ഇന്നത്തെ വിപണി വിശകലനം
വിൽപ്പനാ സമ്മർദ്ദത്തിൽ ഏർപ്പെട്ട് വിപണികൾ.
ഫ്ലാറ്റായി 15,867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഇന്നലത്തെ ഉയർന്ന നില മറികടന്ന് മുന്നേറാൻ സാധിച്ചില്ല. ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ സൂചികയിൽ ശക്തമായ വിൽപ്പന അരങ്ങേറി. 15800 എന്ന നിർണായക സപ്പോർട്ട് തകർന്നതിന് പിന്നാലെ സൂചിക 15680 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും അവസാന നിമിഷം തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 15,728 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35,675 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആഴ്ചയിലെ ഉയർന്ന നില മറികടക്കാൻ ശ്രമം നടത്തി. രണ്ട് മണിക്കൂറോളം ഓപ്പൺ റേഞ്ചിന് മുകളിലായി വ്യാപാരം നടത്തിയ സൂചിക ദുർബലമായി കാണപ്പെട്ടു. ശേഷം 35500 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 35135 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 497 പോയിന്റുകൾ/ 1.39 ശതമാനം താഴെയായി 35274 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്ന് 2.19 ശതമാനവും ബാങ്ക് നിഫ്റ്റി 1.4 ശതമാനവും നിഫ്റ്റി ഫിൻസർവ് 1.22 ശതമാനവും നിഫ്റ്റി മീഡിയ 1.18 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
യുഎസിലെ 10 വർഷത്തെ ബോണ്ട് വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ആഗോള വിപണികൾ എല്ലാം തന്നെ ഇന്ന് താഴേക്ക് വീണു. ബോണ്ട് വരുമാനത്തിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം വിപണിയെ പ്രതികൂലമായി ബാധിക്കും.
ഗ്യാപ്പ് ഡൗണിൽ തുറന്നതിന് പിന്നാലെ Tata Motors ഓഹരി ഇന്ന് വീണ്ടും 3.4 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റി 50യുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഇന്നലത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം മെറ്റൽ ഓഹരികൾ ഏറെയും ഇന്ന് താഴേക്ക് കൂപ്പുകുത്തി. ഇന്നലെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയ JSWSteel 3.2 ശതമാനവും Hindalco 2.6 ശതമാനവും Tata Steel 2.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
SAIL 4 ശതമാനവും JindalSteel 3.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഉത്പാദന നിയന്ത്രണം സംബന്ധിച്ച് സൗദി അറേബ്യയും യുഎഇയും തമ്മിൽ ഉള്ള തർക്കം തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ONGC ഓഹരി ഇന്ന് 2.4 ശതമാനം നഷ്ടം രേഖപ്പെടുത്തി.
എഥനോൾ മിശ്രിതം മുൻ വർഷത്തെ അപേക്ഷിച്ച് 9.2 ശതമാനമാണെന്ന് ഇന്ത്യ ഓയിൽ സെക്രട്ടറി പറഞ്ഞു. അടുത്ത വർഷം ഇത് 10 ശതമാനവും 2023 ഓടെ 20 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഷുഗർ ഓഹരികളിൽ ശ്രദ്ധിക്കുക.
ഡൽഹിയിൽ സിഎൻജി വില ഉയർന്നതിന് പിന്നാലെ IGL ഓഹരി ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ചു.
42 പുതിയ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ SpiceJet ഓഹരി ഇന്ന് 4.4 ശതമാനം ഉയർന്നു.
പലചരക്ക് വിതരണ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി സൊമാറ്റോ. കമ്പനിയുടെ മൂല്യം എന്നത് ഏകദേശം 64,000 കോടി രൂപയാണ്. അതേസമയം Info Edge ഓഹരി ഫ്ലാറ്റായി അടച്ചു.
Westlife Development 5.2 ശതമാനവും Burger King 3.7 ശതമാനവും നേട്ടത്തിൽ അടച്ചു.
Sobha ഓഹരി ഇന്നും 6 ശതമാനം നേട്ടം കെെവരിച്ചു. മറ്റു റിയൽറ്റി ഓഹരികളായ stocks Brigade 3.75 ശതമാനവും OberoiRealty 1.5 ശതമാനവും Sunteck 1.2 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം DLF 2.3 ശതമാനവും Godrej Properties 1.85 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
ആഴ്ചയിലെ നേട്ടങ്ങൾ എല്ലാം തന്നെ നിഫ്റ്റി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. നിഫ്റ്റിയുടെ 15915 എന്ന പ്രതിരോധവും ബാങ്ക് നിഫ്റ്റിയുടെ 35800 എന്ന പ്രതിരോധവും അവിടെ തന്നെ നിൽക്കുന്നതായി കാണാം.
1 ശതമാനം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ വിപണികൾ താഴേക്ക് വീഴാൻ തുടങ്ങിയതോടെ Dow Jones ഫ്യൂച്ചറുകളും ദുർബലമായി കാണപ്പെട്ടു. നിഫ്റ്റിയിലും ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു.
15800 എന്ന സപ്പോർട്ട് നിഫ്റ്റിക്കും 35500 എന്ന സപ്പോർട്ട് ബാങ്ക് നിഫ്റ്റിക്കും നഷ്ടമായി. ഇതിനൊപ്പം റിലയൻസ് 2100 എന്ന നില തകർത്ത് താഴേക്ക് വന്നത് ഒരു ബെയറിഷ് സൂചന നൽകുന്നു.
ജൂണിൽ മ്യൂച്വൽ ഫണ്ട് ഡാറ്റയുടെ നെറ്റ് ഇക്വിറ്റി വരവ് മുൻ മാസത്തെ 4,608.7 കോടി രൂപയിൽ നിന്ന് 9,235 കോടി രൂപയായി വർദ്ധിച്ചു. ഇക്കാരണത്താലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നത്.
ഇന്ന് വീണ്ടും ഒരു എക്സ്പെയറിക്ക് കൂടി വിപണി സാക്ഷ്യംവഹിച്ചു. ഇന്ത്യ വിക്സ് 10 ശതമാനം ഉയർന്നതായി കാണാം.
ടിസിഎസിന്റെ രണ്ടാം പാദ ഫലം ഇന്ന് പുറത്തുവരും.
നിങ്ങൾക്ക് ഇന്ന് വിപണിയിൽ മികച്ച ദിവസമായിരുന്നു എന്ന് കരുതുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

