പ്രധാനതലക്കെട്ടുകൾ

South Indian Bank: ക്യൂ 3 ഫലങ്ങൾ പുറത്തുവരുംമ്പേൾ സൗത്ത് ഇന്ത്യൻ ബാങ്ക് 91 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേ കാലയളവിൽ   90 കോടിയോളം ലാഭം നേടിയിരുന്നു. ഇതോടെ ബാങ്കിന്റെ  net interest income 601 കോടിയിൽ നിന്നും 596 ആയി കുറഞ്ഞു.

യു.കെയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ 145 പേർക്ക് കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കാർഷിക നിയമങ്ങൾ 18 മാസത്തേക്ക് റദ്ദാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം സംയുക്ത കിസാൻ മോർച്ച നിരസിച്ചു. നിയമം പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും
സംഘടന അറിയിച്ചു.

ഖനന കമ്പനിയായ Vedanta ഇന്ത്യയിൽ ഖനനം ചെയ്യുന്ന  സിങ്കിന്റെ ഉത്പാദനം നാലു ശതമാനം വർദ്ധിച്ച് 2,44,000  ടണ്ണായി.

Supertech Township പദ്ധതികൾക്കായുള്ള എൻ‌പി‌എ അക്കൗണ്ടിൽ Punjab & Sind Bank  94.29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്.

മുഖവില 10 ലക്ഷം രൂപ വീതമുള്ള സുരക്ഷിതവും പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ് മാർക്കറ്റ് ലിങ്ക്ഡ്  NCDs 125 കോടി രൂപയ്ക്ക് നൽകാൻ Shriram City Union Finance അംഗീകാരം നൽകി.

Asian Paints ക്യു 3 അറ്റാദായം 63 ശതമാനം വർധിച്ച് 1,265 കോടി രൂപയായി.

ഇടക്കാല ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് സെബി എച്ച്.ഡി.എഫ്.സി  ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി.

ഐടി കമ്പനിയായ  Mphasis  2020 ഡിസംബറിലെ ഏകീകൃത അറ്റാദായത്തിൽ 10.8 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം 325.5 കോടി രൂപയായി ഉയർന്നു.

ഡിസംബർ പാദത്തിൽ Bajaj Autoയുടെ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 23 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം 1556 കോടി രൂപയായി.

Multi Commodity Exchange of India (MCX) അറ്റാദായത്തിൽ
29.20 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം 71.80 കോടി രൂപയായി ഉയർന്നു.

മോശം വായ്പകൾക്കായി ഉയർന്ന തുക നൽകിയതിനെ തുടർന്ന് SBI Card മൂന്നാം പാദത്തിൽ അറ്റാദായം 52 ശതമാനം ഇടിഞ്ഞ് 210 കോടി രൂപയായി കുറഞ്ഞു.

IIFL Securities നികുതിക്കുശേഷമുള്ള ലാഭത്തിൽ 9 ശതമാനം വർധന രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ 50.59 കോടി രൂപയായി.

പെട്രോൾ വില വീണ്ടും ഉയർന്നു. മുംബൈയിൽ ലിറ്ററിന് 94.04 രൂപയും ഡൽഹിയിൽ 85.54 രൂപയുമായി. പെട്രോളിയം ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

Reliance Industries
YES Bank
JSW Steel
HDFC Life
SBI Life
Apollo Hospitals
Gland Pharma
Crompton Greaves
L&T Finance
Oberoi Realty
Indian Bank

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം 14550 എന്ന നിലയിലേക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് തന്നെ 14750 എന്ന നിർണായക നിലയിൽ നിഫ്റ്റി അസ്ഥിരമായിരുന്നു. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റും കഴിഞ്ഞ ദിവസം ദുർബലമായിരുന്നു. തുടർന്ന് 900 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. HDFC  ബാങ്ക് രാവിലെ മുതൽ തന്നെ ദുർബലമായിരുന്നു. 32000 വീണ്ടും ഒരു സപ്പോർട്ടായി കാണാനായി.

നിഫ്റ്റി ഓട്ടോ മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റാ മോട്ടോർസിന്റെ  മികച്ച പ്രകടനമാണ് ഇതിന് കാരണം.

ബൈഡൻ സ്ഥാനമേറ്റതിന് പിന്നാലെ വിപണികൾ അസ്ഥിരമായി കണ്ടേക്കാം.

യൂറോപ്യൻ വിപണി നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് വിപണി ഫ്ലാറ്റായിരുന്നു. ഏഷ്യൻ വിപണികൾ എല്ലാം തന്നെ  നഷ്ടത്തിൽ അടച്ചു. SGX NIFTY ഫ്ലാറ്റായിട്ടാണ്  വ്യാപാരം നടത്തുന്നത്.  ഇത്  ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ലെവലിൽ (14500നും 14700നും ഇടയിൽ)  തന്നെ ഇന്ന് അസ്ഥിരമായേക്കാം. ഏത് നിലയാണ് മറികടക്കുകയെന്നതാകും ട്രെൻഡ് നിർണയിക്കുക. അതിനാൽ തന്നെ മാസത്തിലെ ട്രെൻഡ് തിരുമാനിക്കുന്ന നിർണായക ദിവസമായേക്കും ഇന്ന്.

14,700,14,600,14750,14800 എന്നിവിടെയാണ് ഇന്നതെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്. 14500,14000 എന്നിവിടെ ഏറ്റവും ഉയന്ന പുട്ട് ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  1,614 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ 1,039 കോടി രൂപയുടെ ഓഹരികൾ വിറ്റയിക്കുകയും ചെയ്തു.

Reliance  ശക്തമായ കാളയോട്ടത്തിനുള്ള ആരംഭം കുറിച്ചിരിക്കുകയാണ്. ഇന്ന് ഫലം വരാനിരിക്കെ  റിലയൻസിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.






ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement