ഇന്നത്തെ വിപണി വിശകലനം
ഉക്രൈൻ അതിർത്തിയിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ വിപണികൾ തിരികെ കയറി.
വലിയ ഗ്യാപ്പ് അപ്പിൽ 16936 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. ശേഷം സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലമറികടന്ന് 17100 ഉൾപ്പെടെ മറികടന്ന് മുന്നേറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 509 പോയിന്റുകൾ/ 3.03 ശതമാനം മുകളിലായി 17352 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37028 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ലാഭത്തിൽ നിൽക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കൂടുതൽ താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില മറികടന്ന് താഴേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറിയ സൂചികയിൽ ശക്തമായ മുന്നേറ്റമുണ്ടായി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1261 പോയിന്റുകൾ/ 3.42 ശതമാനം മുകളിലായി 38170 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവ 4 ശതമാനത്തിന്റെ നേട്ടം കൈവരിച്ച്. നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ വലിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Cipla (-3.4%) ഓഹരി നഷ്ടത്തിൽ തുറന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. 1830 കോടി രുപയുടെ 2.5 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കമ്പനിയുടെ പ്രൊമോട്ടർമാർ ശ്രമിക്കുന്നുണ്ട്.
ഓട്ടോ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Tata Motors (+6.9%), Eicher Motors (+5.9%), HeroMotoCorp (+4.9%) എന്നിവ ലാഭത്തിൽ അടച്ചു. Ti India (+4.9%), Ashok Leyland (+3.6%), M&M (+3.5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
ഇന്നലെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടിരുന്ന Shree Cements (+5.6%), SBI (+4.6%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. എന്നാൽ ഇന്നലത്തെ പതനത്തിന് സമാനമായ മുന്നേറ്റം സാമ്പത്തിക ഓഹരികളിൽ കാണാനായില്ല.
മൂന്നാം പാദത്തിൽ അറ്റാദായം മോശമായതിനെ തുടർന്ന് Manappuram (-10.7%) ഓഹരി തകർന്നടിഞ്ഞു. ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.
ഇരുമ്പയിര് കമ്പനികളോട് വില കൂട്ടരുതെന്ന് ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു. ഇത് മെറ്റൽ ഓഹരികളെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
മൂന്നാം പാദത്തിൽ അറ്റാദായം 23.2 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ SpiceJet (+8.8%) ഓഹരി നേട്ടത്തിൽ അടച്ചു. Indigo (+4.7%) ഓഹരിയും നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്നലെ എല്ലാത്തരം സപ്പോർട്ടുകളും തകർത്ത് താഴേക്ക് വീണ വിപണി ഇന്ന് എല്ലാ പ്രതിബന്ധങ്ങളും തകർത്ത് തിരികെ കയറി.
അതിർത്തിയിൽ നിന്നും സൈന്യം പിൻമാറുന്നതായി റഷ്യ പറഞ്ഞതാണ് വിപണിയുടെ ശക്തമായ മുന്നേറ്റത്തിന് കാരണമായത്. ആഗോള വിപണികൾ വിൽപ്പന സമ്മർദ്ദത്തിൽ ഭയന്ന് ഇരുന്നപ്പോൾ റഷ്യയുടെ പ്രഖ്യാപനം പോസിറ്റീവ് പിന്തുണ നൽകി.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 25.28 ശതമാനമായി വർദ്ധിച്ചു.
ഇന്നലത്തെ വീഴ്ചയിൽ നിന്നും മിക്ക വിപണികളും തിരികെ കയറിയതായി കാണാം. എന്നിരുന്നാലും എച്ച്.ഡി.എഫ്.സി ദിവസത്തെ ചാർട്ടിൽ ദുർബലമായി തുടരുന്നു.
റിലയൻസ് ഓഹരി 3 ആഴ്ചത്തെ ഉയർന്ന നില രേഖപ്പെടുത്തി. ഓഹരിയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. നിഫ്റ്റിക്ക് 17500ലാണ് ശക്തമായ പ്രതിബന്ധം കാണപ്പെടുന്നത്. 17200ൽ സപ്പോർട്ട് ഉള്ളതായും കാണാം. ആഗോള തലത്തിൽ നിന്നും ശുഭസൂചനകൾ ലഭിച്ചാൽ വരും ദിവസങ്ങളിൽ മിഡ്ക്യാപ്പ് വിപണിയിൽ ശക്തമായ വീണ്ടെടുക്കൽ നടന്നേക്കും.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

