ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ വിലക്ക്  പിൻവലിച്ച്  ഇന്ത്യ

ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ വിലക്ക്  പിൻവലിച്ച്  ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിമാനത്തിന്റെ യാത്രയ്ക്കായി അനുമതി നൽകിയത്. അപകടങ്ങളെ തുടർന്ന് 2019 മാർച്ചിൽ എയർ സേഫ്റ്റി റെഗുലേറ്റർ ഇന്ത്യയിൽ ബോയിംഗ് 737 മാക്സിന്റെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു.

കൊവിഡ് വാക്സിന്റെ ട്രയൽ പരീക്ഷണത്തിന് അനുമതി തേടി റിലയൻസ് ലെെഫ്  സയൻസസ്

കൊവിഡ് വാക്സിന്റെ ട്രയൽ പരീക്ഷണത്തിന് അനുമതി തേടി റിലയൻസ് ലെെഫ്  സയൻസസ്. എക്കണോമിക് ടെെംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി അപേക്ഷ പരിഗണിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ലൈഫ് സയൻസസ്.

1:5 അനുപാതത്തിൽ ഓഹരി വിഭജനം നടത്താൻ അനുമതി നൽകി അഫ്ലെ ഇന്ത്യ 

1:5 അനുപാതത്തിൽ ഓഹരി വിഭജനം നടത്താൻ അനുമതി നൽകി അഫ്ലെ ഇന്ത്യ ഡയറർക്ടർ ബോർഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 ഇക്യുറ്റി ഷെയറായി വിഭജിച്ചു കൊണ്ട് 2 രൂപ മുഖവിലയായി മാറും. സ്റ്റോക്ക് വിഭജനത്തിനുള്ള റെക്കോർഡ് തീയതിയായി 2021 ഒക്ടോബർ 8 അഫ്ലെ ഇന്ത്യ നിശ്ചയിച്ചു.

അസമിലെ 48,000 സർക്കാർ സ്കൂളുകൾക്കായി എഐ അടിസ്ഥാനമാക്കിയുള്ള ഹാജർ ആരംഭിച്ച് റെയിൽ ടെൽ 

അസമിലെ 48,000 സർക്കാർ സ്കൂളുകൾക്കായി എഐ അടിസ്ഥാനമാക്കിയുള്ള ഹാജർ ആരംഭിച്ച് റെയിൽ ടെൽ. അസമിലെ 33 ജില്ലകളിലുമുള്ള പ്രാഥമിക, സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിലുടനീളമുള്ള ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം റെയിൽ ടെൽ ക്രമീകരിച്ചു. 19.20 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂല്യം.

പ്ലസിന്റെ  67.94 ശതമാനം  ഓഹരി ഏറ്റെടുത്ത് കാർബറണ്ടം യൂണിവേഴ്സൽ

പ്ലസിന്റെ  67.94 ശതമാനം  ഓഹരി സ്വന്തമാക്കി കാർബറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്. ഗുരുഗ്രാം ആസ്ഥാനമായുള്ള  സ്പെഷ്യാലിറ്റി മെറ്റീരിയൽസ് റിസർച്ച് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയാണ് പ്ലസ്. 115 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക.

293 കോടി രൂപയുടെ ബോയിലർ പാക്കേജ് ഓർഡർ സ്വന്തമാക്കി തെർമാക്സ് 

റിഫെെനറി ആൻഡ്  പെട്രോകെമിക്കൽ സമുച്ചയത്തിൽ നിന്നും 293 കോടി രൂപയുടെ ബോയിലർ പാക്കേജ് ഓർഡർ സ്വന്തമാക്കി തെർമാക്സ് ബാബ്കോക്ക് & വിൽകോക്സ് എനർജി സൊല്യൂഷൻസ്. തെർമാക്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ടിബിഡബ്യുഇഎസ്. പൂനെ ആസ്ഥാനമായുള്ള തെർമാക്സ് ഒരു മുൻനിര ഊർജ്ജ, പരിസ്ഥിതി പരിഹാര ദാതാവാണ്.

മാർക്സൻസ് ഫാർമയുടെ പെയിൻ കില്ലർ മരുന്നിന് യുഎസ്എഫ്ഡിഎ അനുമതി നൽകി

മാർക്സൻസ് ഫാർമയുടെ പെയിൻ കില്ലർ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഗ്രഡ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. വേദനസംഹാരിയായും പനി കുറയ്ക്കുന്നതിനും ഈ മരുന്ന് ഉപയോഗിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement