ടിസിഎസ് ക്യു 1 ഫലം, അറ്റാദായം 28.5 ശതമാനം വർദ്ധിച്ച് 9008 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ടിസിഎസിന്റെ പ്രതിവർഷ അറ്റാദായം 28.5 ശതമാനം വർദ്ധിച്ച് 9008 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.5 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18.5 ശതമാനം വർദ്ധിച്ച് 45411 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ക്യൂലോജിക് ടെക്നോളജീസിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി എൽ‌ടി‌ഐ

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയായ ക്യൂലോജിക് ടെക്നോളജീസിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ലാർസൻ & ട്യൂബ്രോ ഇൻഫോടെക്. 8.4 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.

ശ്യാം മെറ്റാലിക്സ് ക്യു 4 ഫലം, അറ്റാദായം 388 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ശ്യാം മെറ്റാലിക്സിന്റെ പ്രതിവർഷ അറ്റാദായം 386 ശതമാനം വർദ്ധിച്ച്  387.50 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 79.57 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 116.9 ശതമാനം വർദ്ധിച്ച് 2350.51 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.70 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു

ഫ്രഞ്ച് മരുന്ന് നി‌ർമാണ കമ്പനിയായ സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യയിൽ മൂന്നാം ഘട്ട  പരീക്ഷണ അനുമതി ലഭിച്ചു. അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വാക്സിൻ പരീക്ഷണം നടത്തുന്നുണ്ട്.

ഡിജിറ്റൽ ബാങ്കിംഗ് അക്കാഡമി ആരംഭിക്കുവാനായി എൻ‌ഐ‌ഐ‌ടിയുമായി കെെകോർത്ത് ആക്സിസ് ബാങ്ക്

ഡിജിറ്റൽ ബാങ്കിംഗ് അക്കാഡമി ആരംഭിക്കുവാനായി എൻ‌ഐ‌ഐ‌ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ബാങ്കിംഗ് ആൻഡ് ഇൻ‌ഷുറൻസുമായി കെെകോർത്ത് ആക്സിസ് ബാങ്ക്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള ബിരുദധാരികൾക്ക് ഡെപ്യൂട്ടി മാനേജരായി ആക്സിസ് ബാങ്കിൽ ചേരാനുള്ള അവസരം പദ്ധതി വാഗ്ദാനം ചെയ്യുന്നു.

അലെംബിക് ഫാർമയുടെ ആന്റി ഡിപ്രസന്റ് മരുന്നിന് അംഗീകാരം നൽകി യുഎസ്എഫ്ഡിഎ

അലെംബിക് ഫാർമയുടെ ഡെസിപ്രാമൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾക്ക് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കായാണ് മരുന്ന് വികസിപ്പിച്ചിട്ടുള്ളത്.

ട്രിയോ സോർ ഇലക്ട്രിക് കാർഗോ വാഹനങ്ങൾ അവതരിപ്പിക്കാൻ  മജന്തയുമായി കെെകോർത്ത് എം ആൻഡ് എം

ട്രിയോ സോർ ഇലക്ട്രിക് കാർഗോ വാഹനങ്ങൾ ബെംഗളൂരുവിൽ വിന്യസിക്കുവാനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര മജന്തയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കമ്പനി നഗരത്തിൽ നൂറ് മഹീന്ദ്ര ട്രിയോ സോർ ഇലക്ട്രിക് ത്രീ വീലറുകൾ ഇറക്കും.

വ്യോമസേനയ്ക്ക്  ആകാശ മിസൈലുകൾ നിർമിച്ച് നൽകുന്നതിനായി ബിഡിഎല്ലിന് ഓർഡർ ലഭിച്ചു

ഇന്ത്യൻ വ്യോമസേനയ്ക്ക് ആകാശ മിസൈലുകൾ നിർമിച്ച് നൽകുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പുവച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്. 499 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 

IPO Updates

963.27 കോടി രൂപ സമാഹരിക്കുവാനായി ജി ആർ ഇൻഫ്രാപ്രോജക്ട്സ് നടത്തിയ ഐപിഒ രണ്ടാം ദിനം 5.75  തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 7.5  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

1546.62 കോടി രൂപ സമാഹരിക്കുവാനായി ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി നടത്തിയ ഐപിഒ രണ്ടാം ദിനം 4.28 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 5.43  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement