ഭക്ഷ്യ സംസ്കരണ മേഖലയ്ക്കായി 10,900 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് സർക്കാർ അംഗീകാരം
10,900 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണത്തിനുള്ള പിഎൽഐ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2026-27 ഓടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും. രാജ്യത്തിന്റെ ഭക്ഷ്യ സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാകും.
കൽപ്പത്തരു പവറിന് 625 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു
കൽപ്പത്തരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന് ആഭ്യന്തര, വിദേശ വിപണികളിൽ നിന്നും 625 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ പവർ ട്രാൻസ്മിഷൻ ബിസിനസ്സിന് ആഫ്രിക്കയിൽ നിന്നുള്ള ഓർഡറുകളും ഇന്ത്യൻ റെയിൽവേയുടെ വൈദ്യുതീകരണത്തിനുള്ള ഓർഡറുകളും ലഭിച്ചു.
ഐആർബി ഇൻഫ്രാ ഡവലപ്പേർസിന് രണ്ട് ഹെെവേ പദ്ധതികൾക്കുള്ള ഓർഡർ ലഭിച്ചു
പശ്ചിമ ബംഗാളിൽ രണ്ട് ഹെെവേ പ്രോജക്ടുകൾക്കായി ഐആർബി ഇൻഫ്രാ ഡവലപ്പേർസിന് ഓർഡർ ലഭിച്ചു. 2421 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. ഡങ്കുനി-പൽസിറ്റ് എൻഎച്ച് -19 റോഡിന്റെ ആറ് വരി പാതയുടെ വിപുലീകരണവും പത്താൻകോട്ട്-മണ്ഡി എൻഎച്ച് -20 ലെ റോഡിന്റെ നാല് വരി പാതയുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടും.
ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ 100 ശതമാനം ഓഹരി ഏറ്റെടുത്ത് പിരമൽ ഫാർമ
ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ 100 ശതമാനം ഓഹരി 775 കോടി രൂപയ്ക്ക് ഏറ്റെടുത്ത് പിരമൽ ഫാർമ സോലൂഷ്യൻസ്. പിരമൽ ഫാർമ ലിമിറ്റഡിന്റെ കരാർ വികസന, നിർമ്മാണ സ്ഥാപനമാണ് പിപിഎസ്.
ഈ ഏറ്റെടുക്കലിലൂടെ ഫാർമ വിപണിയിൽ പി.പി.എസ് നിർണായക സ്ഥാനം കെെവരിക്കും.
അവന്യൂ ക്യാപിറ്റലുമായി കെെകോർത്ത് സ്‌പൈസ് ജെറ്റ്
സ്‌പൈസ് ജെറ്റ് ലിമിറ്റഡ് ന്യൂയോർക്ക് ആസ്ഥാനമായുള്ള അവന്യൂ ക്യാപിറ്റൽ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടു. 50 പുതിയ വിമാനങ്ങൾ ഏറ്റെടുക്കുന്നതിനാണ് ഇരു കമ്പനികളും തമ്മിൽ ധാരണയായത്.
കേരളത്തിലെ റോഡ് പദ്ധതിക്കായി ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും കെ.എൻ.ആർ കൺസ്ട്രക്ഷന് കത്ത് ലഭിച്ചു
കേരളത്തിലെ റോഡ് പദ്ധതിക്കായി ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും കെ.എൻ.ആർ കൺസ്ട്രക്ഷന് കത്ത് ലഭിച്ചു. രാമനാട്ടുകര മുതൽ വാളഞ്ചേരി എൻ.എച്ച് 66 ബെെപാസ് വരെയുള്ള നാല് വരി പാതകളുടെ നിർമാണം പദ്ധതിയുടെ ഭാഗമാണ്.
സൈബർ സുരക്ഷ നൽകുന്നതിനായി ഭാരതി എയർടെല്ലിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് CERT-IN ലഭിച്ചു
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സൈബർ സുരക്ഷ നൽകുന്നതിനായി ഭാരതി എയർടെൽ ലിമിറ്റഡിന് CERT-IN എംപാനൽമെന്റ് ലഭിച്ചു. ഇന്ത്യൻ ഇൻറർനെറ്റ് ഡൊമെയ്‌നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് CERT-IN.
ഭൂവുടമകൾക്കായി സംയോജിത ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ച് വെൽസ്പൺ വൺ ലോജിസ്റ്റിക്‌സ് പാർക്സ്
ഭൂവുടമകൾക്കും ബ്രോക്കർമാർക്കും വേണ്ടി സംയോജിത ഓൺലൈൻ പ്ലാറ്റ്ഫോം “പാർട്ണർ പോർട്ടൽ” ആരംഭിച്ച് വെൽസ്പൺ വൺ ലോജിസ്റ്റിക്‌സ് പാർക്സ്. പൈലറ്റ് ലോഞ്ച് ഘട്ടത്തിൽ നിരവധി ഉപയോക്താക്കളുടെ സജീവ പങ്കാളിത്തം ലഭിച്ചതായും കമ്പനി പറഞ്ഞു.

