പ്രധാനതലക്കെട്ടുകൾ
HDFC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 31.7 ശതമാനം വർദ്ധിച്ച് 3780.5 കോടി രൂപയായി. പോയവർഷം ഇത് 2870 കോടി രൂപയായിരുന്നു.
Tata Motors: രണ്ടാം പാദത്തിൽ കമ്പനി 4415.54 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഉയർന്ന ചെലവും ചിപ്പ് ക്ഷാമത്തെ തുടർന്ന് ബ്രിട്ടീഷ് വിഭാഗമായ ജെ.എൽ.ആറിന്റെ വിൽപ്പന കുറഞ്ഞതും ഇതിന് കാരണമായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 307.26 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
Hero MotoCorp: ഒക്ടോബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 32 ശതമാനം ഇടിഞ്ഞ് 547970 യൂണിറ്റായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 806848 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
NCC: ഒക്ടോബറിൽ കമ്പനി 442 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി.
Shipping Corporation of India: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 71.26 ശതമാനം വർദ്ധിച്ച്
243 കോടി രൂപയായി.
Aditya Birla Capital: സെപ്റ്റംബറിൽ കമ്പനി ഏറ്റവും ഉയർന്ന പാദഫലം രേഖപ്പെടുത്തി. അറ്റാദായം 377 കോടി രൂപയായി രേഖപ്പെടുത്തി.
KPIT Technologies: സെപ്റ്റംബർ പാദത്തിൽ അറ്റാദായം 65.1 കോടി രൂപയായി രേഖപ്പെടുത്തി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- Bharti Airtel
- Sun Pharmaceutical Industries
- Dabur India
- Godrej Properties
- P&G Hygiene and Healthcare
- Hindustan Petroleum
- Jindal Steel and Power
- Trent
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഉയർന്ന ഗ്യാപ്പ് അപ്പിൽ 17788 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേങ്കിലും പിന്നീട് 17700ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. തുടർന്ന് ദിവസത്തെ ഉയർന്ന നിലമറികടന്ന നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 258 പോയിന്റുകൾക്ക് മുകളിലായി 17930 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ആപ്പിൽ 39446 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. രാവിലെയോടെ 39500ന് അടുത്ത് സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. പിന്നീട് ഇത് തകർക്കപ്പെട്ട് ശക്തമായ മുന്നേറ്റം കാഴ്ചവച്ച സൂചിക 648 പോയിന്റുകൾക്ക് മുകളിലായി 39768 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ എന്നിവ ശക്തമായ തിരിച്ചുവരവ് നടത്തി. മറ്റെല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികളെല്ലാം തന്നെ ലാഭത്തിൽ അടച്ചു. ടെസ്ലയുടെ പിന്തുണയോടെ യുഎസ് വിപണിയും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസിൽ വ്യാപാരം നടക്കുന്ന ചൈനീസ് ഓഹരികളുടെ ഒരു സൂചിക കുതിച്ചുകയറിയതിന് പിന്നാലെ ഹോങ്കോങ്ങിന്റെ HANG SENG ലാഭത്തിലും ജപ്പാന്റെ നിക്കി നഷ്ടത്തിലുമായി കൊണ്ട് ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.
CAC 40 ഫ്യുച്ചേഴ്സ് ഒഴികെയുള്ള എല്ലാ യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സുകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY മുകളിലായി 18,014 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,880, 17,835, 17,800, 17,750, 17,710 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,940, 18,000, 18,040, 18,100, 18,175
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,750, 39,500, 39,300, 39,000 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,000, 40,175, 40,400, 40,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000, 18200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, 17700 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. സൂചികയിൽ പുട്ട് ഒഐ വളരെ കുറവാണ്. 39500, 39000 എന്നിവിടെ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 17.24 ആയി തന്നെ തുടരുകയാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 202 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 116 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മികച്ച നിർമാണ പിഎംഐ, മികച്ച ജിഎസ്ടി കളക്ഷൻ, മികച്ച വാഹന വിൽപ്പന കണക്കുകൾ എന്നിവയെ തുടർന്ന് നിഫ്റ്റി ഇന്നലെ 17900ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. എങ്കിലും 18000 ഒരു പ്രധാനപ്പെട്ട നിലയാണ്.
ദിവസത്തെ ചാർട്ട് നോക്കിയാൽ സൂചിക ചാനലിന് വെളിയിൽ തന്നെയാണുള്ളത്. എങ്കിലും ആഴ്ചയിലെ ചാർട്ടിൽ സൂചിക ഇപ്പോഴും ചാനലിനുള്ളിൽ തന്നെ തുടരുന്നതായി കാണാം. ഇവിടെ ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ ഉള്ളത് കാളകൾക്ക് പ്രതീക്ഷ നൽകുന്നു.
ഈ പുൾബാക്ക് ശക്തമല്ലെങ്കിൽ വിപണി ഈ ആഴ്ച 17600നും 18000നും ഇടയിലായി കാണപ്പെട്ടേക്കും. ഇന്നലെ വിപണി കാഴ്ചവച്ച ശക്തി സൂചിക രണ്ട് ദിവസം കൊണ്ട് 17600 പോകാനുള്ള സാധ്യത ഇല്ലാതെയാക്കുന്നു.
ഇന്ന് രാത്രിയും നാളെയുമായി നടക്കുന്ന യുഎസ് ഫെഡ് യോഗം പലിശ നിരക്കുകൾ തീരുമാനിക്കും. പ്രതിമാസ ബോണ്ട് വാങ്ങലുകളിൽ 120 ബില്യൺ ഡോളറിന്റെ ടേപ്പറിംഗ് ആരംഭിക്കുമെന്ന് ഫെഡറൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദിവസങ്ങളായി ഇന്ത്യൻ വിപണിയിൽ നിക്ഷേപ സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഓഹരി വിൽപ്പന നിന്നതായി കാണാം. മുകളിലേക്ക് 18000-18050 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. അതേസമയം മുൻ ആഴ്‌ചയിലെ ഇടിവ് കണക്കിലെടുക്കുമ്പോൾ നിഫ്റ്റിക്ക് 18,200 കടക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
ഗ്യാപ്പ് അപ്പിൽ തുറക്കുന്ന നിഫ്റ്റി താഴേക്ക് വീണാൽ അടുത്തുള്ള സപ്പോർട്ടുകൾ നോക്കുക. ഈ സപ്പോർട്ട് തകർന്നാൽ വിപണി ബെയറിഷാണെന്ന് കരുതാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

