ഓയിൽ ഇന്ത്യ ക്യു 2 ഫലം, അറ്റാദായം പ്രതിവർഷം 111 ശതമാനം വർധിച്ച് 504.46 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 111 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 504.46 കോടി രൂപയായി. ഇതേകാലയളവിൽ വിറ്റുവരവ് 52.8 ശതമാനം വർദ്ധിച്ച് 3,311.18 കോടി രൂപയായി. EBITDA 50.9 ശതമാനം വർദ്ധിച്ച് 1,290.99 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 71.35 ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാരലിന് 42.74 ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ കമ്പനി ഇടക്കാല ലാഭവിഹിതത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡ ക്യു 2 ഫലം, അറ്റാദായം 24 ശതമാനം വർധിച്ച് 2,088 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ഏകീകൃത അറ്റാദായം 24.4 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 2,087.9 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 2.11 ശതമാനം വർദ്ധിച്ച് 7,566 കോടി രൂപയായി. അതേസമയം മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മുൻ പാദത്തിലെ 8.9 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 8.11 ശതമാനം ആയി ഉയർന്നു. ബാങ്കിന്റെ പ്രൊവിഷനുകൾ 2 ശതമാനം ഇടിഞ്ഞ് 2,754 കോടി രൂപയായിട്ടുണ്ട്.

മൈക്രോസോഫ്റ്റുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് എൽടിടിഎസ്

മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ്. മൈക്രോസോഫ്റ്റ് അസ്യൂറിൽ എൽടിടിഎസ്സിന്റെ എനർജി ആൻഡ് സസ്റ്റൈനബിലിറ്റി മാനേജർ (ഇഎസ്എം) അവതരിപ്പിക്കാനാണ് പങ്കാളിത്തം. ഇത് കമ്പനിയുടെ ഡിജിറ്റൽ രൂപാന്തരത്തിനും ഭാവിയിൽ സുസ്ഥിരമായ ഫാക്ടറികൾ സ്ഥാപിക്കുന്നതിനും സഹായിക്കും. പ്ലാന്റുകളിലെ ഊർജ്ജനഷ്ടം രേഖപ്പെടുത്തുന്ന സമഗ്രമായ കംപ്ലയൻസ് & സ്റ്റാൻഡേർഡ്-ഡ്രൈവൺ സൊല്യൂഷനാണ് ഇഎസ്എം.

റീട്ടെയിൽ പോർട്ട്‌ഫോളിയോയിൽ 2.3 ദശലക്ഷം ചതുരശ്ര അടി ചേർക്കാൻ ഒരുങ്ങി ഡിഎൽഎഫ്

വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുള്ള 4.2 ദശലക്ഷം ചതുരശ്ര അടി റീട്ടെയിൽ പോർട്ട്‌ഫോളിയോയിലേക്ക് ആറ് പുതിയ പ്രോപ്പർട്ടികൾക്കൊപ്പം 2.3 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേർക്കാൻ ഒരുങ്ങി ഡിഎൽഎഫ് ലിമിറ്റഡ്. ഗുരുഗ്രാം, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ കമ്പനി പുതിയ പ്ലാസകൾ അവതരിപ്പിക്കും. ഇതിനുപുറമെ നഗരത്തിലെ പ്രധാന സ്ഥലത്ത് 0.3 ദശലക്ഷം ചതുരശ്ര അടി പ്രീമിയം ഓഫറിംഗായ പട്ടോ പ്ലാസയുമായി ഡിഎൽഎഫ് റീട്ടെയിൽ ഗോവ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

ബർഗർ പെയിന്റ്‌സ് ക്യു 2 ഫലം, അറ്റാദായം 1 ശതമാനം ഇടിഞ്ഞ് 219 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബർഗർ പെയിന്റ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 1 ശതമാനം ഇടിഞ്ഞ് 219.21 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 27.68 ശതമാനം വർദ്ധിച്ച് 2,225.01 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് രണ്ടാം പാദത്തിൽ 31.7 ശതമാനം വർധിച്ച് 1,939.59 കോടി രൂപയായി.

അലംബിക് ഫാർമ പെയിന്റ്‌സ് ക്യു 2 ഫലം, അറ്റാദായം 50 ശതമാനം ഇടിഞ്ഞ് 169 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 50 ശതമാനം ഇടിഞ്ഞ് 169.29 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11 ശതമാനം കുറഞ്ഞ് 1,292.32 കോടി രൂപയായി. രണ്ടാം പാദത്തിൽ വാർഷിക വിൽപ്പനയിൽ 40 ഇടിവ് രേഖപ്പെടുത്തി വിൽപന 348 കോടി രൂപയായി.

ആധാർ ഹൗസിംഗ് ഫിനാൻസുമായി കോ-ലെൻഡിംഗ് കാരാറിൽ ഏർപ്പെട്ട് യുകോ ബാങ്ക്

മത്സരാധിഷ്ഠിത നിരക്കിൽ ഭവനവായ്പകൾ വാഗ്ദാനം ചെയ്യുന്നതിനായി ആധാർ ഹൗസിംഗ് ഫിനാൻസുമായി കോ-ലെൻഡിംഗ് കാരാറിൽ ഏർപ്പെട്ട് യുകോ ബാങ്ക്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും എളുപ്പത്തിൽ ലഭിക്കുന്നതുമായ ഹോം ഫിനാൻസ് സൊല്യൂഷനുകൾ ലഭ്യമാക്കുകയാണ് പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നത്. ബാങ്കുകൾക്കും ബാങ്ക് ഇതര സ്ഥാപനങ്ങൾക്കും സഹകരിച്ച് പ്രവർത്തിക്കാനും പിന്നോക്ക വിഭാഗങ്ങൾക്ക് താങ്ങാനാവുന്ന സൊല്യൂഷനുകൾ നൽകുവാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കോ-ലെൻഡിംഗ് ചട്ടക്കൂട് പ്രയോജനപ്പെടുത്താം.

ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കുത്തിവയ്പ്പിന് കാഡില ഹെൽത്ത് കെയറിന് യുഎസ്‌എഫ്‌ഡി‌എ അംഗീകാരം

ഗ്ലൈക്കോപൈറോലേറ്റ് കുത്തിവയ്‌പ്പിനായി കാഡില ഹെൽത്ത്‌കെയറിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്‌എഫ്‌ഡി‌എ) അന്തിമ അനുമതി. വായ, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നുള്ള സ്രവങ്ങളുടെ അളവ് കുറയ്ക്കുന്നതിനായാണ് മരുന്ന് ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള സിഎച്ച്എൽ ജാറോഡിലെ ഇൻജക്‌റ്റബിൾസ് നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുക.

പെട്രോളിൽ ചേർത്താനുള്ള എഥനോളിന്റെ വില ലിറ്ററിന് 1.4 രൂപ വരെ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഡിസംബറിൽ ആരംഭിക്കുന്ന 2021-22 വിപണന വർഷത്തിൽ പെട്രോളിൽ ചേർത്താനുള്ള എത്തനോളിന്റെ വില ലിറ്ററിന് 1.47 രൂപ കേന്ദ്രമന്ത്രിസഭ വർധിപ്പിച്ചു. കരിമ്പിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. പെട്രോളിൽ എത്തനോൾ കൂടുതലായി കലർത്തുന്നത് ഇന്ത്യയെ എണ്ണ ഇറക്കുമതി ബിൽ വെട്ടിക്കുറയ്ക്കുവാനും കരിമ്പ് കർഷകർക്കും പഞ്ചസാര മില്ലുകൾക്കും ഗുണം ചെയ്യും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement