ടാറ്റാ മോട്ടോഴ്‌സ് ക്യു 1 ഫലം, അറ്റനഷ്ടം 4451 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ ഏകീകൃത അറ്റനഷ്ടം 4450.92 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 8437.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 107.6 ശതമാനം വർദ്ധിച്ച് 66406 കോടി രൂപയായി. കമ്പനിയുടെ ഇവി വിഭാഗം 5 ഇരട്ടി വളർച്ച കെെവരിച്ച് വിൽപ്പന 1715 യൂണിറ്റായി രേഖപ്പെടുത്തി. ജാഗ്വാർ ലാൻഡ് റോവറിന്റെ പ്രതിവർഷ റീട്ടെയിൽ വിൽപ്പന 68.1 ശതമാനം വർദ്ധിച്ച് 1.24 ലക്ഷം യൂണിറ്റായി.
ആഗോള ചിപ്പ് ക്ഷാമം, കൊറോണ വൈറസ് വേരിയന്റുകളുടെ വ്യാപനം മൂലമുള്ള അനിശ്ചിതത്വം എന്നിവ പ്രവർത്തനങ്ങളെ താത്ക്കാലികമായി ബാധിച്ചതായി കമ്പനി വ്യക്തമാക്കി.
കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 1 ഫലം, അറ്റാദായം 32 ശതമാനം വർദ്ധിച്ച് 1642 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 32 ശതമാനം വർദ്ധിച്ച് 1642 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 6 ശതമാനം വർദ്ധിച്ച് 3942 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 3.56 ശതമാനമായി രേഖപ്പെട്ടുത്തി.
ആക്സിസ് ബാങ്ക് ക്യു 1 ഫലം, അറ്റാദായം 94 ശതമാനം വർദ്ധിച്ച് 2160 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 94 ശതമാനം വർദ്ധിച്ച് 2160 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 7760 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 3.85 ശതമാനമായി രേഖപ്പെട്ടുത്തി.
വിൻലെവി ക്രീം വിൽക്കുന്നതിനായി കാസിയോപിയയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് സൺഫാർമ
യുഎസ്, കാനഡാ എന്നിവിടങ്ങളിൽ വിൻലെവി ക്രീം വിൽക്കുന്നതിനായി കാസിയോപിയയുമായി കെെകോർത്ത് സൺഫാർമ. ഇതിനായി ഇരുകമ്പനികളും തമ്മിൽ ലെെസൻസ് കരാർ ഒപ്പുവച്ചു. മുഖക്കുരു മാറുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വിൻലെവി.
എസ്‌ബിഐ ലൈഫ് ക്യു 1 ഫലം, അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 223 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എസ്‌ബിഐ ലൈഫിന്റെ പ്രതിവർഷ അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 223.16 കോടി രൂപയായി. ക്ലെെമുകളുടെ എണ്ണം 1.25 തവണയായി വർദ്ധിച്ചു. കമ്പനിയുടെ പ്രതിവർഷ എയുഎം 32 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപയായി.
എൽ & ടി ക്യു 1 ഫലം, അറ്റാദായം 287 ശതമാനം വർദ്ധിച്ച് 1174 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എൽ & ടിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 287 ശതമാനം വർദ്ധിച്ച് 1174 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38 ശതമാനം വർദ്ധിച്ച് 29,335 കോടി രൂപയായി.
ഡിഎൽഎഫ് ക്യു 1 ഫലം, അറ്റാദായം 337.17 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഡിഎൽഎഫ് ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 337.17 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 71.52 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 92 ശതമാനം വർദ്ധിച്ച് 1242.27 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
അലെംബിക് ഫാർമ ക്യു 1 ഫലം, അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ അലെംബിക് ഫാർമയുടെ അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 1.13 ശതമാനമായി ഇടിഞ്ഞ് 1326.03 കോടി രൂപയായി.

