പ്രധാനതലക്കെട്ടുകൾ
Hindustan Construction Company, KEC International എന്നീ കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു.
Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ 100 കോടി രൂപയുടെ ഷെയറുകൾ വാങ്ങി.
Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.
Asian Paints: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 81.13 ശതമാനം വർദ്ധിച്ച് 869.89 കോടി രൂപയായി.
Apollo Tyres: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം നാല് ഇരട്ടി വർദ്ധിച്ച് 289 കോടി രൂപയായി.
Pidilite Industries: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 96.43 ശതമാനം വർദ്ധിച്ച് 307.44 കോടി രൂപയായി.
Piramal Enterprises: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത നഷ്ടം 510.39 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ നഷ്ടം 1702.59 കോടി രൂപയായിരുന്നു.
Indian Energy Exchange: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 33 ശതമാനം വർദ്ധിച്ച് 60.85 കോടി രൂപയായി.
Polycab India : മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 32 ശതമാനം വർദ്ധിച്ച് 283.2 കോടി രൂപയായി.
BSE : സ്റ്റോക്ക് എക്സ്ചേഞ്ച് മാർച്ച് പാദത്തിൽ 31.75 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1.91 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Lupin: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി.
Happiest Minds Technologies: മാർച്ച് പാദത്തിൽ കമ്പനി 36.05 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Larsen & Toubro
- Dr. Reddy’s Laboratories
- Cipla
- Balkrishna Industries
- Macrotech Developers
- Aditya Birla Capital
- Escorts
- Cholamandalam Finance Holdings
ഇന്നത്തെ വിപണി സാധ്യത
ബുധനാഴ്ച നേരിയ ഗ്യാപ്പ് ഡൗണിൽ 14800ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. തുടർന്ന് 14650ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി 14700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
32750 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന ബാങ്ക് നിഫ്റ്റി ഇന്നലെ താഴേക്ക് വീഴുകയും പിന്നീട് 32452ൽ അടയ്ക്കപെടുകയും ചെയ്തു. 32500 ശക്തമായ സപ്പോർട്ടായി കാണപ്പെട്ടു.
മെറ്റൽ ഓഹരികൾ എല്ലാം തന്നെ ബുധനാഴ്ച ലാഭമെടുപ്പിന് വിധേയമായി. പി.എസ്.യു ഓഹരികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റം തുടർന്നു. സൂചിക 3.24 ശതമാനം നേട്ടം കെെവരിച്ചു.
യൂറോപ്യൻ വിപണികൾ വളരെ വിലയ നഷ്ടത്തിൽ വ്യാപാരം നടത്തിയെങ്കിലും വിപണി അവസാനിക്കാൻ നേരം ശക്തി കെെവരിച്ചു കൊണ്ട് നേരിയ ലാഭത്തിൽ അടച്ചു. യുകെയുടെ FTSE 0.59 ശതമാനം താഴെയാണ്.
അനേകം ദിവസങ്ങൾക്ക് ശേഷം യുഎസ് വിപണി ഇന്ന് തിരികെ കയറി 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
യുഎസ്ൽ 2008ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട പണപ്പെരുപ്പ ഡാറ്റയാണ് പുറത്തുവന്നിട്ടുള്ളത്. ഇത് നിക്ഷേപകരിൽ ആശങ്കയുളവാക്കുന്നു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 14,680 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
എസ്.ജി.എക്സ് നിഫ്റ്റി 14550 എന്ന നിലയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടത്തിയിരുന്നത്. എന്നാൽ യുഎസ് വിപണി ഉയർന്നതോടെ സൂചിക ശക്തിപ്രാപിച്ചു.
ആഗോള സൂചനകൾ എല്ലാം തന്നെ നേരിയതോതിൽ നെഗറ്റീവാണ്. അതിനാൽ തന്നെ ആഗോള വിപണികളിൽ ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. യുഎസ് വിപണി ഓരോ ദിവസവും ഒരു ശതമാനം മുകളിലേക്കും ഒരു ശതമാനം താഴേക്കുമായി നീങ്ങുകയാണ്.
ആഭ്യന്തര സൂചനകൾ നല്ലതായി വരികയാണ്. നല്ല സാമ്പത്തിക കണക്കുകൾ, പണപ്പെരുപ്പം 4.2, ഉയർന്ന കൊവിഡ് കേസുകളിലുമുള്ള ഇൻഡസ്ട്രിയൽ ഉത്പാദന സൂചികയുടെ വർദ്ധനവ്. എന്നാൽ രാജ്യത്ത് 1 മുതൽ 2 മാസം വരെ ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യത കാണുന്നു. ഇത് അത്ര നല്ലതല്ല.
14,650, 14,600, 14,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
14,750, 14,850-14,900, 15,000 എന്നിവ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കും.
32,900 33,000, 33,300, 33,500 ,34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു.
32,300, 32,000, 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1260 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 704 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. ഡെറിവേറ്റീവുകളിൽ ഏറെയും അവർ ഷോർട്ട് പോസിഷനുകൾ എടുത്തിട്ടുള്ളതായി കാണാം.
ഇന്ന് നിരവധി നല്ല കമ്പനികളുടെ ഫലങ്ങൾ പുറത്തുവരും. ഈ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
നിഫ്റ്റി 14650ന് താഴേക്ക് പോയാൽ സൂചിക ബെയിറിഷാണെന്ന് കരുതാം. അത് പോലെ തന്നെ 14750 മറികടക്കാനായാൽ മാത്രമെ സൂചിക ശക്തി കെെവരിച്ചുവെന്ന് പറയാനാകു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

