1900 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം മോബിക്വിക്

1900 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം  മോബിക്വിക്. കമ്പനി ഇതിനായി സെബിക്ക് അപേക്ഷ സമർപ്പിച്ചു. 1,500 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 400 കോടി രൂപയുടെ ഓഹരികളും ഐപിഒ വഴി വിതരണം ചെയ്യും.

ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായി നേപ്പാളുമായി കരാറിൽ ഏർപ്പെട്ട് എസ്‌ജെ‌വി‌എൻ

679 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായി എസ്‌ജെ‌വി‌എൻ ഇൻ‌വെസ്റ്റ്മെൻറ് ബോർഡ് ഓഫ് നേപ്പാളുമായി കരാർ ഒപ്പിട്ടു. 9700 കോടി രൂപയുടെ പദ്ധതിക്കാണ് കരാർ ആയത്. ഇന്ത്യ ഏറ്റെടുക്കുന്ന രണ്ടാമത്തെ വലിയ വിദേശ നിക്ഷേപ പദ്ധതിയാണിത്.

സ്റ്റീൽ സ്ട്രിപ്പ് വീൽസ് ക്യു 1 ഫലം, അറ്റാദായം 51.08 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സ്റ്റീൽ സ്ട്രിപ്പ് വീൽസിന്റെ അറ്റാദായം 51.08 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റനഷ്ടം 38.09 കോടി രൂപയായിരുന്നു.  കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 463.9 ശതമാനം വർദ്ധിച്ച് 678.13 കോടി രൂപയായി.

726 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അശോക ബിൽഡ്കോ

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ പ്രോജക്ടിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് അശോക ബിൽഡ്കോണിന് കത്ത് ലഭിച്ചു. 726 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്.

100 ദശലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയ്ക്കായി ബാങ്ക് ഓഫ് ബറോഡയുമായി കരാർ ഒപ്പുവച്ച് ഓല ഇലക്ട്രിക്

100 ദശലക്ഷം ഡോളറിന്റെ ദീർഘകാല വായ്പ സ്വരൂപിക്കുന്നതിനായി  ബാങ്ക് ഓഫ് ബറോഡയുമായി കരാർ ഒപ്പുവച്ച് ഓല ഇലക്ട്രിക്. തമിഴ്‌നാട്ടിലെ  ഹൊസൂരിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ഫാക്ടറിയുടെ ഒന്നാം ഘട്ട ധനസഹായത്തിനായി ഈ തുക ഉപയോഗിക്കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി ആഗോള നിർമാണ കേന്ദ്രമായ ഓല ഫ്യൂച്ചർഫാക്ടറി സ്ഥാപിക്കുകയാണ് കമ്പനി. ഇതിനായി 2400 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഉപഭോക്തൃ അനുഭവം  മെച്ചപ്പെടുത്തുന്നതിനായി കൺവെർജുമായി കെെകോർത്ത് ടിസിഎസ്

ഉപഭോക്തൃ അനുഭവം  മെച്ചപ്പെടുത്തുന്നതിനായി കൺവെർജ് ഐസിടി സൊല്യൂഷൻസുമായി കെെകോർത്ത് ടാറ്റാ കൺസൾട്ടൻസി സർവീസസ്. ഉത്പ്പന്ന നവീകരണം വേഗത്തിലാക്കാനും ഉപഭോക്തൃ ഇടപഴകൽ വ്യക്തിഗതമാക്കാനും ഈ പങ്കാളിത്തം സഹായിക്കും. 

എച്ച് എഫ് സി എൽ ക്യു 1 ഫലം, അറ്റാദായം 316 ശതമാനം വർദ്ധിച്ച് 87 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച് എഫ് സി എൽ ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 316.4 ശതമാനം വർദ്ധിച്ച് 87.82 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 3.73 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 72.47 ശതമാനം വർദ്ധിച്ച് 1206.87 കോടി രൂപയായി.

ഇന്ത്യയിൽ ഫവിപിരവിറിന്റെ ഓറൽ സസ്പെൻഷൻ മരുന്ന് അവതരിപ്പിച്ച് എഫ്.സി.ഡി ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി വായിലൂടെ ഉപയോഗിക്കുന്ന ഓറൽ സസ്പെൻഷൻ മരുന്ന് അവതരിപ്പിച്ച് എഫ്.സി.ഡി ലിമിറ്റഡ്. ഇന്ത്യയിലുടനീളമുള്ള എല്ലാ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലും മരുന്ന് ലഭ്യമാകും. ഇത്  രോഗികൾക്ക് മികച്ച ഫലപ്രാപ്തിയും സൗകര്യവും വാഗ്ദാനം ചെയ്യുമെന്നും ഫാർമ കമ്പനി അവകാശപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement