എച്ച്ഡിഎഫ്സി ക്യു 4 ഫലം, അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി
മാർച്ച് പാദത്തിൽ എച്ച്ഡിഎഫ്സിയുടെ പ്രതിവർഷ അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 8 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14 ശതമാനം വർദ്ധിച്ച് 4065 കോടി രൂപയായി. കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 1.25 ലക്ഷം കോടി രൂപ സമാഹരിക്കാനും കമ്പനി ബോർഡ് തീരുമാനിച്ചു. അതേസമയം ഓഹരി ഒന്നിന് കമ്പനി 23 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഡാബർ ക്യു 4 ഫലം, അറ്റാദായം 34 ശതമാനം വർദ്ധിച്ച് 378 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഡാബറിന്റെ പ്രതിവർഷ അറ്റാദായം 34 ശതമാനം വർദ്ധിച്ച് 378 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.3 ശതമാനം വർദ്ധിച്ച് 2337 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
സ്റ്റീൽ സ്ട്രിപ്പുകൾ ക്യു ഫലം, അറ്റാദായം 44.5 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സ്റ്റീൽ സ്ട്രിപ്പിന്റെ അറ്റാദായം 44.56 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 5.25 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 80.81 ശതമാനം വർദ്ധിച്ച് 699.87 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 2 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റാ മോട്ടോർസ്
പാസഞ്ചർ വാഹനങ്ങളുടെ വില 1.8 ശതമാനം വർദ്ധിപ്പിച്ച് ടാറ്റാ മോട്ടോർസ്. വില വർദ്ധനവ് മെയ് 8 മുതൽ പ്രാബല്യത്തിൽ വരും.നിർമാണ ചെലവ് പരിഹരിക്കാനാണ് വിലകൂട്ടിയതെന്ന് കമ്പനി അറിയിച്ചു. മെയ് 7ന് മുമ്പ് വാഹനം ബുക്ക് ചെയ്തവർക്ക് പഴയ വിലയ്ക്ക് നൽകും.
കൻസായി നെറോലാക് പെയിന്റ്സ് ക്യു 4 ഫലം, അറ്റാദായം 84 ശതമാനം വർദ്ധിച്ച് 123 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കൻസായി നെറോലാക് പെയിന്റ്സിന്റെ പ്രതിവർഷ അറ്റാദായം 84 ശതമാനം വർദ്ധിച്ച് 123 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 39 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 35 ശതമാനം വർദ്ധിച്ച് 1459.57 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഗോദ്‌റെജ് അഗ്രോവെറ്റ് ക്യു 4 ഫലം, അറ്റാദായം 24 ശതമാനം ഇടിഞ്ഞ് 56 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗോദ്‌റെജ് അഗ്രോവെറ്റിന്റെ പ്രതിവർഷ അറ്റാദായം 24.14 ശതമാനം ഇടിഞ്ഞ് 56.59 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 10.4 ശതമാനം ഇടിഞ്ഞ് 1472.39 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ജി ഇ ഷിപ്പിംഗ് കമ്പനി ക്യു 4 ഫലം, അറ്റാദായം 49 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജി ഇ ഷിപ്പിംഗ് കമ്പനിയുടെ അറ്റാദായം 49 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 50.68 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. . മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 72 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26.68 ശതമാനം ഇടിഞ്ഞ് 739 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 9 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
റെയിൽടെൽ കോർപ്പറേഷന് 11.99 കോടി രൂപയുടെ ഓർഡർ ലഭിച്ചു
ഓൺ- ക്ലൗഡ് ഡാറ്റാ സെന്റർ ഹോസ്റ്റിംഗ് ഹയർ ചെയ്യുന്നതിനായി റെയിൽടെൽ കോർപ്പറേഷന് ഓർഡർ ലഭിച്ചു. കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും 11.9 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. 5 വർഷത്തേക്കാണ് കരാർ.

