ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി, വ്യാവസായിക ഉത്പാദന സൂചിക 22.4 ശതമാനമായി ഉയർന്നു
ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി രേഖപ്പെടുത്തി. മാർച്ചിൽ സി.പി.ഐ 5.52 ശതമാനമായിരുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ഉയർന്ന മാർജിനായ 6 ശതമാനത്തിനുള്ളിൽ വരുന്നത്. സി.എഫ്.പി.ഐ 2.02 ശതമാനമായി രേഖപ്പെടുത്തി. അതേസമയം വ്യാവസായിക ഉത്പാദന സൂചിക മാർച്ചിൽ 22.4 ശതമാനമായി വർദ്ധിച്ചു.
ടാറ്റാ പവർ ക്യു 4 ഫലം, അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 393 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ പവറിന്റെ അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 393 കോടി രൂപയായി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 58 ശതമാനം വർദ്ധിച്ചു. മൊത്തം വിൽപ്പന വരുമാനം 52.9 ശതമാനം വർദ്ധിച്ച് 10,127.39 കോടി രൂപയായി. കമ്പനിയുടെ ഊർജ ഉത്പാദന ബിസിനസിൽ നിന്നുള്ള വരുമാനം 9.7 ശതമാനം കുറഞ്ഞ് 3,238 കോടി രൂപയായി.അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബാറ്ററി സംഭരണ നിർമാണത്തിനുള്ള 18100 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി
ബാറ്ററി സംഭരണ നിർമാണത്തിനുള്ള 18100 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജ് 45,000 കോടി രൂപ വരെ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുപിഎൽ ക്യു 4 ഫലം, അറ്റാദായം 34 ശതമാനം വർദ്ധിച്ച് 1063 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ യുപിഎല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 34 ശതമാനം വർദ്ധിച്ച് 1063 കോടി രൂപയായി. പ്രതിവർഷ അറ്റാദായം 72 ശതമാനം ഉയർന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 40 ശതമാനം വർദ്ധിച്ച് 12796 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ജെ.എസ്.പി.എൽ ക്യു 4 ഫലം, അറ്റാദായം പതിമടങ്ങ് വർദ്ധിച്ച് 1900 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജെ.എസ്.പി.എല്ലിന്റെ അറ്റാദായം 1900.51 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 82.13 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം ആദായം വർദ്ധിച്ച് 11,903.59 കോടി രൂപയായി.
ഏപ്രിലിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിൽപ്പന 10 ശതമാനം ഇടിഞ്ഞു
ഏപ്രിലിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിൽപ്പന 10 ശതമാനം ഇടിഞ്ഞ് 2.61 ലക്ഷം യൂണിറ്റായി. മാർച്ചിൽ ഇത് 2.90 ലക്ഷം യൂണിറ്റായിരുന്നു. ഇരുചക്ര വാഹന വിൽപ്പന 33 ശതമാനം ഇടിഞ്ഞ് 6.67 ലക്ഷം യൂണിറ്റായി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
വോൾട്ടാസ് ക്യു 4 ഫലം, അറ്റാദായം 49 ശതമാനം വർദ്ധിച്ച് 239 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വോൾട്ടാസിന്റെ പ്രതിവർഷ അറ്റാദായം 49 ശതമാനം വർദ്ധിച്ച് 239 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന വരുമാനം 25 ശതമാനം വർദ്ധിച്ച് 2,683.24 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഏഷ്യൻ പെയിന്റ്സ് ക്യു 4 ഫലം, അറ്റാദായം 84.5 ശതമാനം വർദ്ധിച്ച് 852 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഏഷ്യൻ പെയിന്റ്സിന്റെ പ്രതിവർഷ അറ്റാദായം 84.5 ശതമാനം വർദ്ധിച്ച് 852 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 43.5 ശതമാനം വർദ്ധിച്ച് 6651.4 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 14.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
അപ്പോളോ ടയർ ക്യു 4 ഫലം, അറ്റാദായം 35 ശതമാനം വർദ്ധിച്ച് 287 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അപ്പോളോ ടയറിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 35.27 ശതമാനം വർദ്ധിച്ച് 287.26 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 269 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ മൊത്തം വിൽപ്പന വരുമാനം 40 ശതമാനം വർദ്ധിച്ച് 5025.7 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

