പ്രധാനതലക്കെട്ടുകൾ
Bank of India: ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയർഹോൾഡിംഗ് നിലവിലുള്ള 18.59%-ൽ നിന്ന് 25% ആക്കി വർധിപ്പിക്കുന്നതിന് ക്യൂഐപി രൂപത്തിൽ പുതിയ ഇക്വിറ്റി ക്യാപിറ്റൽ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ മൂലധന സമാഹരണം നടത്താനുള്ള പദ്ധതിക്ക് ബാങ്ക് അംഗീകാരം നൽകി.
Veranda Learning: ഹൈദരാബാദ് ആസ്ഥാനമായുള്ള ടൈമിന്റെ 100 ശതമാനം ഓഹരി 287 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി കമ്പനി.
Zee Learn: 468 കോടി രൂപയുടെ വീഴ്ച വരുത്തിയതിന് കമ്പനിക്ക് എതിരെ പാപ്പരത്ത നടപടി ആരംഭിച്ച് യെസ് ബാങ്ക്.
Hubtown: ഏപ്രിൽ 28ന് റൈറ്റ് ഇഷ്യു പരിഗണിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്നത്തെ നാലാം പാദഫലങ്ങൾ
Bajaj Finance
HDFC Life
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17010 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിന്നിരുന്നു. അവസാന നിമിഷം ഉണ്ടായ പതനത്തെ തുടർന്ന് താഴേക്ക് വീണ സൂചിക പിന്നീട് സാവധാനം തിരികെ കയറി. തുടർന്ന് 218 പോയിന്റുകൾ/1.27 ശതമാനം താഴെയായി 16954 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35803 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങിയ ശേഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 36200ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് 37 പോയിന്റുകൾ/ 0.10 ശതമാനം മുകളിലായി 36082 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മറ്റു മേഖലാ സൂചികകൾ നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,130-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,880, 16,800, 16,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,000, 17,065, 17,150, 17,230 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,600, 35,400, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,400, 36,600, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500, 17200 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഎയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 36000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണുന്നത്.
ഇന്ത്യ വിക്സ് 21.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റി ഇന്നലെ ദുർബലമായി നിന്നെങ്കിലും ഐസിഐസിഐ ബാങ്കിന്റെ പിന്തുണയോടെ ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊണ്ടു.
സൂചിക ലാഭത്തിലാണ് കഴിഞ്ഞ ദിവസം അടച്ചത്.
ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചു. വരും ദിവസങ്ങളിൽ എഫ്.എം.സി.ജി കമ്പികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
കാലതാമസം നേരിടുന്ന അടിസ്ഥാന പദ്ധതികൾ വേഗത്തിലാക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടു.
ഉക്രൈയിൻ യുദ്ധത്തിൽ ജയിക്കാൻ വേണ്ടി എന്ത് സഹായവും ഉറപ്പാക്കുമെന്ന് യുഎസ് സെക്രട്ടറി ഓഫ് ഡിഫൻസ് പറഞ്ഞു. എങ്കിലും സുപ്രധാന സംഭവങ്ങൾ നടക്കാതെ ഉക്രൈൻ വിഷയം വിപണിയെ ബാധിക്കില്ല. പണപ്പെരുപ്പത്തെ കുറിച്ചും പലിശ നിരക്കിലെ വർദ്ധനവിനെ കുറിച്ചുമുള്ള ആശങ്കകളാണ് ഇപ്പോൾ നിലവിലുള്ളത്.
യുഎസ് വിപണി വലിയ സ്വിഗുകൾ രൂപ്പെടുത്തിയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. അതിനാൽ തന്നെ വ്യക്തമായ ദിശമനസിലാക്കുവാനായി യൂറോപ്യൻ മാർക്കറ്റിലേക്ക് നോക്കാവുന്നതാണ്. ബജാജ് ഫിനാൻസിന്റെ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഓഹരിയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
നിഫ്റ്റിയിൽ താഴേക്ക് 16880, മുകളിലേക്ക് 17150 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

