ഇന്നത്തെ വിപണി വിശകലനം

ബുള്ളിഷ് സൂചന നൽകി ആഴ്ചയുടെ തുടക്കം, നിഫ്റ്റി ഫിഫ്റ്റി ഓഹരികൾ ഏറെയും ലാഭത്തിൽ അടച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 17788 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ആദ്യ മണിക്കൂറിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 11 മണിക്ക് മുമ്പായി തന്നെ താഴ്ന്ന നില രേഖപ്പെടുത്തിയ വിപണി മുകളിലേക്ക് നീങ്ങാൻ തുടങ്ങി. ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്നതിന് പിന്നാലെ വിപണിയിൽ ശക്തമായ വാങ്ങാൽ അരങ്ങേറി. ഇത് സൂചികയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 258 പോയിന്റുകൾ/ 1.46 ശതമാനം മുകളിലായി 17929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39446 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയെ പോലെ തന്നെ ചാഞ്ചാട്ടത്തിന് വിധേയമായി. 1.30 വരെ സൂചിക നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവച്ചു. ഉച്ചയോടെ ദിവസത്തെ ഉയർന്ന നിലയായ 39500 മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തി. അവസാന നിമിഷം കൂടുതൽ ശക്തി കെെവരിച്ച സൂചിക വെള്ളിയാഴ്ചത്തെ ഉയർന്ന നിലമറികടന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 648 പോയിന്റുകൾ/ 1.66 ശതമാനം മുകളിലായി 39764 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ ഒരു ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഫലങ്ങൾ പുറത്തുവന്നതിന് ശേഷം IndusInd Bank(+7.8%) ഓഹരി ഇന്ന് കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

കെവിഡ് വ്യാപനം കുറയുകയും ഏഷ്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഓക്ടോബറിൽ വളർച്ച കെെവരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മെറ്റൽ, റിയൽറ്റി ഓഹരികൾ നേട്ടം കെെവരിച്ചു. Hindalco(+4%), Tata Steel(+3.7%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അറ്റാദായം എട്ട് ഇരട്ടി വർദ്ധിച്ചതിന് പിന്നാലെ SAIL’s(+8.8%) ഓഹരി നേട്ടത്തിൽ അടച്ചു. മറ്റു മെറ്റൽ ഓഹരികളായ National Aluminium(+4.5%), Jindal Steel(+3.2%), JSW Steel(+2.9%) എന്നിവയും ലാഭത്തിൽ അടച്ചു.

ദീപാവലിയോട് ജിയോ ഫോൺ നെക്സ്റ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനെ തുടർന്ന് Reliance(+0.06%) നേട്ടത്തിൽ അടച്ചു. ഇത് വിപണിയിൽ വലിയ മാറ്റം സ്യഷ്ടിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. Bharti Airtel(+3.9%), Idea(+5.7%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു. Indus Towers(+5%) ഓഹരിയും ലാഭത്തിൽ അടച്ചു. റിലയൻസ് ഓഹരി ദിവസം മുഴുവൻ നഷ്ടത്തിൽ ആയിരുന്നെങ്കിലും അവസാന നിമിഷം ലാഭത്തിൽ അടച്ചു.

കഴിഞ്ഞ ആഴ്ച താഴേക്ക് വീണതിന് പിന്നാലെ TechM(+3%), HCL Tech(+3.9%)  എന്നീ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. മറ്റു ഐടി ഓഹരികളായ Infosys(+1.9%), TCS(+2.3%), Mindtree(+5.3%), Coforge(+4.2%), LTTS(+3.7%) എന്നിവ ലാഭത്തിൽ അടച്ചു.

അറ്റാദായത്തിലും വരുമാത്തിലും മികവ് പുലർത്തിയതിന് പിന്നാലെ Dr Reddy(+3%) ഓഹരി നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. SunPharma(+2.1%), Lupin(+2.3%), Glenmark(+2%), Divis Lab(+1.5%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

വാരാന്ത്യത്തിൽ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ UPL(-2.7%) ഓഹരിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി.

ഓക്ടോബറിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവരാൻ തുടങ്ങി. ആഗ്രി മിഷിനുകളുടെ മൊത്തം പ്രതിവർഷ വിൽപ്പന 1 ശതമാനം ഇടിഞ്ഞ് 13500 യൂണിറ്റായതിന് പിന്നാലെ Escorts(-1.5%) നഷ്ടത്തിൽ അടച്ചു.

ഓക്ടോബറിൽ പ്രതിവർഷ വാഹന വിൽപ്പന 8 ശതമാനം ഇടിഞ്ഞ് 41908 യൂണിറ്റായതിന് പിന്നാലെ M&M(-1.5%) നഷ്ടത്തിൽ അടച്ചു.

ഇരുചക്ര വാഹന ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Eicher Motors(+3%), TVS Motors(+1.3%), Bajaj Auto(+0.5%) എന്നിവ ലാഭത്തിൽ അടച്ചു.

3,681 കോടി രൂപ മുതൽമുടക്കിൽ പാനിപ്പത്തിൽ മെഗാ സ്കെയിൽ മാലിക് അൻഹൈഡ്രൈഡ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെ IOC(+2.8%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 100 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Lux Industries(+6.9%) ഓഹരി നേട്ടത്തിൽ അടച്ചു.

മൊത്തം പ്രതിവർഷ വിൽപ്പന 25 ശതമാനം ഇടിഞ്ഞ് 1.38 ലക്ഷം യൂണിറ്റായതിന് പിന്നാലെ Maruti(+1.7%) ഓഹരി ലാഭത്തിൽ അടച്ചു.

ഓക്ടോബറിലെ മൊത്തം പ്രതിവർഷ ആഭ്യന്തര വിൽപ്പന 30 ശതമാനം വർദ്ധിച്ച് 67829 യൂണിറ്റായതിന് പിന്നാലെ Tata Motors(+0.4%) ഓഹരി ലാഭത്തിൽ അടച്ചു. അതേസമയം രണ്ടാം പാദത്തിൽ കമ്പനി 4441 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിപണി അടച്ചതിന് ശേഷമാണ് ഫലങ്ങൾ പുറത്തുവന്നത്.

രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 14 ശതമാനം വർദ്ധിച്ച് 5250 കോടി രൂപയായതിന് പിന്നാലെ HDFC(+1.5%) ഓഹരി നേട്ടത്തിൽ അടച്ചു.

DeltaCorp(+6.4%), PVR(+3.1%), IndHotel(+5%), Chalet(+4.3%), EIHOTEL(+1.3%) എന്നീ ഹോട്ടൽ, തീയേറ്റർ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

റിയൽറ്റി ഓഹരികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. Godrej Properties(+5%), Lodha(+8%), Sobha(+7.5%), Brigade(+3%), Oberoi Realty(+6.5%)  എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചു.

വിപണി മുന്നിലേക്ക് 

വെള്ളിയാഴ്ചത്തെ പതനത്തിൽ നിന്നും വിപണി ശക്തമായി തിരികെ വരുന്നതാണ് ഇന്ന് കാണാനായത്. ഇപ്പോൾ നിക്ഷേപകരെ അലട്ടുന്ന ചോദ്യം എന്തെന്നാൽ സൂചിക ഈ നേട്ടം നിലനിർത്തുമോ എന്നതാണ്. ഇന്ത്യയുടെ ഒക്ടോബറിലെ നിക്കി മാർക്കിറ്റ് മാനുഫാക്ചറിംഗ് പിഎംഐ സെപ്റ്റംബറിനെ അപേക്ഷിച്ച് 55.9 ആയി രേഖപ്പെടുത്തി.

അതേസമയം വാണിജ്യ സിലിണ്ടറുകൾക്കുള്ള പാചകവാതക വില ഇന്ന് 266 രൂപ വർദ്ധിച്ചതിനാൽ ഇത് പണപ്പെരുപ്പം ഉയരാൻ കാരണമായേക്കും. അനേകം ഓഹരികൾ സപ്പോർട്ടിൽ തട്ടി മുകളിലേക്ക് കയറി. ഈ സപ്പോർട്ടുകൾ എല്ലാം ഒരിക്കൽ കൂടി തകർന്നാൽ വിപണി കൂടുതൽ പതനത്തിന് സാക്ഷ്യംവഹിച്ചേക്കാം. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ അനേകം ഓഹരികൾ ലാഭത്തിലും നഷ്ടത്തിലുമായി അടച്ചു.

നിഫ്റ്റിക്ക് 1750, 17600 എന്നിവ സപ്പോർട്ടായി പരിഗണിക്കാം. നാളെ മുകളിലേക്ക് കയറി സൂചിക 18000 മറികടന്നാൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഉയർന്ന കോൾ റെെറ്റിംഗുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement