17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സിപിഐ പണപ്പെരുപ്പം

2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണിത്. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തിൽ നിന്ന് 2022 മാർച്ചിൽ 6.95 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും പണപ്പെരുപ്പം ഫെബ്രുവരിയിലെ 5.93% നെ അപേക്ഷിച്ച് മാർച്ചിൽ 7.47% വർധിച്ചു. ഇന്ധന പണപ്പെരുപ്പം ഫെബ്രുവരിയിലെ 8.7% ൽ നിന്ന് മാർച്ചിൽ 7.52% ആയി കുറഞ്ഞിട്ടുണ്ട്. വ്യക്തിഗത പരിചരണ വിഭാ​ഗങ്ങളിലെ പണപ്പെരുപ്പം മാർച്ചിൽ കുത്തനെ 1.7 ശതമാനമാണ് പ്രതിമാസം വർധിച്ചത്.

ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 1.7% ഉയർന്നിട്ടുണ്ട്. അതേസമയം പ്രതിമാസം 4.7 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

നാലാം പാദത്തിൽ 2% ഉയർന്ന് ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ ആഗോള മൊത്തവ്യാപാരം

2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 2% വർഷം വർധിച്ച് 3,34,884 യൂണിറ്റുകളായി ഉയർന്ന് ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പ് ആഗോള മൊത്തവ്യാപാരം. ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെയുള്ള കണക്കാണിത്. കൂടാതെ കമ്പനിയുടെ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം പ്രതിവർഷം 12% ഉയർന്ന് 1.22 ലക്ഷം യൂണിറ്റുകളായിട്ടുണ്ട്. അതേസമയം യാത്രാ വാഹനങ്ങളുടെ ആഗോള മൊത്തവ്യാപാരം നാലാം പാദത്തിൽ 4% ഇടിഞ്ഞ് 2.12 ലക്ഷം യൂണിറ്റായി.

നാലാം പാദത്തിൽ 56% ഉയർന്ന് അദാനി ഗ്രീനിന്റെ പ്രവർത്തന ശേഷി

2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 56% വർഷം വർധിച്ച് 5,410 മെഗാവാട്ടായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ മൊത്തം പ്രവർത്തന ശേഷി. ഇതേ കാലയളവിൽ കമ്പനിയുടെ ഊർജ വിൽപ്പന 84 ശതമാനം ഉയർന്ന് 29.71 കോടി യൂണിറ്റായിട്ടുണ്ട്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 4.3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വർധിച്ചതേടെ കമ്പനിഏറ്റവും മികച്ച 10 മൂല്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രവേശിച്ചിരിക്കുകയാണ്.

5 വർഷത്തിനുള്ളിൽ ഗോൾഡ് ലോൺ ബുക്ക് 20,000 കോടിയായി ഉയർത്താൻ ശ്രീറാം സിറ്റി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗോൾഡ് ലോൺ ബുക്ക് 15,000 മുതൽ 20,000 കോടി രൂപ വരെയായി ഉയർത്താൻ ലക്ഷ്യമിട്ട് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡ്. നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ശ്രീറാം സിറ്റിയുടെ ഗോൾഡ് ലോൺ ബുക്ക് 2021 ഡിസംബർ 31 വരെ ,110 കോടി രൂപയായിരുന്നു. കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങളിലെ 70 ശാഖകളിലായി ശ്രീറാം സിറ്റി ൃസ്വർണ്ണ വായ്പ ഉൽപ്പന്നങ്ങളുടെ ലോഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

അലെംബിക് ഫാർമയുടെ അനുബന്ധ സ്ഥാപനത്തിന്റെ ലിഡോകൈൻ ക്രീമിന് യുഎസ്‌എഫ്‌ഡി‌എ അനുമതി

അലെംബിക് ഫാർമയുടെ അനുബന്ധ സ്ഥാപനമായ അലിയോർ ഡെർമസ്യൂട്ടിക്കൽസിന് തങ്ങളുടെ ലിഡോകൈൻ, പ്രിലോകൈൻ ക്രീമുകൾക്കായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ (യുഎസ്‌എഫ്‌ഡി‌എ) നിന്നും അന്തിമ അനുമതി ലഭിച്ചു. മൈനർ സർജറിക്കുള്ള ടോപ്പിക്കൽ അനസ്തെറ്റിക് ആയിട്ടാണ് ഇത് ഉപയോ​ഗിക്കുന്നത്. ഐക്യുവിഐ ഡാറ്റ അനുസരിച്ച് 2021 ഡിസംബറിൽ അവസാനിച്ച 12 മാസത്തിൽ ലിഡോകൈൻ, പ്രിലോകൈൻ ക്രീമുകൾക്ക് 29 മില്യൺ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്. അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് അലിയാർ ഡെർമസ്യൂട്ടിക്കൽസ്.

2030 മുതൽ നെറ്റ് സീറോ കെട്ടിടങ്ങൾ മാത്രം നിർമിക്കാൻ മഹീന്ദ്ര ലൈഫ്‌സ്‌പേസ്

2030 മുതൽ നെറ്റ് സീറോ കെട്ടിടങ്ങൾ മാത്രം നിർമിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. മഹീന്ദ്ര ഗ്രൂപ്പിന്റെ 2040 ൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഇതിന്റെ ഭാഗ മായി 7.74 ഏക്കറിൽ ഇന്ത്യയിലെ ആദ്യത്തെ നെറ്റ്-സീറോ എനർജി പ്രോജക്ട് ബാംഗ്ലൂരിൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതി വികസിപ്പിക്കുന്നതിന് ഏകദേശം 500 കോടി രൂപ കമ്പനി നിക്ഷേപിക്കും. 600 മുതൽ 650 കോടി രൂപ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2222ൽ 12 ശതമാനം ഉയർന്ന് 14,834 കോടി രൂപയായി കോൾ ഇന്ത്യ കാപെക്‌സ്

2222 സാമ്പത്തിക വർഷത്തിൽ 14,834 കോടി രൂപയായി ഉയർന്ന് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) അതിന്റെ മൂലധനച്ചെലവ് (കാപെക്‌സ്). കമ്പനി പ്രതീക്ഷ അർപ്പിച്ച ലക്ഷ്യത്തിന്റെ 101 ശതമാനമാണിത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചെലവുകൂടിയാണിത്. 2021 സാമ്പത്തിക വർഷത്തിലെ 13,284 കോടി രൂപയേക്കാൾ 12% കൂടുതലാണ് 2022 ലെ മൂലധന വർധന. ഹെവി എർത്ത് മൂവിംഗ് മെഷിനറി (എച്ച്ഇഎംഎം), സിലോകൾ സ്ഥാപിക്കാനും കൽക്കരി ഗതാഗതത്തിനായി റെയിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനുമാണ് കാപെക്സിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത്.

നാലാം പാദത്തിൽ 10% വർധിച്ച് ആദിത്യ ബിർള ക്യാപിറ്റലിന്റെ മൊത്തത്തിലുള്ള വായ്പകൾ

ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ വായ്പകൾ 10% വർധിച്ച് ഏകദേശം 66,900 കോടി രൂപയായി. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്. നാലാം പാദത്തിൽ എൻബിഎഫ്സി വിഭാ​ഗത്തിൽ മൊത്ത വായ്പ വിതരണം പ്രതിവർഷം 45% വർഷം വർധിച്ച് 9,500 കോടി രൂപയായിട്ടുണ്ട്. ഹൗസിംഗ് ഫിനാൻസ് വിഭാഗത്തിൽ മൊത്ത വിനിയോഗ തിരിച്ചുവരവ് 16% വർധിച്ച് 1,310 കോടി രൂപയായി. അതേസമയം ലൈഫ് & ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിന്റെ മൊത്തം ഗ്രോസ് പ്രീമിയം 24 ശതമാനം ഉയർന്ന് 13,700 കോടി രൂപയായിട്ടുണ്ട്.

ജി എം ബ്രൂവറീസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 11.6 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ ജി എം ബ്രൂവറീസ് ലിമിറ്റഡിന്റെ അറ്റാദായം 11.6 ശതമാനം ഇടിഞ്ഞ് 40.08 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.15% വർധിച്ച് 141.94 കോടി രൂപയായിട്ടുണ്ട്. കൂടാതെ 2021-22 സാമ്പത്തിക വർഷത്തിലെ-അറ്റാദായം 16.57% വർധിച്ച് 83.36 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുെ വരുമാനം 34.8% വർധിച്ച് 458.47 കോടി രൂപയായി രേഖപ്പെടുത്തി.

ഒഡീഷയിലെ ഹരിത ഊർജ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ബിപിസിഎൽ

ഹരിത ഊർജ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബിപിസിഎൽ) കരാർ ഒപ്പിട്ട് ഒഡീഷ സർക്കാർ. ഗാർഹിക ഉപയോഗത്തിനും കയറ്റുമതിക്കുമായി ഹൈഡ്രജൻ ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പഠിക്കാനാണ് ബിപിസിഎൽ ലക്ഷ്യമിടുന്നത്. 2040 ഓടെ സോളാർ, കാറ്റ്, ജലവൈദ്യുതി, ​​ബയോമാസ് എന്നിവ ഉപയോഗിച്ച് 10 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ ഉൽപ്പാദന ശേഷി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement