രണ്ടാം പാദത്തിൽ സ്റ്റീൽ ഉൽപാദനത്തിൽ 29% വർദ്ധനവ് രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിന്റെ ക്രൂഡ് സ്റ്റീൽ ഉൽപാദനം 29% വർദ്ധിച്ച് 5.07 മില്ല്യൺ ടൺ ആയി.. 2021 സെപ്റ്റംബർ 30 വരെയുള്ള കഴിഞ്ഞ ആറ് മാസത്തെ കമ്പനി ക്രൂഡ് സ്റ്റീൽ ഉൽപാദനത്തിലെ വർദ്ധനവ് 21% മാണ്. അതേസമയം 45 ശതമാനമാണ് സ്റ്റീൽ ഉത്പാദനത്തിലെ വർദ്ധനവ്.

ആകാശ എയർ 2022 ഓടെ പ്രവർത്തനം ആരംഭിക്കും

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള പുതിയ വിമാനക്കമ്പനിയായ ആകാശയ്ക്ക് വ്യോമയാന മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. “ആകാശ എയർ” എന്ന ബ്രാൻഡിൽ എസ്‌എൻ‌വി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് വിമാന സർവ്വീസുകൾ നടത്തും. വിനയ് ഡ്യൂബെ ആയിരിക്കും സിഇഒ. 2022 മുതൽ സർവ്വീസുകൾ ആരംഭിക്കാൻ എയർലൈൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും ലൈസൻസിനായി അപേക്ഷിക്കും. സാധാരണക്കാർക്ക് താങ്ങാവുന്നതും പ്രകൃതിയോടിണങ്ങി നിൽക്കുന്നതുമായ എയർലൈൻ ആണ് ആകാശ എയർ ലക്ഷ്യമിടുന്നത്.

448.6 കോടി ഓർഡറുകൾ പവർ മെക്ക് പ്രോജക്റ്റ്സിന്

448.60 കോടി രൂപയുടെ ഓർഡറുകൾക്കായി പവർ മെക്ക് പ്രൊജക്റ്റ്സ് ലിമിറ്റഡിന് കത്ത് ലഭിച്ചു. തൂത്തുക്കുടിയിലെ മേലമരുതൂർ വില്ലേജിലെ 2×660 മെഗാവാട്ട് ശേഷിയുള്ള മുതിയറ താപവൈദ്യുത നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും പദ്ധതി. അതേസമയം എൻ‌എം‌ഡി‌സി ലിമിറ്റഡിൽ നിന്ന് ഛത്തീസ്ഗഡിലെ കിരണ്ടൂളിലെ സ്‌ക്രീനിംഗ് പ്ലാന്റ് -3- ന്റെ സിവിൽ വർക്ക് ഓർഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

രണ്ടാം പാദത്തിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്സ്

രണ്ടാം പാദത്തിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി.പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്സ്. 2,111.90 കോടി രൂപയുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. 1,551.50 കോടി രൂപ കമ്പനി ശേഖരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ കമ്പനിയുടെ വിൽപ്പന 88% വർദ്ധിക്കുകയും കളക്ഷനുകൾ 35% വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം പാദത്തിൽ 3.54 ദശലക്ഷം ചതുരശ്ര അടിയാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.77 ദശലക്ഷം ചതുരശ്ര അടി ആയിരുന്നു.

4,500 കോടി രൂപയുടെ പ്രോജക്ടുകൾ നിർമ്മിക്കാൻ അഞ്ച് സംയുക്ത സംരംഭങ്ങൾ രൂപീകരിച്ച് മാക്രോടെക് ഡവലപ്പേഴ്സ്

4,500 കോടി രൂപയുടെ പ്രോജക്ടുകൾ വികസിപ്പിച്ചെടുക്കുന്നതിനായി 2021 ഏപ്രിൽ മുതൽ അഞ്ച് സംയുക്ത സംരംഭങ്ങൾ രൂപീകരിച്ച് മാക്രോടെക് ഡവലപ്പേഴ്സ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ (FY22) അവസാനത്തോടെ ഭൂവുടമകളുമായി ഇത്തരത്തിൽ അഞ്ച് ടൈ-അപ്പുകൾ കൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെയും പൂനെയിലേയും വിവിധ മൈക്രോ മാർക്കറ്റുകളിലായിട്ടുള്ള ഏകദേശം 4 ദശലക്ഷം ചതുരശ്ര അടിയുടേതാണ് കരാറുകൾ.

സരിഗമ ഇന്ത്യ ക്യു 2 ഫലം, അറ്റാദായം 19.9 ശതമാനം വർദ്ധിച്ച് 33. 8 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സരിഗമ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 19.9 ശതമാനം വർദ്ധിച്ച് 33. 8 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24.31 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 34. 21 ശതമാനം വർദ്ധിച്ച് 145.09 കോടി രൂപയായി.

രണ്ടാം പാദത്തിൽ ടാറ്റ മോട്ടോഴ്സിന്റെ ആഗോള തലത്തിലെ മൊത്തക്കച്ചവടം 24% വർദ്ധിച്ചു

ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ ആഗോളതലത്തില‍െ മൊത്തക്കച്ചവടം ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ 24% വർദ്ധിച്ച് 2,51,689 യൂണിറ്റായി. അതേസമയം ഈ പാദത്തിൽ ടാറ്റയുടെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂവിന്റെയും മൊത്തക്കച്ചവടം 57,5% ഉയർന്ന് 89,055 യൂണിറ്റായി. രണ്ടാം പാദത്തിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്തക്കച്ചവടം 11% വർദ്ധിച്ച് 1,62,634 യൂണിറ്റായി. ഇതേ കാലയളവിൽ ജെഎൽആറിന്റെ ആഗോള വിൽപ്പന 78,251 യൂണിറ്റായിട്ടുണ്ട്.

ടാവൂലസ് എന്ന പേരിൽ സി‌ഒ‌പി‌ഡി ചികിത്സ ആരംഭിച്ച് ഗ്ലെൻമാർക്ക് ഫാർമ

സ്പെയിനിൽ ടാവൂലസ് എന്ന ബ്രാൻഡ് നാമത്തിൽ ടിയോട്രോപിയം ബ്രോമൈഡ് ഡ്രൈ പൗഡർ ഇൻഹേലർ (ഡിപിഐ) പുറത്തിറക്കി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് . ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി) ചികിത്സയ്ക്കായിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. ശ്വാസകോശത്തിൽ വീക്കം, ശ്വാസകോശ കോശങ്ങൾ തകരാറിലാകുക ശ്വാസനാളി ഇടുങ്ങുകയും ചെയ്യുന്ന ദീർഘകാല അവസ്ഥയാണ് സിഒപിഡി.

കരഖാദിക്കായി അലാംബിക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎയിൽ നിന്നും ഇൻസ്പെക്ഷൻ റിപ്പോർട്ട് ലഭിച്ചു

അലാംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ഗുജറാത്തിലെ കരഖാദിയിലെ പുതിയ കുത്തിവയ്പ്പ് സൗകര്യത്തിനായി യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) എസ്റ്റാബ്ലിഷ്മെന്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് (ഇഐആർ) ലഭിച്ചു. അടുത്ത റിവ്യൂവിലുള്ള പുനപരിശേധനയിൽ കംപ്ലൈൻസ് വെരിഫിക്കേഷൻ നടത്തുമെന്നും യുഎസ്എഫ്ഡിഎ പറഞ്ഞിട്ടുണ്ട്.

രാമകൃഷ്ണ ഫോർജിംഗ്സ് ക്യു 2 ഫലം, അറ്റാദായം 78.45 ശതമാനം വർദ്ധിച്ച് 44.05 കോടി രൂപയായി

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാമകൃഷ്ണ ഫോർഗിംഗ്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായത്തിൽ 1,934.97% വർദ്ധന. ഏകീകൃത അറ്റാദായം 44.05 കോടി രൂപയായി. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം 78.45% ഉയർന്നിട്ടുണ്ട്. ഇതേകാലയളവിൽ വരുമാനം 129.67% വർദ്ധിച്ച് 578.82 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement