ടാറ്റാ പവർ ക്യു 2 ഫലം, അറ്റാദായം 51 ശതമാനം വർദ്ധിച്ച് 421 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടാറ്റാ പവറിന്റെ ഏകീകൃത അറ്റാദായം 51 ശതമാനം വർദ്ധിച്ച് 421.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 8 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 9,810.2 കോടി രൂപയായി. അതേസമയം പ്രസരണ, വിതരണ വിഭാഗങ്ങളിൽ നിന്നുള്ള വരുമാനം 48 ശതമാനം വർധിച്ച് 6,787.4 കോടി രൂപയായി. എന്നാൽ കമ്പനിയുടെ വൈദ്യുതി ഉൽപ്പാദന വിഭാഗത്തിൽ നിന്നുള്ള വരുമാനം 36 ശതമാന കുറഞ്ഞ് 2,216.9 കോടി രൂപയാകുകയും ചെയ്തു.

സി‌പി‌ഡബ്ല്യുഡിയിൽ നിന്നുള്ള ഓർഡർ എൽ ആൻഡ് ടിയുടെ നിർമ്മാണ വിഭാഗം

കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ (സി‌പി‌ഡബ്ല്യുഡി) നിന്നും കെട്ടിടങ്ങൾക്കും ഫാക്ടറികൾക്കുമായുളള ഓർഡർ നേടി ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) നിർമാണ വിഭാഗം. 2,500-5,000 കോടി രൂപയുടെ ഓർഡറാണിത്. ന്യൂഡൽഹിയിലെ പ്ലോട്ട് 137 ൽ 48.11 ലക്ഷം ചതുരശ്ര അടിയിൽ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഇന്റഗ്രേറ്റഡ് ബിൽഡിംഗ്സ് 1, 2, 3 എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബജാജ് ഫിൻസെർവ് ക്യു 2 ഫലം, അറ്റാദായം 14 ശതമാനം വർദ്ധിച്ച് 1122 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 13.7 ശതമാനം വർദ്ധിച്ച് 1122.1 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 37.75 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 19.7 ശതമാനം വർദ്ധിച്ച് 18,008.2 കോടി രൂപയായി. മിക്ക സംസ്ഥാനങ്ങളും സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുകയും വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. ബജാജ് ഗ്രൂപ്പിന്റെ വിവിധ സാമ്പത്തിക സേവന ബിസിനസുകൾക്കായുള്ള ഹോൾഡിംഗ് കമ്പനിയാണ് ബജാജ് ഫിൻസെർവ്.

മാരികോ ക്യു 2 ഫലം, അറ്റാദായം 17 ശതമാനം വർദ്ധിച്ച് 309 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ മാരികോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17.05 ശതമാനം വർദ്ധിച്ച് 309 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.2 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.6 ശതമാനം വർദ്ധിച്ച് 2419 കോടി രൂപയായി. അതേസമയം എഫ്എംസിജി കമ്പനിയുടെ EBITDA 34.4 ശതമാനം വർദ്ധിച്ച് 423 കോടി രൂപയായി.

923 കോടി രൂപ ജിഎസ്ടി റീഫണ്ട് ആവശ്യപ്പെടുന്നതിൽ നിന്ന് ഭാരതി എയർടെല്ലിനെ വിലക്കി സുപ്രീം കോടതി വിലക്കി

923 കോടി ചരക്ക് സേവന നികുതി (ജിഎസ്ടി) റീഫണ്ട് എന്ന ഭാരതി എയർടെല്ലിന്റെ ആവശ്യത്തിന് അനുമതി നിഷേധിച്ച് സുപ്രീം കോടതി. 2017 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ സമർപ്പിച്ച അധിക ജിഎസ്ടി റിട്ടേണുകളുടെ റീഫണ്ടായി 923 കോടി രൂപ ക്ലെയിം ചെയ്യാൻ ഭാരതി എയർടെല്ലിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും കേന്ദ്രത്തിന്റെ അപ്പീൽ ശരിവയ്ക്കുകയും ചെയ്തു.

ഇൻഡിഗോ ക്യു 2 ഫലം, 1435 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 1435 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). നടപ്പ് സാമ്പത്തിക വർഷത്തിലെ മുൻ പാദത്തിൽ 3179 കോടി രൂപയുടെ നഷ്ടവും രണ്ടാം പാദത്തിൽ 1194.8 കോടി രൂപയുടെ നഷ്ടവുമാണ് എയർലൈൻ രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 104.6 വർദ്ധിച്ച് 5,608.5 കോടി രൂപയായി. അതേസമയം പലിശ, നികുതി, മൂല്യത്തകർച്ച, പണമടയ്ക്കൽ, വാടക എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDAR) 16.6 ശതമാനം കുറഞ്ഞ് 340.8 കോടി രൂപയായി.

ഡിഎൽഎഫ് ക്യു 2 ഫലം, അറ്റാദായം 66 ശതമാനം വർദ്ധിച്ച് 378 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഡിഎൽഎഫ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 66 ശതമാനം വർദ്ധിച്ച് 378.12 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.6 ശതമാനം ഇടിഞ്ഞ് 1,557 കോടി രൂപയായി. അതേസമയം കമ്പനിയുടെ സെയിൽസ് ബുക്കിംഗ് പ്രതിവർഷം 77 ശതമാനം വർധിച്ച് 1,512 കോടി രൂപയായി.

അദാനി ഗ്രീൻ എനർജി ക്യു 2 ഫലം, അറ്റാദായം 6 മടങ്ങ് വർദ്ധിച്ച് 100 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 6 മടങ്ങ് വർദ്ധിച്ച് 100 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 96.5 ശതമാനം വർദ്ധിച്ച് 1411 കോടി രൂപയായി. അതേസമയം കമ്പനിയുടെ സെയിൽസ് ബുക്കിംഗ് പ്രതിവർഷം 77 ശതമാനം വർധിച്ച് 1,512 കോടി രൂപയായി. അതേസമയം കമ്പനിയുടെ ഊർജ്ജ വിൽപന 61 ശതമാനം വർധിച്ച് 1,901 ദശലക്ഷം യൂണിറ്റ് (MU) ആയി. സാമ്പത്തിക വർഷം 2022 ലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ സോളാർ വിൽപ്പന 41 ശതമാനം വർധിച്ച് 1,430 ദശലക്ഷം യൂണിറ്റ് ആകുകയും ചെയ്തു.

കാർഗോ, പാസഞ്ചർ വെർട്ടിക്കലുകൾക്കായി 21 വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ചരക്ക് ഗതാഗതത്തിന്റെയും പൊതു ഗതാഗതത്തിന്റെയും വികസിത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ 21 വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. മീഡിയം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എം ആൻഡ് എച്ച്‌സിവി) വിഭാഗത്തിൽ ഏഴും സിഎൻജി പവർട്രെയിനുകളോട് കൂടിയ ഇന്റർമീഡിയറ്റ്, ലൈറ്റ് കൊമേഴ്‌സ്യൽ വിഭാഗത്തിൽ അഞ്ചു ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ലാസ്റ്റ് മൈൽ ഡെലിവറി എഫിഷ്യൻസി മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനുമായി പുതിയ എൽസിവികളും (ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസ്) കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

എസ്‌ബി‌ഐ കാർഡ്സ് ക്യു 2 ഫലം, അറ്റാദായം 67 ശതമാനം വർദ്ധിച്ച് 345 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിന്റെ ഏകീകൃത അറ്റാദായം 67 ശതമാനം വർദ്ധിച്ച് 345 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7 ശതമാനം വർദ്ധിച്ച് 2,695 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം പ്രവർത്തനച്ചെലവ് പ്രതിവർഷം 25 ശതമാനം വർദ്ധിച്ച്
1,383 രൂപയായി. ഉയർന്ന ബിസിനസ് വോള്യങ്ങളാണ് പ്രവർത്തന ചെലവ് വർധിക്കാൻ കാരണം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement