എച്ച്എഡിഎഫ്സി ബാങ്കുമായി ലയിക്കാൻ എച്ച്‌ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള ലയനത്തിന് അംഗീകാരം നൽകി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌ഡിഎഫ്‌സി) ഡയറക്ടർ ബോർഡ്. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ 25 ഓഹരികൾ കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരി ഉടമകൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും. ഇടപാടിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു സമ്പൂർണ്ണ പൊതു കമ്പനിയായി മാറും. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകും. എച്ച്‌ഡിഎഫ്‌സിയുടെ സബ്‌സിഡിയറികളും അസോസിയേറ്റ് സ്ഥാപനങ്ങളും ബാങ്കിലേക്ക് മാറും. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെയോ മൂന്നാം പാദത്തോടെയോ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർച്ചിൽ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ
പണപ്പെരുപ്പ- വില വർധന സമ്മർദ്ദങ്ങൾക്കിടയിൽ മന്ദഗതിയിലായി മാർച്ചിലെ ഇന്ത്യയുടെ ഉൽപ്പാദനങ്ങൾ. ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മാർച്ചിലെ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ. ഫെബ്രുവരിയിലെ ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ആയ 54.9 മായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ചിൽ പിഎംഐ 54 ആണ്. രാജ്യത്ത് ബിസിനസ് സാഹചര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും ഫാക്ടറി ഓർഡറുകളിലും ഉൽപ്പാദനത്തിലുമുള്ള മന്ദഗതിയിലെ വികാസത്തെയാണ് ഏറ്റവും പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തെ കണക്കുകൂട്ടലാണിത്. മുൻ മാസത്തെ അപേക്ഷിച്ച് 50 ന് മുകളിലുള്ള മൂല്യം വിപുലീകരണത്തെ പ്രതിനിധീകരിക്കുന്നു.
ഗ്രീൻ ഹൈഡ്രജൻ ബിസിനസിനായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ഐഒസിഎൽ, എൽ&ടി, റിന്യൂ
ഹരിത ഹൈഡ്രജൻ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി സംയുക്ത സംരംഭം (ജെവി) രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ലാർസൻ ആൻഡ് ടൂബ്രോ, റിന്യൂ പവർ. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നതിനായി ഐഒസിഎൽഉം എൽ&ടിയും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റിഫൈനറികളിലും സ്റ്റീൽ പ്ലാന്റുകളിലും ഓട്ടോമൊബൈലുകൾ ഓടിക്കാൻ ഉപയോഗിക്കാവുന്ന സീറോ കാർബൺ എമിറ്റിംഗ് ഹൈഡ്രജൻ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ ഈ സംയുക്ത സംരംഭങ്ങൾ വിശകലനം ചെയ്യും.
ഗുജറാത്തിൽ 300 മെഗാവാട്ട് സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ടാറ്റ പവർ റിന്യൂവബിൾസ്
ഗുജറാത്തിലെ ധോലേരയിൽ 300 മെഗാവാട്ട് സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ടാറ്റ പവർ റിന്യൂവബിൾസ്. രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ ആക്‌സിസ് സോളാർ ട്രാക്കർ സിസ്റ്റമാണിത്. പദ്ധതി പ്രതിവർഷം 774 ദശലക്ഷം യൂണിറ്റുകൾ ഉത്പാദിക്കും. ഇത് പ്രതിവർഷം ഏകദേശം 70,4340 മെട്രിക് ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യും.
സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ സിസിഐ അന്വേഷണം
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയുടെ നടത്തിപ്പിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ചില പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ടെന്നാണ് കമ്മീഷൻ പറയുന്നത്. പ്ലാറ്റ്‌ഫോമുകളുടെ പെരുമാറ്റചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ ഡയറക്ടർ ജനറലിന്റെ (ഡിജി) അന്വേഷണം ആവശ്യമാണഎന്നും സിസിഐ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആൻറിട്രസ്റ്റ് ബോഡി ഡിജിയോട് നിർദേശിച്ചു.
വർഷം തോറും 120-130 സ്റ്റോറുകൾ തുറക്കാൻ ഗോ ഫാഷൻ
വർഷം തോറും 120 മുതൽ 130 വരെ പുതിയ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിട്ട് ഗോ ഫാഷൻ (ഇന്ത്യ) ലിമിറ്റഡ്. ടയർ-1 മുതൽ ടയർ-3 വരെയുള്ള നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള വളർച്ചാ തന്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവത്തിനായി ഓമ്‌നിചാനൽ സേവനങ്ങളും കമ്പനി വർദ്ധിപ്പിക്കുകയാണ്. അതേസമയെ കമ്പനി അതിന്റെ 500-ാമത് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ് ഇന്ത്യയിൽ തുറന്നു കഴിഞ്ഞു. ഗോ കളേഴ്സ് എന്ന ബ്രാൻഡിന് കീഴിൽ സ്ത്രീകൾക്കായുള്ള അടിവസ്ത്രങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
പേയ്‌മെന്റ് കാനഡയ്‌ക്കായി റിയൽ-ടൈം റെയിൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാൻ ടിസിഎസ്
പേയ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നതിനും തത്സമയ റെയിൽവെ ടിക്കറ്റ് റിസർവേഷൻ (ആർടിആർ) ആരംഭിക്കാൻ സഹായിക്കുന്നതിനുമാി പേയ്‌മെന്റ് കാനഡയുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഈ പുതിയ തത്സമയ പേയ്‌മെന്റ് സംവിധാനം കനേഡിയൻമാർക്ക് പേയ്‌മെന്റുകൾ നടത്താനും നിമിഷങ്ങൾക്കുള്ളിൽ ഫണ്ട് സ്വീകരിക്കാനും സഹായിക്കും. 24/7/365 ആർടിആറിനായി ഒരു ഇന്റഗ്രേഷൻ റോഡ്‌മാപ്പ് സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിനും പേയ്‌മെന്റ് കാനഡയെ ടിസിഎസ് സഹായിക്കും.
2022 സാമ്പത്തിക വർഷത്തിൽ 22% വർദ്ധിച്ച് എംഒഐഎല്ലിന്റെ വിറ്റുവരവ്
2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മാംഗനീസ് ഓർ (ഇന്ത്യ) ലിമിറ്റഡിന്റെ (എംഒഐഎൽ) വിറ്റുവരവ് 22% വർദ്ധിച്ച്1,436 കോടി രൂപയായി. പ്രതിവർഷം 8% വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ മൊത്ത വിൽപ്പന 6% വർധിച്ച് 12.12 എൽടി ആയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മാംഗനീസ് അയിര് ഖനന കമ്പനിയാണ് നാഗ്പൂർ ആസ്ഥാനമായുള്ള എംഒഐഎൽ.
27% വളർച്ച രേഖപ്പെടുത്തി ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അഡ്വാൻസുകൾ; 13 ശതമാനം ഉയർന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപം
2022 സാമ്പത്തിക വർഷത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത അഡ്വാൻസുകൾ 27% വളർച്ച രേഖപ്പെടുത്തി 1,36,733 കോടി രൂപയായി. കൂടാതെ ബാങ്കിന്റെ നിക്ഷേപം 16 ശതമാനം വർധിച്ച് 2,02,641 കോടി രൂപയായിട്ടുണ്ട്. അതേസമയം പൂനെ ആസ്ഥാനമായുള്ള ബാങ്കിന്റെ മൊത്തം ബിസിനസ് 20.49 ശതമാനം ഉയർന്ന് 2022 സാമ്പത്തിക വർഷത്തിൽ 3,39,374 കോടി രൂപയായിട്ടുണ്ട്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ മൊത്തം നിക്ഷേപം പോയ സാമ്പത്തിക വർഷത്തിൽ 12.6 ശതമാനം വർധിച്ച് 93,138 കോടി രൂപയായി. കൂടാതെ ബാങ്കിന്റെ റീട്ടെയിൽ ബിസിനസ് 26.4% വർദ്ധിച്ചുട്ടുണ്ട്. മൊത്തം ഫണ്ടഡ് ആസ്തികൾ 12.8% വർഷം വർധിച്ച് 1,32,067 കോടി രൂപയായി.

