ഇന്നത്തെ വിപണി വിശകലനം
ആഗോള വിപണികൾക്ക് ഒപ്പം ദുർബലമായി തുടർന്ന് നിഫ്റ്റി.
ഗ്യാപ്പ് ഡൌണിൽ 17010 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യ പകുതിയിൽ മുകളിലേക്ക് കയറിയ സൂചിക ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു. ശേഷം സൂചിക നഷ്ടത്തിൽ അടച്ചു.
കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 16953 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35803 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായി കാണപ്പെട്ടു. 36000ന് അടുത്തായി ഏറെ നേരം വ്യാപാരം നടത്തിയ സൂചിക അതിന് അടുത്തായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 37 പോയിന്റുകൾ/ 0.10 ശതമാനം മുകളിലായി 36082 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ബാങ്ക്(0.10%) ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ എന്നിവ ഏറെയും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
രാജ്യത്തിന് ആവശ്യമായ കൽക്കരി ശേഖരം ഉണ്ടെന്ന് കോൾ മന്ത്രി പറഞ്ഞതിന് പിന്നാലെ Coal India (-6.51%) ഓഹരി കുത്തനെ താഴേക്ക് വീണു.
ബിപിസിഎൽ വിറ്റഴിക്കലിനുള്ള അപേക്ഷ കമ്പനി പിൻവലിക്കുകയാണെന്ന് വേദാന്ത മേധാവി പറഞ്ഞതിന് പിന്നാലെ BPCL(-6.00%) ഓഹരി കുത്തനെ താഴേക്ക് വീണു. ആഗോള തലത്തിൽ പെട്രോൾ വില കുറയുന്നതിനെ തുടർന്ന് IOC ഓഹരി താഴേക്ക് വീണു.
ആഗോള തലത്തിൽ കമ്മോഡിറ്റി വില ഇടിഞ്ഞതിന് പിന്നാലെ Tata Steel(-4.27%), Hindalco(-3.48%), National Aluminium(-4.47%), SAIL (4.24%) എന്നീ ഓഹരികൾ താഴേക്ക് വീണു.
Jubilant Foodworks(-5.88%), Cummins India(-5.82%) എന്നീ ഓഹരികളും കുത്തനെ താഴേക്ക് വീണു.
ജനറേറ്റർ സെറ്റുകളുടെ ഉപയോഗം കുറയ്ക്കാൻ സർക്കാർ നിയമങ്ങൾ കൊണ്ടുവന്നതിന് പിന്നാലെ Cummins India കുത്തനെ താഴേക്ക് വീണു.
Network18(+6.88%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി 52 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തി.
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട് നിർത്തലാക്കുന്നതായി പറഞ്ഞതിന് പിന്നാലെ Reliance Industries ഓഹരി 2.8 ശതമാനം ഇടിഞ്ഞു. അതേസമയം ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ എല്ലാം തന്നെ 5 മുതൽ 20 ശതമാനം വരെ ഇടിഞ്ഞ് ലോവർ സർക്യൂട്ടർ രേഖപ്പെടുത്തി.
റിലയൽറ്റി ഓഹരികളായ DLF(-4.13%), Sobha(-6.58%) എന്നിവ താഴേക്ക് വീണു. സൂചികയിലെ മിക്ക ഓഹരികളും ഇന്ന് 3 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി വീണ്ടും താഴേക്ക് വീണ് മാർച്ച് 19ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലരേഖപ്പെടുത്തി. ഐടി ഓഹരികളിലെയും പൊതുവിപണിയിലെയും ആശങ്കകൾ നിക്ഷേപകരെ ദുർബലമാക്കി നിർത്തുന്നു.
നിലവിൽ ഇന്ത്യൻ വിപണി അനേകം പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ എല്ലാ മേഖലയിലുമുള്ള തങ്ങളുടെ ഓഹരി നിക്ഷേപങ്ങൾ വലിയ തോതിൽ വിറ്റഴിക്കുകയാണ്. പണപ്പെരുപ്പത്തെ തുടർന്നുള്ള ആശങ്കയിൽ രാജ്യത്തെ ബോണ്ട് വിലയും ഉയരുകയാണ്.
ഇതിനൊപ്പം തന്നെ എച്ച്.ഡി.എഫ്.സി ഇൻഫോസിസ് തുടങ്ങിയ പ്രധാന കമ്പനികളുടെ നാലാം പാദഫലങ്ങൾ എല്ലാം തന്നെ നിക്ഷേപകർക്ക് നിരാശ നൽകി. ഇത് വിപണിക്ക് മേലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി.
വിപണി ഇടിയുമ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ മികച്ച ഓഹരികൾ നിലനിർത്താൻ ശ്രദ്ധിക്കുക. അതിന് ഒപ്പം തന്നെ കമ്പനികളുടെ നാലാം പാദഫലങ്ങളിലേക്കും ശ്രദ്ധിക്കാവുന്നതാണ്.
റിലയൻസ് കമ്പനിയുടെ ഫലങ്ങൾ വെള്ളിയാഴ്ച വരാനിരികെ വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങൾ റിലയൻസ് ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

