പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ വിലക്കി ആർബിഐ

പുതിയ ഉപഭോക്താക്കളെ ഓൺ‌ബോർഡ് ചെയ്യുന്നത് ഉടനടി നിർത്താൻ പേടിഎം പേയ്‌മെന്റ് ബാങ്കിന് (പിപിബി) നിർദ്ദേശം നൽകി റിസർവ് ബാങ്ക് (ആർ‌ബി‌ഐ). ബാങ്കിൽ ഗുരുതരമായ മേൽനോട്ട ആശങ്കകൾ സെൻട്രൽ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണിത്. ബാങ്കിൻന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്തുന്നതിന് ഒരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാൻ പിപിബിയോട് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

ഗ്രേറ്റ് ഹൈറ്റ്‌സിന്റെ 17.5% ഓഹരികൾ 20 മില്യൺ ഡോളറിന് സ്വന്തമാക്കാൻ ടൈറ്റൻ

യുഎസ് ആസ്ഥാനമായ ഗ്രേറ്റ് ഹൈറ്റ്‌സ് ഇങ്കിന്റെ 17.5% ഓഹരികൾ 20 മില്യൺ ഡോളറിന് (152 കോടി രൂപ) സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പുവച്ച് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടിസിഎൽ നോർത്ത് അമേരിക്ക ഐഎൻസി (ടിസിഎൽഎൻഎ). ഈ നിക്ഷേപം ടൈറ്റന്റെ അതിവേഗം വളരുന്ന ലാബ് ഗ്രൗൺ ഡയമണ്ട് (എൽജിഡി), ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) മേഖലകളുടെ വികസനത്തിന് വഴിവയ്ക്കും പ്രദാനം ചെയ്യും.

ഫെബ്രുവരിയിൽ 23% കുറഞ്ഞ് ഓട്ടോമൊബൈൽ ഡിസ്പാച്ചുകൾ

ഫെബ്രുവരിയിൽ 23% കുറഞ്ഞ് ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലേക്കുള്ള ഓട്ടോമൊബൈൽ ഡിസ്പാച്ചുകൾ. വിവിധ സപ്ലൈ-സൈഡ് വെല്ലുവിളികൾ ഡിമാൻഡിനെ സ്വാധീനിക്കുന്നത് ഡിസ്പാച്ചുകളെയും ബാധിച്ചിട്ടുണ്ട്. ആ​ഗോളതലത്തിലെ സെമികണ്ടക്ടർ ക്ഷാമവും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുമൂലമുള്ള വാഹനങ്ങളുടെ വിലക്കയറ്റവും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ മൊത്ത വിൽപ്പന 2022 ഫെബ്രുവരിയിൽ 13,28,027 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ഇത് 17,35,909 യൂണിറ്റായിരുന്നു.

എൻഎആർസിഎല്ലിന്റെ 2% ഓഹരി 55 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ പഞ്ചാബ് & സിന്ദ് ബാങ്ക്

നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ (എൻഎആർസിഎൽ) 2% ഓഹരികൾ 55 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കരാറിൽ ഒപ്പുവച്ച് പഞ്ചാബ് & സിന്ദ് ബാങ്ക്. ഘട്ടങ്ങളായിരിക്കും ഓഹരി ഏറ്റെടുക്കുക. 2022 മാർച്ച് 31 നകം 28.18 കോടി രൂപയുടെ ആദ്യ നിക്ഷേപം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിഷ്‌ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതുൾപ്പെടെയുള്ള വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുന്നതിനാണ് സാമ്പത്തിക നിക്ഷേപം നടത്തുന്നത്.

സ്ട്രൈഡ്സ് ഫാർമയുടെ Colchicine ഗുളികകൾക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

Colchicine ഗുളികകൾ വിപണനം ചെയ്യുന്നതിനായി സ്ട്രൈഡ്സ് ഫാർമ ഗ്ലോബൽ സിംഗപ്പൂരിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചു. സന്ധിവാതം ചികിത്സിക്കുന്നതിനായിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. ഐക്യുവിഐഎ മാറ്റ് ജനുവരി 2022 ഡാറ്റ അനുസരിച്ച് Colchicine ടാബ്‌ലെറ്റുകൾക്ക് 85 ദശലക്ഷം ഡോളർ വാർഷിക വിൽപ്പന ഉണ്ടായിരുന്നു. സ്‌ട്രൈഡ്‌സ് ഫാർമ സയൻസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറിയാണ് സ്ട്രൈഡ്സ് ഫാർമ ഗ്ലോബൽ സിംഗപ്പൂർ.

മുംബൈ പ്രോജക്ടിന്റെ എൽഒഎ ഡിബി റിയാലിറ്റിയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക്

ഡിബി റിയാലിറ്റി ലിമിറ്റഡിന്റെ പങ്കാളിത്ത സ്ഥാപനമായ ഡിബിഎസ് റിയൽറ്റിക്ക് 4,000 ടെൻമെന്റുകൾ നിർമ്മിക്കുന്നതിനായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ്ഗ്രേറ്റർ മുംബൈയിൽ നിന്ന് (എംസിജിഎം) ഒരു ലെറ്റർ ഓഫ് അക്സെപ്റ്റൻസ് (എൽഒഎ) ലഭിച്ചു. 27.88 മീറ്റർ കാർപെറ്റ് ഏരിയയുടെ ടെൻമെന്റുകളുടെ നിർമ്മാണം, പൂർത്തീകരണം, എംസിജിഎമ്മിന് കൈമാറൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഡിബിഎസ് റിയാലിറ്റിക്ക് ഭൂമി കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങളും 1.56 ദശലക്ഷം ചതുരശ്ര അടിയുടെ നിർമ്മാണ അവകാശങ്ങളും കമ്പനിക്ക് ലഭിക്കും. ഒരു ടെൻമെന്റിന് 39.60 ലക്ഷം രൂപയ്ക്ക് പ്രീമിയം ലഭിക്കും. മൊത്തം 1,584 കോടി രൂപയാണ്.

മധ്യപ്രദേശിലെ പ്രോജക്റ്റിന്റെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ജി ആർ ഇൻഫ്ര

മധ്യപ്രദേശിലെ രാജ്ഗഡ് പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു പ്രോജക്റ്റിന്റെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി ജി ആർ ഇൻഫ്രാപ്രോജക്‌ട്‌സ് ലിമിറ്റഡ്. രാജ്ഗഡ് സെസിലെ (2500 മെഗാവാട്ട്) ആർഇ പദ്ധതികളിൽ നിന്ന് വൈദ്യുതി ഒഴിപ്പിക്കുന്നതിനുള്ള പ്രസരണ സംവിധാനം സ്ഥാപിക്കുന്നതു പ്രോജക്റ്റിൽ ഉൾപ്പെടുന്നു.

മിത്തൽ കോർപ്പറേഷൻ സ്വന്തമാക്കാനുള്ള മത്സരത്തിൽ വേദാന്ത, വെൽസ്പൺ തുടങ്ങി 29 കമ്പനികൾ

മിത്തൽ കോർപ്പറേഷൻ സ്വന്തമാക്കാനുള്ള മത്സരത്തിലെ 29 അപേക്ഷകരിൽ വേദാന്ത ലിമിറ്റഡ്, വെൽസ്പൺ കോർപ്പറേഷൻ, ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് എന്നിവരും. പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് റെസല്യൂഷൻ പ്രൊഫഷണലിന് വീണ്ടും അപേക്ഷകൾ ക്ഷണിക്കുകയോ അല്ലെങ്കിൽ സമയപരിധി നീട്ടുകയോ ചെയ്യാം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement