ടാറ്റ മോട്ടോഴ്സ് ക്യു 2 ഫലം, അറ്റ നഷ്ടം 4,441 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 4,441.6 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 314.5 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14.7 ശതമാനം വർദ്ധിച്ച് 61,378.8 കോടി രൂപയായി. അതേസമയം ഇന്ത്യൻ ബിസിനസ്സിൽ നിന്നുമുള്ള വാർഷിക വരുമാനത്തിൽ 91% വർദ്ധനവ് രേഖപ്പെടുത്തി, അതേസമയം ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അറ്റ വിൽപ്പനയിൽ 11.1% വാർഷിക ഇടിവ് രേഖപ്പെടുത്തി.
ഒക്ടോബറിൽ 55.9 ആയി ഉയർന്ന് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ
തുടർച്ചയായ നാലാം മാസവും ഇന്ത്യയുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ വർദ്ധിച്ചു. ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്‌ച്വറിംഗ് പർച്ചേസിങ്ങ് മാനേജേർസ് ഇൻഡക്സ് (പിഎംഐ) ഒക്ടോബറിൽ 55.9 ആയി ഉയർന്നു. സെപ്റ്റംബറിൽ ഇത് 53.7 ആയിരുന്നു. മെച്ചപ്പെട്ട വിപണി സാഹചര്യങ്ങളും, ക്ലയന്റുകൾക്കിടയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകളും, വിജയകരമായ മാർക്കറ്റിംഗുമാണ് ഓർഡറുകൾ വർദ്ധിക്കാൻ കാരണം.
2021 ഒക്ടോബർ വാഹന വിൽപ്പന :ഹൈലൈറ്റ്
മാരുതി സുസുക്കി ഇന്ത്യയുടെ 2021 സെപ്റ്റംബറിലെ മൊത്തം വിൽപ്പന 60 ശതമാനം വർധിച്ച് 1,38,335 യൂണിറ്റുകളായി. യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ വിൽപന 46 ശതമാന പുര കയറ്റുമതി 21.3 ശതമാനവും ഉയർന്നു.
ഒക്ടോബറിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ 32 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് . ഇതോടെ കമ്പനിയുടെ മൊത്തം വിൽപ്പന 25,730 യൂണിറ്റായി. അതേസമയം വാണിജ്യ വാഹനങ്ങളുടെ വിൽപ്പന പ്രതിമാസം 1.2 ശതമാനം വർദ്ധിച്ച് 33,674 യൂണിറ്റായി. കമ്പനിയുടെ ആഭ്യന്തര വിൽപ്പന 16.3 ശതമാനം ഉയർന്ന് 65,151 യൂണിറ്റ് ആകുകയും ചെയ്തു.
ഒക്ടോബറിൽ ഓട്ടോ സെഗ്‌മെന്റ് വിഭാഗത്തിൽ മൊത്തം വിൽപ്പന 41,908 യൂണിറ്റായി രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സെപ്റ്റംബറിനേക്കാൾ 49 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ കാർഷിക ഉപകരണ വിഭാഗത്തേക്കാൾ വിൽപനയിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 47,017 യൂണിറ്റായി.
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മൊത്തം വിൽപ്പന പ്രതിമാസം 9.35 ശതമാനം വർദ്ധിച്ച് 4,39,615 യൂണിറ്റായി. അതേസമയം എസ്‌കോർട്ട്‌സിന്റെ ഒക്‌ടോബറിലെ ട്രാക്ടർ വിൽപ്പന 53.28 ശതമാനം വർഡിക് 13,514 യൂണിറ്റായി.
മലേഷ്യ ആസ്ഥാനമായുള്ള സെൽകോമുമായുള്ള പങ്കാളിത്തം വ്യാപിപ്പിച്ച് ടിസിഎസ്
സെൽകോം അക്സിയാറ്റ ബെർഹാദുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). മൈക്രോസോഫ്റ്റ് അസ്യൂറിൽ ഹോസ്റ്റുചെയ്തിരിക്കുന്ന ടിസിഎസ് ഹോബ്‌സ്, ടിസിഎസ് ട്വിൻഎക്സ് എന്നിവ ഉപയോഗിച്ച് ബിസിനസിന്റെ ഡിജിറ്റൽ പരിവർത്തനത്തിനായിട്ടാണിത്. മലേഷ്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ ദാതാവാണ് സെൽകോം.ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയുള്ള (എഐ) ബിസിനസ് സിമുലേഷനുകൾ പോലുള്ള നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സെൽകോമിന്റെ ഡിജിറ്റൽ, പ്ലാറ്റ്ഫോം പൊസിഷനിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ ടിസിഎസ് സഹായിക്കും.
ഐആർസിടിസി ക്യു 2 ഫലം, അറ്റാദായം 386 ശതമാനം വർദ്ധിച്ച് 158 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (ഐആർസിടിസി) ഏകീകൃത അറ്റാദായം 386 ശതമാനം വർദ്ധിച്ച് 158.5 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 92 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 357 ശതമാനം വർദ്ധിച്ച് 405 കോടി രൂപയായി. ഐആർസിടിസിയുടെ ഇന്റർനെറ്റ് ടിക്കറ്റിംഗ് സെഗ്‌മെന്റിൽ നിന്നുള്ള വരുമാനം 355.32 ശതമാനം വർദ്ധിച്ച് 265.3 കോടി രൂപയായി.
എച്ച്‌ഡിഎഫ്‌സി ക്യു 2 ഫലം, അറ്റാദായം 32 ശതമാനം വർദ്ധിച്ച് 3,780 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ്റെ (എച്ച്‌ഡിഎഫ്‌സി) (ഐആർസിടിസി) ഏകീകൃത അറ്റാദായം 32 ശതമാനം വർദ്ധിച്ച് 3,780.5 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4.1 ശതമാനം വർദ്ധിച്ച് 12,215.95 കോടി രൂപയായി.
ബന്ധൻ ബാങ്കിനെ സർക്കാർ ഏജൻസി ബാങ്കായി നിയമിച്ച് ആർബിഐ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബന്ധൻ ബാങ്കിനെ സർക്കാർ ബിസിനസ്സ് നടത്തുന്നതിനുള്ള ഏജൻസി ബാങ്കായി നിയമിച്ചു. ഇതോടെ ചരക്ക് സേവന നികുതി (ജിഎസ്ടി), മൂല്യവർധിത നികുതി (വാറ്റ്), സംസ്ഥാന നികുതി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്യാൻ ബാങ്കിന് അധികാരം ലഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി, പെൻഷൻ പേയ്‌മെന്റുകൾ എന്നിവയും ബന്ധൻ ബാങ്കിന് നിർവഹിക്കാം.
ബജാജ് കൺസ്യൂമർ ക്യു 2 ഫലം, അറ്റാദായം 18 ശതമാനം കുറഞ്ഞ് 46 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബജാജ് കൺസ്യൂമർ കെയർ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 18.3 ശതമാനം കുറഞ്ഞ് 46.5 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 4.89 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4.7 ശതമാനം ഇടിഞ്ഞ് 216.18 കോടി രൂപയായി. EBITDA 21 ശതമാനം കുറഞ്ഞ് 48.7 കോടി രൂപയായി.
ഒക്ടോബറിൽ 1.3 ലക്ഷം കോടി രൂപയായി ഉയർന്ന് ജിഎസ്ടി കളക്ഷൻ
2021 ഒക്ടോബറിൽ ചരക്ക് സേവന നികുതിയിൽ നിന്ന് (ജിഎസ്ടി) 1,30,127 കോടി രൂപ സമാഹരിച്ച് കേന്ദ്ര സർക്കാർ. 2017 ൽ ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി സമാഹരണമാണിത്. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെയാണിത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ മാസത്തിലെ ജിഎസ്ടി വരുമാനം 24 ശതമാനം കൂടുതലാണ് ഇത്.

