ഇന്ത്യയിൽ ആമസോണിന്റെ പ്രവർത്തനങ്ങൾക്ക്
വിലക്ക് ഏർപ്പെടുത്തണമെന്ന് സി.എ.ഐ.റ്റി

ആമസോണിന്റെ ഇന്ത്യയിലുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ  വിലക്ക് ഏർപ്പെടുത്തണമെന്ന്  അഖിലേന്ത്യാ വ്യാപാരി കോൺഫെഡറേഷൻ (CAIT) ആവശ്യപ്പെട്ടു. യുഎസ് കമ്പനി ഉയർന്ന കിഴിവ് നൽകുന്നുവെന്ന തരത്തിൽ ചൂഷണം ചെയ്യുന്ന വില ഈടാക്കുന്നുവെന്നും സംഘടന  ആരോപിച്ചു. ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും വിൽപ്പന രീതികൾ അന്വേഷിക്കണമെന്നും സി.എ.ഐ.റ്റി ആവശ്യപ്പെട്ടു. 

അംബുജ സിമൻറ് ക്യു 4 ഫലം: അറ്റാദായം 24 ശതമാനം വർദ്ധിച്ച് 732 കോടി രൂപയായി

ഡിസംബറിലെ നാലാം പാദത്തിൽ അംബുജ സിമന്റിന്റെ പ്രതിവർഷ ഏകീകൃത  അറ്റാദായം 24 ശതമാനം വർദ്ധിച്ച് 732 കോടി രൂപയായി. ജനുവരി- ഡിസംബർ മാസത്തെ  സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 4.5 ശതമാനം ഉയർന്ന് 7,453 കോടി രൂപയായി. 

കൂടംകുളം പ്ലാന്റിന്റെ രണ്ട് യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി ലാർസൻ & ട്യൂബ്രോക്ക് കരാർ ലഭിച്ചു

കൂടംകുളം ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 5,6 എന്നീ യൂണിറ്റുകൾ
നിർമ്മിക്കുന്നതിനായി  ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) ലാർസൻ & ട്യൂബ്രോ (L&T) കമ്പനിക്ക് കരാർ നൽകി. 1000-2500 കോടി രൂപയാണ് പദ്ധതിയുടെ മൂല്യം.

ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജനുവരിയിൽ 40% കുറഞ്ഞതായി റിപ്പോർട്ടുകൾ

രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ പ്രതിവർഷ  എണ്ണം ജനുവരിയിൽ 39.60 ശതമാനം കുറഞ്ഞ് 77.34 ലക്ഷമായി. IndiGo വിമാന സർവീസാണ് ഇക്കാലയളവിൽ  42.03 ലക്ഷം യാത്രക്കാർ ഉപയോഗിച്ചത്. ആഭ്യന്തര ഗതാഗതത്തിന്റെ 54.30 ശതമാനം വിപണി വിഹിതവും കമ്പനി പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഗെയിൽ  ഓഹരി തിരികെ വാങ്ങൽ ഫെബ്രുവരി 25ന് ആരംഭിക്കും

ഫെബ്രുവരി 25ന് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ഓഹരി തിരികെ വാങ്ങൽ ആരംഭിക്കും. 10 രൂപ മുഖവിലയക്ക് 6.97 കോടി ഇക്യൂറ്റി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുക.നിലവിലുള്ള എല്ലാ ഷെയർഹോൾഡർമാരിൽ നിന്നും ഗെയിൽ ഓഹരികൾ തിരികെ വാങ്ങും. മാർച്ച് 10ന് ഇത് അവസാനിക്കും. 

റെെറ്റ് ഇഷ്യു വഴി 200 കോടി രൂപ സമാഹരിക്കാനൊരുങ്ങി  അരവിന്ദ് ഫാഷൻ

റെെറ്റ് ഇഷ്യു വഴി 200 കോടി രൂപ സമാഹരിക്കാനൊരുങ്ങി അരവിന്ദ് ഫാഷൻ. 1.48 കോടി ഓഹരികൾ ഓഹരി ഒന്നിന് 135 രൂപ വിലയിലാണ് കമ്പനി നിക്ഷേപകർക്കായി നൽകുക. 

ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കാൻ  പിരമല്‍ ഗ്രൂപ്പിന് ആര്‍ബിഐയുടെ അനുമതി

കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷനെ (DHFL)  ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക്  അനുമതി നൽകി. ജനുവരി 15ന് നടന്ന   വോട്ടെടുപ്പിൽ  ഡിഎച്ച്എഫിലിന് പണം നൽകിയവരിൽ 94  ശതമാനത്തിലേറെപ്പേർ  വോട്ടുചെയ്ത് ഇതിനായി  താത്യപര്യം അറിയിച്ചിരുന്നു.

ഡോ. റെഡ്ഡി ലബോറട്ടറീസ് യുഎസ് വിപണിയിൽ ഫ്ലൂഫെനസിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ  അവതരിപ്പിച്ചു

ഡോ. റെഡ്ഡി ലബോറട്ടറീസ് യുഎസ് വിപണിയിൽ ഫ്ലൂഫെനസിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ  അവതരിപ്പിച്ചു. മാനസിക വൈകല്യങ്ങൾക്കുള്ള ചികിത്സയ്ക്ക് ആയാണ് മരുന്ന് നിർമ്മിച്ചത്.
യുഎസ്  ഫുഡ്  ആന്റ്  ഡ്രഗ് അതോറിറ്റി ഇതിന് അംഗീകാരം നൽകി.

റെയിൽ‌ടെൽ ഐ.പി.ഒ അവസാന  ദിനം 42 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു

819 കോടി രൂപ സമാഹരിക്കാനായി റെയിൽ‌ടെൽ നടത്തിയ ഐ.പി.ഒ അവസാന  ദിവസം 42 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.  ഐ.പി.ഒയിൽ 6.11 കോടി ഓഹരികൾക്കായി 259.4  കോടി ബിഡുകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള ഭാഗം  16.79 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.   

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement