പ്രധാനതലക്കെട്ടുകൾ
Burger King India: ഓഹരി ഒന്നിന് 129.25 രൂപ നിരക്കിൽ കമ്പനി ക്യുഐപി വിതരണം പൂർത്തിയാക്കി. ഫ്ലോർ വില ഓഹരിക്ക് 136.05 രൂപയാണ്.
Torrent Power: സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വിഷ്വൽ പെർസെപ്റ്റ് സോളാർ പ്രോജക്ടുകളിൽ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഇടപാട് കമ്പനി പൂർത്തിയാക്കി. ടോറന്റ് പവർ, ബ്ലൂ ഡയമണ്ട് പ്രോപ്പർട്ടീസ്, ബൽറാംപൂർ ചിനി മിൽസ് എന്നിവർ തമ്മിലുള്ള ഓഹരി വാങ്ങൽ കരാർ പ്രകാരമായിരുന്നു ഏറ്റെടുക്കൽ നടത്തിയത്.
Redington India: ഫെബ്രുവരി 11ന് ഓപ്പൺ മാർക്കറ്റ് ട്രാൻസാക്ഷനിലൂടെ
കമ്പനിയുടെ 2.14 ശതമാനം ഇക്വിറ്റി ഓഹരി നിക്ഷേപക മറീന IV വിറ്റഴിച്ചു. ഇതോടെ അവരുടെ ഓഹരി വിഹിതം 5.36 ശതമാനത്തിൽ നിന്നും 3.22 ശതമാനമായി ഇടിഞ്ഞു.
Vedant Fashions: ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. ഓഹരി ഒന്നിന് 866 രൂപയ്ക്ക് ആയിരുന്നു വിതരണം നടത്തിയിരുന്നത്.
Tech Mahindra: ജിയോമാറ്റിക്. എഐ പിടിയിലെ 80 ശതമാനം ഇക്വിറ്റി ഓഹരികൾ അനുബന്ധ സ്ഥാപനമായ ടെക് മഹീന്ദ്ര (സിംഗപ്പൂർ) വഴി 32.24 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള നിർദ്ദേശം കമ്പനി അംഗീകരിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ വലിയ ഗ്യാപ്പ് അപ്പിൽ 16936 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17000ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തട്ടി താഴേക്ക് വീണു. ശേഷം 16840ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി ദിവസത്തെ ഉയർന്ന നില മറികടന്നു. ശേഷം 17100ന് അടുത്തായി സൂചിക ശക്തമായ ബ്രേക്ക് ഔട്ട് കാഴ്ചവച്ചു. തുടർന്ന് 510 പോയിന്റുകൾ/3.03 ശതമാനം മുകളിലായി 17352 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38170 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തമായ ബ്രേക്ക് ഔട്ട് നടത്തിയ സൂചിക 37350ന് അടുത്തായി ശാന്തമായി നിന്നെങ്കിലും പിന്നീട് 38000 മറികടന്നു.തുടർന്ന് 1262 പോയിന്റുകൾ/ 3.42 ശതമാനം മുകളിലായി 38170 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ 4 ശതമാനം ഉയർന്നു.
യൂഎസ്, വിപണികൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും ഇതേതുടർന്ന് പോസിറ്റീവായി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ ഫ്യൂച്ചേഴ്സും കയറിയിറങ്ങി കാണപ്പെടുന്നു.
SGX NIFTY 17,384-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,280, 17,210, 17,150, 17,100 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,380, 17,435-17,450, 17,540, 17,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,000, 37,550, 37,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,400, 38,800, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17700ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 10 ശതമാനം ഇടിഞ്ഞ് 20.61 ആയി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വളരെ ആകർഷകരമായ മുന്നേറ്റമാണ് കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്. മുമ്പത്തെ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചികയിൽ ബൈയിംഗ് ശക്തമായതിന് പിന്നാലെ കാളയോട്ടം ആരംഭിച്ചു. റഷ്യൻ ഉക്രൈയിൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ സൂചിക അതിശക്തമായ മുന്നേറ്റത്തിന് തുടക്കംകുറിച്ചു.
ഇതേ വാർത്തയെ തുടർന്ന് ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ഇതിനൊപ്പം തന്നെ സ്വർണ വിലയും കുറഞ്ഞു. ആശങ്കകൾ വിട്ടൊഴിഞ്ഞതായി കാണാം. വലിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ ഇനി ചെന്നെത്തില്ലെന്ന് പ്രതീക്ഷിക്കാം. എന്നാൽ വരും ദിവസങ്ങളിൽ ലോക നേതാക്കളിൽ നിന്നും ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ വന്നേക്കാം. ഉക്രൈൻ വിഷയം സംബന്ധിച്ച വാർത്തകൾ പിന്തുടരേണ്ടതുണ്ട്.
വർദ്ധിച്ചുവരുന്ന കേസുകൾ നേരിടാൻ ആശുപത്രി സൗകര്യങ്ങളില്ലാത്തതിനാൽ ഹോങ്കോംഗിൽ കൊവിഡ് തരംഗം രൂക്ഷമായി അലയടിക്കുന്നതായി കാണാം. എന്നാൽ വിപണി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്ന് കാണാം. ഒരുപക്ഷേ സർക്കാർ ലോക്ക് ഡൗണ് ഏർപ്പെടുത്തിയാൽ അത് വിപണിയെ ബാധിച്ചേക്കാം.
ഇന്ത്യയുടെ കയറ്റുമതി കണക്കുകൾ പ്രകാരം ജനുവരിയിലെ കയറ്റുമതി 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കോൾ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 48 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തിയതിനാൽ തന്നെ വിപണി ഇന്ന് ശാന്തമായി ഒരു റേഞ്ചിനുള്ളിൽ മാത്രം വ്യാപാരം നടത്താനാണ് സാധ്യത. നിഫ്റ്റിക്ക് മുകളിലേക്ക് 17435-17450 എന്ന റേഞ്ച് ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

