ബി‌.ആർ‌.എച്ച് വെൽത്ത് ക്രിയേറ്റേഴ്സ് കേസിൽ എച്ച്.ഡി.എഫ്‌.സി ബാങ്കിന് സെബി ഒരു കോടി രൂപ പിഴ ചുമത്തി

അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് സ്റ്റോക്ക് ബ്രോക്കർ ബി.ആർ.എച്ച് വെൽത്ത് ക്രിയേറ്റേഴ്സ് വാഗ്ദാനം ചെയ്ത സെക്യൂരിറ്റികൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ എച്ച്.ഡി.എഫ്.സി  ബാങ്കിന് സെബി ഒരു കോടി രൂപ പിഴ ചുമത്തി. ക്ലയന്റുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റില്മെന്റ് ഇഷ്യു ചെയ്യുന്നതുവരെ 158.68 കോടി രൂപയും പ്രതിവർഷം 7% പലിശയും എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റണമെന്നും സെബി നിർദേശം നൽകി.

ബജാജ് ഓട്ടോ ക്യു 3 ഫലം: അറ്റാദായം 23 ശതമാനം വർധിച്ച് 1,556 കോടി രൂപയായി

ബജാജ് ഓട്ടോ ലിമിറ്റഡ് ഡിസംബർ അവസാനത്തോടെ അറ്റാദായത്തിൽ 23.4 ശതമാനം വർധന രേഖപ്പെടുത്തി, ലാഭം 1,556 കോടി രൂപയായി. ഇതേ കാലയളവിൽ ഇരുചക്ര വാഹന കമ്പനിയുടെ  വരുമാനം 17 ശതമാനം ഉയർന്ന് 8,9098 കോടി രൂപയായി. വിൽപ്പന 9 ശതമാനം വർദ്ധിച്ചു, മോട്ടോർ സൈക്കിൾ കയറ്റുമതിയിൽ 26 ശതമാനം വളർച്ചയും ആഭ്യന്തര വിതരണത്തിൽ 8 ശതമാനം  വർധനയും രേഖപ്പെടുത്തി.

ഏഷ്യൻ പെയിന്റ്സ് ക്യു 3 ഫലം : അറ്റാദായം 62 ശതമാനം വർധിച്ച് 1,265 കോടി രൂപയായി

ഏഷ്യൻ പെയിന്റ്സ്  ഡിസംബർ മാസത്തിലെ  അറ്റാദായത്തിൽ    62 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം  1,265.35 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ  വരുമാനം 25 ശതമാനം ഉയർന്ന് 6,788.47 കോടി രൂപയായി.

2022ലെ സാമ്പത്തിക വീണ്ടെടുക്കൽ ‘വി’ രൂപത്തിലായിരിക്കുമെന്ന് ആർ.ബി.ഐ റിപ്പോർട്ട് 

2021-22ലെ  ഇന്ത്യൻ സാമ്പത്തിക വീണ്ടെടുക്കലിന്റെ രൂപം വി ആകൃതിയിലായിരിക്കുമെന്ന് ആർ.ബി.ഐയുടെ ‘സ്റ്റേറ്റ് ഓഫ് എക്കണോമി 2020’ റിപ്പോർട്ടിൽ പറയുന്നു.  ‘വി’  എന്നത് വാക്സിൻ ആയിരിക്കും. ശക്തമായ വാക്സിൻ നിർമാണ ശേഷിയുള്ളതിനാൽ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ  ജി.ഡി.പി പോസിറ്റീവിലേക്ക് കടക്കുന്നതിന് അടുത്താണെന്നും  റിപ്പോർട്ടിൽ പറയുന്നു. 

ജിൻഡാൽ സ്റ്റീൽ, പവർ ക്യു 3 ഫലം: നികുതി കഴിച്ചുള്ള കമ്പനിയുടെ  ലാഭം 2,432 കോടി രൂപയായി

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് ഡിസംബർ പാദത്തിൽ  2,432 കോടി രൂപ നികുതിക്കു ശേഷമുള്ള ലാഭമായി (profit after tax) രേഖപ്പെടുത്തി. FY20യുടെ  മൂന്നാം പാദത്തിൽ 257 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രതിവർഷ വരുമാനം 40 ശതമാനം വർധിച്ച് 10,534 കോടി രൂപയായി ഉയർന്നു.

ഇൻഡിഗോ പെയിന്റ്സ് ഐ‌.പി‌.ഒ;  രണ്ടാം ദിവസം 7 തവണയോളം  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

ഇൻഡിഗോ പെയിന്റുകളുടെ പബ്ലിക് ഓഫറിംഗ് (ഐ‌.പി‌.ഒ) ബിഡ്ഡിംഗ്  രണ്ടാം ദിവസം 7  തവണയോളം  സബ്‌സ്‌ക്രൈബു  ചെയ്യപെട്ടു. വിതരണത്തിന് വച്ച 55 ലക്ഷം ഷെയറുകൾക്കായി  3.84 കോടി  ഓഹരികളുടെ  ബിഡ്ഡുകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 9.6 തവണയും ജീവനക്കാരുടെ വിഹിതം 1.8 തവണയും  സബ്‌സ്‌ക്രൈബായി.

ബന്ദൻ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 14 ശതമാനം ഇടിഞ്ഞ് 632 കോടി രൂപയായി

ബന്ദൻ ബാങ്കിന്റെ ഡിസംബർ മാസത്തിലെ അറ്റാദായം 13.5 ശതമാനം ഇടിഞ്ഞ് 632.6 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ മുഴുവൻ  വരുമാനം 38.3 ശതമാനം വർധിച്ച് 2,625 കോടി രൂപയും  Net interest income 34.5 ശതമാനം ഉയർന്ന് 2,071.7 കോടി രൂപയുമായി.

ഗുഡ് ഹോസ്റ്റിലെ 24.48 ശതമാനം ഓഹരികൾ എച്ച്ഡിഎഫ്സി
232.81 കോടി രൂപയ്ക്ക് വിൽക്കും

ഗുഡ് ഹോസ്റ്റിലെ 24.48 ശതമാനം ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ എച്ച്.ഡി.എഫ്.സി ഒപ്പിട്ടു. 232.81 കോടി രൂപയുടെ  ഷെയറുകളുകളാണ് വിൽപ്പനയ്ക്കായി പരിഗണിക്കുക. 

ആഭ്യന്തര വിമാനക്കമ്പനികളുടെ ആകെ കുടിശ്ശിക 137 കോടിയിലധികമെന്ന്  റിപ്പോർട്ട്

ആഭ്യന്തര വിമാനക്കമ്പനികളുടെ കുടിശ്ശിക 137 കോടിയിലധികമെന്ന റിപ്പോർട്ടുകൾ പുറത്തു. ഏറ്റവും ഉയർന്ന കുടിശ്ശികയുള്ളത് സ്പെെസ് ജെറ്റിനും(33.74 കോടി) ഗോ എയറിനുമാണ് (33.13കോടി). സ്പെെസ് ജെറ്റ് ദിവസം 60 ലക്ഷം രൂപ വീതം നൽകി കുടിശ്ശിക വീട്ടിവരുന്നു.

മാൻ ഇൻഡസ്ട്രീസ് ക്യു 3 ഫലം: അറ്റാദായം 4.3 ശതമാനം വർധിച്ച് 30 കോടി രൂപയായി

മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ്  ഡിസംബറിലെ അറ്റാദായത്തിൽ 4.3 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം  30.6 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ വരുമാനം 4.1 ശതമാനം ഉയർന്ന് 554.5 കോടി രൂപയായി. ഇന്ധന ആവശ്യകത ഏറിവരുന്നതിനാൽ  എണ്ണ, വാതക മേഖലയിലെ അവസരങ്ങൾ പോസിറ്റീവായി തുടരുന്നുവെന്നും  മാൻ ഇൻഡസ്ട്രീസ്  വ്യക്തമാക്കി.

ഐ‌.ഇ‌.എക്സ് ക്യു 3 ഫലം: അറ്റാദായം 41 ശതമാനം ഉയർന്ന് 58 കോടി രൂപയായി

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് ഡിസംബറിലെ അറ്റാദായത്തിൽ 41 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം  58 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ  വരുമാനം 44 ശതമാനം ഉയർന്ന് 85 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement