യുബിഎല്ലിന്റെ 14.98 ശതമാനം ഓഹരി കൂടി ഏറ്റെടുത്ത്  ഹൈനെകെൻ

യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ 14.98 ശതമാനം അധിക ഓഹരി ഏറ്റെടുത്ത് ഡച്ച് ബ്രൂവിംഗ് കമ്പനിയായ ഹൈനെകെൻ എൻ‌വി. യുബിഎല്ലിന്റെ ഓഹരി വിഹിതം 46.5 ശതമാനത്തിൽ നിന്നും 61.5 ശതമാനമായി ഉയർത്തി. അതേസമയം ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ യു‌ബി‌എല്ലിന്റെ 5,800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 

മധ്യപ്രദേശിൽ പുതിയ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി ഡാബർ

മധ്യപ്രദേശിലെ ഇൻഡോറിൽ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി ഡാബർ ഇന്ത്യ ലിമിറ്റഡ്. പുതിയ യൂണിറ്റിനായി 550 കോടി രൂപയാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്. ഡാബറിന്റെ ഭക്ഷ്യ ഉത്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ, ആരോഗ്യ സപ്ലിമെന്റുകൾ എന്നിവ പുതിയ യൂണിറ്റിൽ നിർമിക്കും.

ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ 100 ശതമാനം ഓഹരിയും ഏറ്റെടുത്ത്  പിരമൽ ഫാർമ

മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി പിരമൽ ഫാർമ. പിരമൽ എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമാണ് പിരമൽ ഫാർമ. കഴിഞ്ഞ മാർച്ചിലാണ് 775 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ ഒപ്പുവച്ചത്.

ഗ്ലെൻ‌മാർക്ക് ഫാർമയുടെ ഇൻഹേലേഷൻ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു

ഗ്ലെൻ‌മാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ അർഫോർമോട്ടോൾ ടാർ‌ട്രേറ്റ്  ഇൻഹേലേഷൻ മരുന്നിന് യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി ലഭിച്ചു. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുക.

ഓപ്പൺ മാർക്കറ്റിലൂടെ 9200 കോടി രൂപയുടെ  ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി ഇൻഫോസിസ്

ഓപ്പൺ മാർക്കറ്റിലൂടെ 9200 കോടി രൂപയുടെ  ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി ഇൻഫോസിസ്. ജൂൺ 25 മുതലാണ് തിരികെ വാങ്ങൽ ആരംഭിക്കുക. ഓഹരി ഒന്നിന് 1750 രൂപ എന്ന നിരക്കിലാണ് നിക്ഷേപകരിൽ നിന്നും  ഓഹരി തിരികെ വാങ്ങുക. ഡിസംബർ 24നാണ് തിരികെ വാങ്ങൽ അവസാനിക്കുക. 

എച്ച്.സി.സി ക്യു 4 ഫലം. അറ്റാദായം 49 ശതമാനം ഇടിഞ്ഞ്  157 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 49.48 ശതമാനം ഇടിഞ്ഞ് 157.28 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32.64 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 0.9 ശതമാനം വർദ്ധിച്ച് 2398.38 കോടി രൂപയായി.

ഇലക്ട്രിക് വാഹന ബിസിനസിനായി പണം സമാഹരിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോർസ്

ഇലക്ട്രിക് വാഹന ബിസിനസിലേക്ക് കൂടുതൽ പണം സമാഹരിക്കുന്നതിനായി  നിക്ഷേപകരുമായി ചർച്ച നടത്തി ടാറ്റാ മോട്ടോർസ്. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ചർച്ച പ്രാരംഭ ഘട്ടത്തിലാണെന്നും ഇടപാട് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പെഷ്യാലിറ്റി റെസ്റ്റോറന്സ് ക്യു 4 ഫലം, അറ്റാദായം 122 ശതമാനം വർദ്ധിച്ച് 8.4 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സ്പെഷ്യാലിറ്റി റെസ്റ്റോറന്സിന്റെ പ്രതിവർഷ അറ്റാദായം 122.72 ശതമാനം വർദ്ധിച്ച് 8.43 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 328.5 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 4.5  ശതമാനം ഇടിഞ്ഞ് 75.17 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement