വേദാന്ത ക്യു 4 ഫലം, അറ്റാദായം 95 ശതമാനം വർദ്ധിച്ച് 6432 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വേദാന്തയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 95 ശതമാനം വർദ്ധിച്ച് 6432 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 24 ശതമാനം ഇടിഞ്ഞ് 28206 കോടി രൂപയായി. 2021 സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 11712 കോടി രൂപയായി. പോയവർഷം കമ്പനി 5825 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ലുപിൻ ക്യു 4 ഫലം, അറ്റാദായം 18 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ലുപിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 1.6 ശതമാനം ഇടിഞ്ഞ് 3783 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
പിരമൽ എന്റർപ്രൈസസ് ക്യു 4 ഫലം, 510.39 കോടി രൂപ നഷ്ടം രേഖപ്പെടുത്തി
മാർച്ചിലെനാലാം പാദത്തിൽ പിരമൽ എന്റർപ്രൈസസിന്റെ ഏകീകൃത നഷ്ടം 510.39 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ നഷ്ടം 1702.59 കോടി രൂപയായിരുന്നു.
എച്ച്.സി.സി- കെ.ഇ.സി എന്നീ കമ്പനികൾക്ക് ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു
സംയുക്ത സംരംഭത്തിലൂടെ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി, കെഇസി ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവയ്ക്ക് ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ഇടനാഴി 4 ൽ 7.96 കിലോമീറ്റർ എലവേറ്റഡ് വയഡാക്റ്ററുകൾ 9 എലവേറ്റഡ് സ്റ്റേഷനുകൾ എന്നിവയുടെ നിർമാണവും ഇതിൽ ഉൾപ്പെടും.
ഹാപ്പിസ്റ്റ് മെെൻഡ് ക്യു 4 ഫലം, അറ്റാദായം 14 ശതമാനം ഇടിഞ്ഞ് 36 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹാപ്പിസ്റ്റ് മെെൻഡിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 14.5 ശതമാനം ഇടിഞ്ഞ് 36.05 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 580 ശതമാനം വർദ്ധിച്ചു. കമ്പനിയുടെ പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 30.02 മില്യണായി. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനം കെെവരിച്ച് ജിയോ, അപ്പ്ലോഡ് വേഗത്തിൽ മുൻ പന്തിയിൽ വോഡാഫോൺ ഐഡിയ
2021 ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം 4 ജി നെറ്റുവർക്കിലെ ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനം കെെവരിച്ച് റിലയൻസ് ജിയോ. എന്നാൽ അപ്പ്ലോഡ് വേഗത്തിൽ വോഡാഫോൺ ഐഡിയയാണ് മുന്നിൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്.
പിഡിലൈറ്റ് ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 96 ശതമാനം വർദ്ധിച്ച് 307 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 96.4 ശതമാനം വർദ്ധിച്ച് 307.44 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന 44.7 ശതമാനം വർദ്ധിച്ച് 2235.52 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഐ.ഇ.എക്സ് ക്യു 4 ഫലം, അറ്റാദായം 33 ശതമാനം വർദ്ധിച്ച് 60.85 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഐ.ഇ.എക്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 33 ശതമാനം വർദ്ധിച്ച് 60.85 കോടി രൂപയായി. മൊത്തം ആദായം 100.33 കോടി രൂപയായി. പോയവർഷം ഇത് 79.59 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തെ കമ്പനിയുടെ അറ്റാദായം 205.43 കോടി രൂപയായി രേഖപ്പെടുത്തി.
വിനാറ്റി ഓർഗാനിക്സ് ക്യു 4 ഫലം, അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 70.85 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വിനാറ്റി ഓർഗാനിക്സിന്റെ പ്രതിവർഷ അറ്റാദായം 5.06 ശതമാനം ഇടിഞ്ഞ് 70.85 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.03 ശതമാനം വർദ്ധിച്ച് 279.77 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

