന്  സമാരംഭം കുറിച്ച് സുബെക്സ്

എൻഡ്-ടു-എൻഡ് ആഗ്മെന്റഡ് അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ ഹൈപ്പർസെൻസിന് സമാരംഭം കുറിച്ച് സുബെക്‌സ് ലിമിറ്റഡ്. 
ഡാറ്റാ മൂല്യ ശൃംഖലയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തിക്കൊണ്ട് വേഗത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഈ പ്ലാറ്റ്ഫോം സംരംഭങ്ങളെ സഹായിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement