ടാറ്റാ സ്റ്റീൽ ക്യു 1 ഫലം, അറ്റാദായം 8907 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റാ സ്റ്റീലിന്റെ ഏകീകൃത അറ്റാദായം 8907 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 4416 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 109.5 ശതമാനം വർദ്ധിച്ച് 53372 കോടി രൂപയായി. കമ്പനിയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 54.8 ശതമാനം വർദ്ധിച്ച് 4.63 മില്യൺ ടണ്ണായി.
ഭാരത് ഫോർജ് ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 153 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഭാരത് ഫോർജിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 153.7 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 125.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 208.6 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 82.6 ശതമാനം വർദ്ധിച്ച് 2107.7 കോടി രൂപയായി.
386 കോടി രൂപയുടെ കരാർ ഒപ്പുവച്ച് ടാറ്റാ പവർ സോളാർ
50 മെഗാവാട്ടിന്റെ സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പ്ലാന്റും 50 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രോജക്റ്റും ലഡാക്കിലെ ലേയിൽ നിർമിക്കുന്നതിനായി ടാറ്റാ പവർ സോളാർ കരാർ ഒപ്പുവച്ചു. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശത്തെ ആദ്യത്തെ സോളാർ പിവി പദ്ധതിയാണിത്. ടാറ്റാ പവർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ടാറ്റാ പവർ സോളാർ.
ഐആർസിടിസി ക്യു 1 ഫലം, അറ്റാദായം 82 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഐആർസിടിസിയുടെ അറ്റാദായം 82.5 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 24.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 103 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 85.4 ശതമാനം വർദ്ധിച്ച് 243 കോടി രൂപയായി.
ബി.പി.സി.എൽ ക്യു 1 ഫലം, അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 1502 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 27.6 ശതമാനം ഇടിഞ്ഞ് 1501.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 87.4 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 77 ശതമാനം വർദ്ധിച്ച് 89687 കോടി രൂപയായി.
ഐഷർ മോട്ടോഴ്സ് ക്യു 1 ഫലം, അറ്റാദായം 237 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഐഷർ മോട്ടോഴ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 237.1 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 55.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 55 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 141 ശതമാനം വർദ്ധിച്ച് 1974 കോടി രൂപയായി.
നാറ്റ്കോ ഫാർമ ക്യു 1 ഫലം, അറ്റാദായം 39 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ നാറ്റ്കോ ഫാർമയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 38.9 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 41.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 26.6 ശതമാനം ഇടിഞ്ഞ് 427.3 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 2 രൂപ വീതം ഇടക്കാലലാഭ വിഹിതം പ്രഖ്യാപിച്ചു.
ഹീറോ മോട്ടോകോർപ്പ് ക്യു 1 ഫലം, അറ്റാദായം 498 ശതമാനം വർദ്ധിച്ച് 365 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഹീറോ മോട്ടോകോർപ്പിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 498 ശതമാനം വർദ്ധിച്ച് 365 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 58 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 85 ശതമാനം വർദ്ധിച്ച് 5487 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പ മുൻ പാദത്തെ അപേക്ഷിച്ച് 35 ശതമാനം ഇടിഞ്ഞ് 10.24 ലക്ഷം യൂണിറ്റായി.

