2022 മാർച്ചോടെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 9.8 ശതമാനമായി ഉയരുമെന്ന് ആർബിഐ
2022 മാർച്ചോടെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 9.8 ശതമാനമായി ഉയരുമെന്ന് ആർബിഐ. ജൂലെെലെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിലാണ് ആബിഐ ഇക്കാര്യം വ്യക്തമാക്കിയത്. എസ്‌സിബികൾക്കുള്ള മൊത്തം എൻപിഎ അനുപാതം 2021 മാർച്ചിൽ 7.4 ശതമാനമായിരുന്നു.
യുപിഐ ജൂണിൽ എക്കാലത്തെയും ഉയർന്ന ഇടപാട് രേഖപ്പെടുത്തി
ജൂൺ മാസത്തിൽ 280 കോടി ഇടപാടുകൾ നടത്തി യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ്. ഇടപാടുകൾ 12 ശതമാനം വർദ്ധിച്ച് 5.5 ലക്ഷം കോടിയായി. മേയിൽ ഇത് 4.5 ലക്ഷം കോടിയായിരുന്നു.
ഇൻഷുറൻസ് ബിസിനസിൽ നിന്ന് പുറത്ത് കടക്കാൻ ഒരുങ്ങി എഡൽവെയിസ്
ഇൻഷുറൻസ് ബ്രോക്കിംഗ് ബിസിനസിൽ നിന്ന് പുറത്ത് കടക്കാൻ ഒരുങ്ങി എഡൽവെയിസ് ഫിനാൻഷ്യൽ സർവീസസ്. ഇതിന്റെ ഭാഗമായി എഡൽവെയ്സ് ഗല്ലഗെർ ഇൻഷുറൻസ് ബ്രോക്കർസ് ലിമിറ്റഡിലെ 70 ശതമാനം ഓഹരി യുഎസ് ആസ്ഥാനമായുള്ള ആർതർ ജെ.ഗല്ലഗെർ & കോയ്ക്ക് കമ്പനി വിറ്റഴിച്ചു.
എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് ആരംഭിക്കാൻ ഒരുങ്ങി എസ്‌ബിഐ മ്യൂച്വൽ ഫണ്ട്
എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് ആരംഭിക്കാൻ ഒരുങ്ങി എസ്‌ബിഐ മ്യൂച്വൽ ഫണ്ട്. ഇത് നിഫ്റ്റി ഇന്ത്യ ഉപഭോഗ സൂചിക ട്രാക്കുചെയ്യും. സൂചികയിൽ ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ ഉൾപ്പെടും.
‘എയർടെൽ ബ്ലാക്ക്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ഭാരതി എയർടെൽ
‘എയർടെൽ ബ്ലാക്ക്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ഭാരതി എയർടെൽ. ഒരു ബില്ലിംഗ് പ്ലാൻ പ്രകാരം ടെലികോം, ഡിടിഎച്ച്, ഫൈബർ എന്നിവ കൂട്ടിച്ചേർക്കാൻ ഈ പദ്ധതി സഹായിക്കും. എയർടെൽ ബ്ലാക്ക് വരിക്കാർക്ക് ഇതിലൂടെ അധിക ആനുകൂല്യങ്ങൾ ലഭിക്കും.
ഇന്ത്യയുടെ കയറ്റുമതി 7 ലക്ഷം കോടി രൂപയിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ
ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ കയറ്റുമതി 7 ലക്ഷം കോടി രൂപയിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിൽ 81.72 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
സിഡിസ് കാഡിലയുടെ എച്ച്.ഐ.വി മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു
സിഡിസ് കാഡിലയുടെ ജനറിക് എംട്രിസിറ്റബിൻ, ടെനോഫോവിർ ഡിസോപ്രോക്‌സിൽ ഫ്യൂമറേറ്റ് ടാബ്ലറ്റുകൾ വിതരണം ചെയ്യാൻ അനുമതി നൽകി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രഷൻ. എച്ച് ഐ വി അണുബാധ നിയന്ത്രിക്കാനാണ് മരുന്ന് ഉപയോഗിക്കുക.
ലോറസ് ലാബ്സിന്റെ കൊവിഡ് മരുന്നിന് അനുമതി നൽകി ഡിആർഡിഒ
കൊവിഡിന് എതിരായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കാനും വിതരണം ചെയ്യാനും ലോറസ് ലാബ്സിന് അനുമതി നൽകി ഡിആർഡിഒ. 2 ഡിജിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയിട്ടുണ്ട്.
അദാനി പോർട്ടിസ്റെ പ്രതിവർഷ കോർഗോ വോള്യം ജൂണിൽ 83 ശതമാനം വർദ്ധിച്ചു
അദാനി പോർട്ടിസ്റെ പ്രതിവർഷ കോർഗോ വോള്യം ജൂണിൽ 83 ശതമാനം വർദ്ധിച്ച് 25.54 എംടി ആയി രേഖപ്പെടുത്തി. ഏപ്രിൽ- ജൂൺ പാദത്തിലെ വോള്യം 75.69 എംഎംടി ആയി രേഖപ്പെടുത്തി.

